മമ്മൂക്ക മലയാളത്തിന്റെ നടന സൂര്യനാണ്! ആ സ്‌നേഹത്തെക്കുറിച്ച് വാചാലനായി മനോജ് കെ ജയന്‍! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് കെ ജയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെയായി ഏത് തരത്തിലുള്ള കഥാപാത്രത്തേയും തനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരം ഇതിനോടകം തന്നെ തെൡിച്ചിട്ടുണ്ട്. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണെന്ന് തെളിയിച്ചിരുന്നു. സ്‌റ്റേജ് പരിപാടികളില്‍ അദ്ദേഹം ഗായകനായി എത്താറുണ്ട്. ഇപ്പോഴിതാ സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകമൊരുക്കിയിരിക്കുകയാണ് അദ്ദേഹം. പുസ്തക പ്രകാശനത്തിനിടയില്‍ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
മമ്മൂട്ടിയെ ജ്യേഷ്ഠ സഹോദരനായി കാണുന്ന താരങ്ങള്‍ നിരവധിയുണ്ട്. അവരിലൊരാളാണ് മനോജ് കെ ജയനും. സിനിമയില്‍ എല്ലാവരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നടന്‍ കൂടിയാണ് മനോജ്. തന്റെ പുസ്തകത്തിന്‍രെ അവതാരിക ആരെഴുതുമെന്നുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് പ്രസാധകര്‍ മമ്മൂട്ടിയെക്കൊണ്ട് എഴുതിക്കാനാവുമോയെന്ന് ചോദിച്ചതെന്ന് അദ്ദേഹം പറയുന്നു. വോയ്‌സ് മെസ്സേജിലൂടെയാണ് അദ്ദേഹത്തോട് ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. താന്‍ പനിയടിച്ചിരിക്കുകയാണെന്നും തെലുങ്ക് പടത്തിന്റെ ബാക്കിക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നുമായിരുന്നു ആദ്യം പറഞ്ഞത്. അതിന്‍രെ ഡബ്ബിംഗ് ചെയ്യാനുണ്ട്. ഇതിനിടയില്‍ എപ്പോഴാണ് സമയം കിട്ടുകയെന്നായിരുന്നു ആദ്യം ചോദിച്ചത്.

മനോജിന്‍രെ കാര്യമല്ലേ, ഞാന്‍ നോക്കട്ടെ എന്ന അദ്ദേഹത്തിന്റെ വാക്കായിരുന്നു പിന്നീട് തന്നെ നയിച്ചത്. അത് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അതിന്റെ പ്രൂഫ് എന്തെങ്കിലും തരുമോയെന്നും അങ്ങനെ താന്‍ അതിന്‍രെ കോപ്പി അയച്ചുകൊടുക്കുകയായിരുന്നു. ഇത് വായിച്ച് നല്ല ബുക്കാണെന്നും വോയ്‌സ് നോട്ടിലൂടെ താന്‍ പറഞ്ഞുതരാമെന്നും മനോജ് അത് അവര്‍ക്ക് കൊടുക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ നടനസൂര്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അവതാരികയാണ് ഈ ബുക്കിന്റെ ഗ്ലാമറെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മനോജ് പറയുന്നു. പുസ്തകപ്രകാശനത്തിനിടയില്‍ ഇതേക്കുറിച്ച് താന്‍ പറയുമൊന്നും പറഞ്ഞിരുന്നു. ഏയ്, അതൊന്നും കുഴപ്പമില്ല, എല്ലാം ഭംഗിയായിരിക്കട്ടെ എന്ന ആശംസയായിരുന്നു അദ്ദേഹം നല്‍കിയത്.


Click it and Unblock the Notifications