ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്! ലോക് ഡൗണിനിടയിലെ ആഘോഷം ഇങ്ങനെ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് ബീന ആന്റണിയും മനോജ് കുമാറും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. അടുത്തിടെയായിരുന്നു ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ലോക് ഡൗണ്‍ സമയത്തെ വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് മനോജ് കുമാര്‍. ഏപ്രില്‍ 24നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. അന്നത്തെ സംഭവികാസങ്ങളെക്കുറിച്ചുള്ള കുറിപ്പുമായണ് മനോജ് എത്തിയത്.

ബീന ആന്റണിയും മനോജും മാത്രമല്ല മകന്‍ ശങ്കരുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. പോസ്റ്റിന് ശേഷമായി ലൈവ് വീഡിയോയുമായും മനോജ് എത്തിയിരുന്നു. ഞങ്ങള്‍ സേഫായിരിക്കുകയാണ്, നിങ്ങളും സേഫായിരിക്കുക. വീട്ടില്‍ത്തന്നെയിരിക്കുക, സുരക്ഷിതരായിരിക്കുക, സാമൂഹ്യ അകലം പാലിക്കുകയെന്നും താരം പറഞ്ഞിരുന്നു. ചക്ക വാങ്ങിച്ചതിനെക്കുറിച്ചായിരുന്നു മനോജ് പറഞ്ഞത്. ഇത്തവണ ലോക് ഡൗണ്‍ ആനിവേഴ്‌സറിയാണ് ഞങ്ങള്‍ ഇത്തവണ ആഘോഷിച്ചതെന്നായിരുന്നു ബീന ആന്റണി പറഞ്ഞത്. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

17 വര്‍ഷം

17 വര്‍ഷം

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം ലോക് ഡൗൺ ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു. വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ പെട്ടെന്ന് തലയിൽ ഒരു "ബൾബ് " മിന്നി. രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു.

അവള് ഹാപ്പി

അവള് ഹാപ്പി

ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു. "ഒന്നും ആലോചിച്ചില്ല. വണ്ടിയുമെടുത്ത് വിട്ടു. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു. നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി. അവള് ഹാപ്പി, ഞാനതിലേറേ ഹാപ്പി. (ആകെ ചെലവായത് 160 രൂപ). ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് "പച്ച ചക്ക " വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്.

വറുക്കാന്‍ പറ്റിയില്ല

വറുക്കാന്‍ പറ്റിയില്ല

എന്താല്ലേ, എന്‍റെ "ലോക് ഡൗൺ പരമ്പര ദൈവങ്ങളേ.. " എല്ലാം കാണുന്നുണ്ടല്ലോ അല്ലേ, എന്തായാലും ഇന്ന് തന്നെ ഗിഫ്റ്റ് വറുക്കും..അപ്പോൾ ശരി എല്ലാവരും സേഫായി ഇരിക്കൂയെന്നുമായിരുന്നു മനോജ് കുറിച്ചത്. ഇതിന് ശേഷമായി ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും മനോജും ബീന ആന്‍റണിയും എത്തിയിരുന്നു. ചക്ക പിഞ്ചായിപ്പോയെന്നും വറുക്കാനാവില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അത് മാറ്റിവെച്ചിട്ടുണ്ടെന്നും വേറെ ലഭിക്കുമോയെന്ന് നോക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

അമ്മയാണ് താരം

അമ്മയാണ് താരം

കുടുംബസമേതമായാണ് മനോജ് കുമാര്‍ എത്തിയത്. അമ്മയാണ് താരമെന്നായിരുന്നു ഒരാളുടെ കമന്‍റ്. മക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മകനാണുള്ളതെന്നായിരുന്നു താരം പറഞ്ഞത്. അമ്മയുടെ പൊട്ടിനെക്കുറിച്ചായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഏപ്രില്‍ മാസം വിശുദ്ധ മാസമാണെന്നും മനോജ് പറഞ്ഞിരുന്നു. ഈസ്റ്ററും വിഷുവും നോമ്പും ഈ മാസമാണ്. ഈ സമയത്ത് തന്നെ നമ്മള്‍ ലോക് ഡൗണും ആയി. എല്ലാ വിശ്വാസികള്‍ക്കുമായി ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു മനോജ് പാടിയത്.

ബാദുഷയെക്കുറിച്ച്

ബാദുഷയെക്കുറിച്ച്

ബാദുഷയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇത് നടത്തുന്നത്. ഒരേ സമയം ഒന്നിലധികം സിനിമകള്‍ ചെയ്യുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് അദ്ദേഹം. ഇന്നിപ്പോ ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം സേവനം ചെയ്യുന്നത്. ബാദുഷയ്ക്കും കൂട്ടര്‍ക്കും ഹൃദയം കൊണ്ട് നമസ്‌കാരമെന്നും മനോജ് പറഞ്ഞിരുന്നു. ലോക് ഡൗണില്‍ ഇളവ് ലഭിച്ചാലും അത് ദുരുപയോഗം ചെയ്യരുതെന്നും മനോജ് പറഞ്ഞിരുന്നു.

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X