താരപത്നി മാത്രമല്ല, വിദേശത്ത് ഉന്നത ജോലിയും ലക്ഷങ്ങൾ ശമ്പളവും; ആശ ജയന്റെ 'യുകെ ലൈഫ്'
ലഭിച്ച വേഷങ്ങളെല്ലാം മികവുറ്റതാക്കാൻ മനോജ് കെ ജയന് കഴിഞ്ഞിട്ടുണ്ട്. മലയാളികൾക്ക് മനോജ് കെ ജയനോട് പ്രത്യേക മമത തോന്നാനുള്ള കാരണവും ഇത് തന്നെയാണ്. സർഗത്തിലെ കുട്ടൻ തമ്പുരാൻ, അനന്തഭദ്രത്തിലെ ദിഗംബരൻ, സല്ലാപത്തിലെ ദിവാകരൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ ഇന്നുമുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകൾ വന്നത് പോലെ തന്നെ മനോജ് കെ ജയന്റെ ജീവിതത്തിലും പല ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നടി ഉർവശിയുമായുള്ള ആദ്യ വിവാഹ ബന്ധം പ്രശ്ന കലുഷിതമായാണ് അവസാനിച്ചത്.
മകൾ തേജാലക്ഷ്മിയുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ ഏറെ നാൾ തർക്കം തുടർന്നു. ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു അതെന്ന് മനോജ് കെ ജയൻ തുറന്ന് പറഞ്ഞിട്ടുണ്ട്. 2008 ൽ ഉർവശിയുമായി നിയമപരമായി പിരിഞ്ഞ മനോജ് കെ ജയൻ 2011 ൽ ആശയെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനും പിറന്നു. ആശയ്ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് മനോജ് കെ ജയൻ. ലണ്ടനിൽ സെറ്റിൽഡ് ആണ് ആശ.

മകൻ അവിടെയാണ് പഠിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാൽ മനോജ് കെ ജയൻ ലണ്ടനിലേക്ക് പോകും. ആശയുടെ ജോലി എന്താണെന്ന് പലപ്പോഴും ആരാധകരുടെ ചോദ്യം വരാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം യുകെയിലെ കമ്പനി ഡയറക്ടറാണ് ആശ. 2021 ഓഗസ്റ്റ് 18 നാണ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. മാർക്കറ്റിംഗ് പ്രൊഡക്ഷൻ അഡ്വെെസർ എന്നാണ് ആശ സോഷ്യൽ മീഡിയ പ്രൊഫെെലിൽ കുറിച്ചത്.
ലക്ഷങ്ങളാണ് ആശയുടെ മാസ വരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. യുകെയിലെ ഗ്രാമർ സ്കൂളിൽ മകന് അഡ്മിഷൻ ലഭിച്ച കാര്യം മനോജ് കെ ജയൻ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. മകൾ തേജാലക്ഷ്മി അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. അമ്മയ്ക്കും അച്ഛനുമൊപ്പം തേജാലക്ഷ്മി സമയം കണ്ടെത്തുന്നു. മനോജ് കെ ജയനെ പോലെ ഉർവശിയും ഇന്ന് മറ്റൊരു കുടുംബ ജീവിതം നയിക്കുകയാണ്. ശിവപ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്.

ഇഷാൻ പ്രജാപതി എന്നാണ് മകന്റെ പേര്. മകൻ ജനിച്ചപ്പോൾ ആദ്യം കാണാൻ വന്നത് തേജാലക്ഷ്മിയാണെന്ന് ഉർവശി നേരത്തെ പറഞ്ഞിട്ടുണ്ട്. മനോജ് കെ ജയനെ കുറ്റപ്പെടുത്തി സംസാരിക്കാൻ താൻ തയ്യാറല്ലെന്ന് പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കിപ്പുറം ഉർവശി പറഞ്ഞിരുന്നു. ഇന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ് മനോജ് കെ ജയൻ, കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഉർവശി പറഞ്ഞത്.
തേജാ ലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് ഒരിക്കൽ മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്. ആശ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് മനോജ് കെ ജയൻ സംസാരിച്ചിട്ടുണ്ട്. കുടുംബ ജീവിതം എങ്ങനെെയാകണമെന്നും നമ്മൾ എങ്ങനെ ജീവിക്കണമെന്നുമെല്ലാം പഠിപ്പിച്ചത് ആശയാണ്. സ്നേഹം എന്താണെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണെന്ന് മനോജ് കെ ജയൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











