എന്ത് ചെയ്യാം മരണദിനം നമ്മുടെ കൈയ്യില്‍ അല്ലല്ലോ! പ്രിയപ്പെട്ട നടന്റെ വേര്‍പാടിനെ കുറിച്ച് നടന്‍ മനോജ് കുമാര്‍

സിനിമാ, സീരിയല്‍, നാടക നടനായ കാലടി ജയന്റെ വേര്‍പാട് ഇന്നലെയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നടന്റെ അന്ത്യം. നാടക, സീരിയല്‍, ചലച്ചിത്ര നടന്‍ നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കാലടി ജയന്‍.

നിരവധി സീരിയലുകള്‍ നിര്‍മ്മിച്ചതിന് പിന്നിലും ജയനായിരുന്നു. അത്തരത്തില്‍ കാലടി ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. താനും ഭാര്യയും നടിയുമായ ബീന ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാസ്യ പരമ്പര നിര്‍മ്മിച്ചത് ജയന്‍ ചേട്ടനായിരുന്നുവെന്നാണ് മനോജ് പറയുന്നത്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ നീണ്ട സൗഹൃദത്തെ കുറിച്ചും മനോജ് പറയുന്നു.

kalady-jayan

'പ്രിയപ്പെട്ട കാലടി ജയന്‍ ചേട്ടന്‍ ഓര്‍മ്മയായി... ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും ബീനയും മുഖ്യ കഥാപാത്രങ്ങളായി കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത 'കുടുംബകോടതി' എന്ന ഹാസ്യ പരമ്പരയിലാണ് ജയന്‍ ചേട്ടനുമായി ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്...

ഞങ്ങളെല്ലാവരും ആസ്വദിച്ച് ചെയ്ത വളരെ നല്ലൊരു പരമ്പര ആയിരുന്നു അത്. രാജേഷ് തലച്ചിറ (അളിയന്‍സ്) ആയിരുന്നു സംവിധായകന്‍. ജയന്‍ ചേട്ടനായിരുന്നു നിര്‍മ്മാതാവ്... കൂടാതെ അതില്‍ എന്റെ അമ്മായി അച്ഛനുമായും അദ്ദേഹം അഭിനയിച്ചിരുന്നു. ലൊക്കേഷനില്‍ വച്ച് വളരെ നല്ലൊരു അടുപ്പവും സൗഹൃദ വും ഞങ്ങളുടെ ഇടയില്‍ ഉണ്ടായി.

നിര്‍മ്മാതാവ് എന്ന രീതിയില്‍ ഒരു കുറ്റവും കുറവും പറയാന്‍ പറ്റാത്ത രീതിയില്‍ വളരെ മാന്യമായിട്ടായിരുന്നു പ്രതിഫലം തരുന്നതടക്കം എല്ലാ കാര്യങ്ങളും അദ്ദേഹം കൈ കാര്യം ചെയ്തത്. ആ വര്‍ക്കും ദിവസങ്ങളും ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഇന്നലെ രാത്രി ആ സീരിയല്‍ ഞാന്‍ യൂട്യൂബില്‍ കണ്ടു. ചേട്ടന്‍ വന്ന എപ്പിസോഡ്. വളരെ വേദനയോടെ... എന്ത് ചെയ്യാം മരണ ദിനം നമ്മുടെ കൈയ്യില്‍ അല്ലല്ലോ. ദൈവം വിളിക്കുന്ന ദിവസം എല്ലാവരും പോയല്ലേ പറ്റൂ. നല്ലൊരു മനുഷ്യ സ്‌നേഹിയും കലാകാരനുമായ പ്രിയപ്പെട്ട കാലടി ജയന്‍ ചേട്ടന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്റേയും കുടുംബത്തിന്റേയും അശ്രു പ്രണാമം..' എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മനോജ് പറയുന്നത്

kalady-jayan

അതേ സമയം കാലടി ജയനെ അനുസ്മരിച്ച് കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് എത്തിയത്. പിന്നാലെ താരത്തെ കുറിച്ചുള്ള കഥകളും ഓരോന്നായി പുറത്ത് വന്നു. ടൈറ്റാനിയത്തിലെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് കാലടി ജയന്‍ അഭിനയ രംഗത്ത് സജീവമാകുന്നത്. പ്രഫഷണല്‍ നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യന്‍, ജനം തുടങ്ങി 67 സിനിമകളില്‍ കാലടി ജയന്‍ അഭിനയിച്ചു. മഴവില്‍ക്കാവടിയിലെ അഴകപ്പന്‍ എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധനേടി കൊടുത്തത്. കാര്യം നിസ്സാരം, ദേവരാഗം, സൂര്യപുത്രി, ഓര്‍മ തുടങ്ങി ഇരുപത്തിയഞ്ചോളം സീരിയലുകളുടെ നിര്‍മ്മാണ പങ്കാളിയാവുകയും ചെയ്തിട്ടുള്ള ആളാണ്.

'ഹെഡ്മാസ്റ്റര്‍' എന്ന സിനിമയാണ് അവസാനമായി കാലടി ജയന്റേതായി റിലീസ് ചെയ്ത സിനിമ. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകര്‍ത്തിയ കാരൂരിന്റെ പൊതിച്ചോറ് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചലച്ചിത്രമാണ്. ബാബു ആന്റണിയാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. 'ഏകന്‍' എന്ന ചിത്രത്തിലാണ് ജയന്‍ അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: manoj kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X