ഉര്‍വശിയോട് പിണക്കമൊന്നുമില്ല! തന്നെ നല്ലൊരു കുടുംബനാഥന്‍ ആക്കിയത് ആശയാണെന്ന് മനോജ് കെ ജയന്‍

മനോജ് കെ ജയനെയും കുടുംബത്തെ കുറിച്ചും അടുത്ത കാലത്തായി കൂടുതല്‍ വാര്‍ത്തകളൊന്നും വരാറില്ലായിരുന്നു. എന്നാലിപ്പോള്‍ കുടുംബസമേതം ഫോട്ടോഷൂട്ട് നടത്തി ഞെട്ടിച്ചിരിക്കുകയാണ് താരകുടുംബം. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറാലവുന്നത്. ഫോട്ടോഷൂട്ട് മാത്രമല്ല അഭിമുഖത്തില്‍ മനോജ് കെ ജയന്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

നടി ഉര്‍വ്വശിയെ ആയിരുന്നു മനോജ് കെ ജയന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ്. പുതിയ അഭിമുഖത്തില്‍ ഭാര്യ ആശയെ കുറിച്ച് മനോജ് കെ ജയന്‍ മനസ് തുറന്നിരിക്കുകയാണ്.

 മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായതെന്നാണ് താരം പറയുന്നത്. ഭാര്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവാണ് താരത്തിന്. ജീവിതം എങ്ങനെയാവണം ഭാര്യ എന്താകാണം, എങ്ങനെ ഒരു ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നൊക്കെ ഒരോ സന്ദര്‍ഭങ്ങളിലൂടെയായി ആശയാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നെ മാത്രമല്ല ജീവിച്ചിരുന്ന അച്ഛനെയും അമ്മയെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസിലാക്കി തന്നതും ആശയാണ്.

 മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ആശയും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം എല്ലാ കഥാപാത്രങ്ങളും അഭിയനിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍ ആണെന്ന് എല്ലാവരും പറയാറുണ്ട്. അതിനേക്കാള്‍ ഉപരി നല്ലൊരു അച്ഛനാണ്. നല്ല ഭര്‍ത്താവും നല്ല മകനുമൊക്കെയാണ്.

 മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

മലയാള സിനിമയില്‍ തിളങ്ങി നിന്ന മനോജ് കെ ജയനും ഉര്‍വശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവില്‍ 2000 ത്തില്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വര്‍ഷം നീണ്ട വിവാഹജീവിതം 2008 ല്‍ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകള്‍ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകന്‍ ആണുള്ളത്. ഉര്‍വശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ നീലാണ്ഡന്‍ എന്നൊരു മകനുണ്ട്.

 മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

താരമാതാപിതാക്കള്‍ ആയതിനാല്‍ ചെറുപ്പം മുതല്‍ സിനിമാക്കാരെ കണ്ടാണ് കുഞ്ഞാറ്റ വളര്‍ന്നത്. താരപുത്രിയും സിനിമയിലേക്ക് വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത കാലത്തായി ടിക് ടോക് വീഡിയോ വഴി കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതോടെ മകള്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യം മനോജ് കെ ജയന്റെ അടുത്തുമെത്തി.

മനോജ് കെ ജയന്റെ വാക്കുകളിലേക്ക്

അഭിനയത്തില്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്. അവളുടെ അമ്മ വലിയൊരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്ന് പറഞ്ഞാല്‍... ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വെക്കുന്നതെങ്കില്‍ സന്തോഷം. കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ എന്നുമാണ് മനോജ് കെ ജയന്‍ അന്ന് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X