For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു, ആദ്യത്തേയും അവസാനത്തേയും ഗാനമേളയെ കുറിച്ച് മനോജ് കെ ജയൻ

  |

  മികച്ച നടൻ എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ് മനോജ് കെ ജയൻ. സംഗീത പശ്ചാത്തലമുള്ള സിനിമ കുടുംബത്തിൽ ജനിച്ച താരം അഭിനയത്തിലൂടെയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. .അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം. എന്നാൽ ഇത് പുറത്തിറങ്ങിയില്ലായിരുന്നു.1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി.

  അഭിനയമായിരുന്നു വഴിയെങ്കിലും ജന്മന ലഭിച്ച സംഗീതം മനോജ് വിട്ടിരുന്നില്ല. സിനിമയിൽ ചുവട് ഉറപ്പിച്ച ശേഷം പിന്നണി ഗാനരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും മറ്റും ഇപ്പോഴും മനോജ് ഗാനം ആലപിക്കാറുണ്ട്. ഇപ്പോഴിത ആദ്യമായി ഗാനമേളയ്ക്ക് പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് താരം. ജെബി ജംങ്ഷനിലൂടെയായിരുന്നു ആദ്യത്തേയും അവസാനത്തേയും ഗാനമേള അനുഭവം പങ്കുവെച്ചത്.

  അത് തന്റെ ആദ്യത്തേയും അവസാനത്തേയും ഗാനമേളയായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം ആ സംഭവം പറയുന്നത്. പുതുപ്പള്ളി പള്ളി പെരുന്നാളിനായിരുന്നു ആദ്യമായി ഗാനമേളയ്ക്ക് പോകുന്നത്. ഒരു സൂചി താഴെ ഇട്ടാൽ വീഴാത്ത അത്രയും ജനത്തിരക്കായിരുന്നു അവിടെ . എന്നെ എന്റെ വീട്ടിനടുത്തുള്ള കൂട്ടുകാരൻ വിളിച്ചിട്ടാണ് പോകുന്നത്. അവന് ധൈര്യത്തിന് വേണ്ടിയായിരുന്നു ആദ്യം എന്നെ വിളിച്ചത്. ആദ്യം പോകാൻ വിസമ്മതിച്ചെങ്കിലും അവൻ പറഞ്ഞ് ഇളക്കി അവസാനം ഗാന മേളയ്ക്ക് പോകുകയായിരുന്നു.

  Mammootty's Bilal Coming Soon: Manoj K Jayan | FilmiBeat Malayalam

  ഞാൻ രണ്ട് പാട്ടാണ് പാടുന്നത്. ഒന്ന് ദേവധാരു പൂത്തൂ.. ആ ഗാനവും മറ്റൊന്ന് ആട്ടക്കലാശം എന്ന ചിത്രത്തിലെ നാണമാകുന്നു മേനി നോവുന്നൂ.. എന്ന് തുടങ്ങുന്ന പാട്ട്. അങ്ങനെ ഗാനമേള തുടങ്ങി. എന്റെ രണ്ട് പാട്ടും കഴിഞ്ഞു. ഒടുവിൽ അവന്റെ ഊഴമായി. സ്റ്റേജിൽ കയറുന്നു. മമ്മൂട്ടി പാടി അഭിനയിച്ച ഗാനമായ മാനേ മധുര കരിമ്പേ എന്ന പാട്ടായിരുന്നു. സ്റ്റേജിൽ കയറി പാടി. ഗാനമേള ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി കുറച്ച് ഡാൻസ് കൂടി ചെയ്തു. ഇത് ആളുകൾക്ക് അത്ര അങ്ങ് പിടിച്ചില്ല. പാട്ടിനെക്കാൾ ശബദ്ത്തിൽ കൂവൽ ഉയരുകയായിരുന്നു. സഹിക്കാൻ പറ്റാത്ത കൂവലായിരുന്നു.

  പാട്ട് കഴിഞ്ഞതോടെ അവൻ ആകെ വിയർത്തു.രണ്ടാമത്തെ പാട്ട് പാടാതെ അവിടെ നിന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ട് പോയി. ഒടുവിൽ ഒരു ഓട്ടോ സ്റ്റാൻഡ് എത്തി. ഓട്ടോയിൽ കയറി. വെറുതെ ഗാനമേള വിശേഷം അറിയാൻ ഞാൻ ഓട്ടാക്കാരനോട് ചോദിച്ചു ചേട്ടാ.. എങ്ങനെയുണ്ട് ഗാനമേള. ഒരു കാര്യവും ഇല്ലാത്ത ചോദ്യമായിരുന്നു അത്. ചേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. ഗാനമേളയൊക്കെ ഗംഭീരമായിരുന്നു. എന്നാൽ അതിലെ ഒരുത്തന്റെ പാട്ട്. അവനെ കയ്യിൽ കിട്ടിയാൽ ഇവിടെ വെച്ച് അടിക്കും. അവൻ എന്റെ മുഖത്ത് ഒരു നോട്ടം നോക്കി. പിന്നെ ഒരിക്കൽ പോലും ഗാനമേളയ്ക്ക് പാടിയിട്ടില്ലെന്ന് മനോജ് കെ ജയൻ പറഞ്ഞു

  1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു.മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.

  Read more about: manoj k jayan
  English summary
  Manoj K Jayan Shared His First And Last Ganamela Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X