ബീന ആന്‍റണിയെ 'വിവാഹമോചിതയാക്കി'! മാതാപിതാക്കളെ കരയിക്കാത്ത വിവാഹജീവിതമാണ് ഞങ്ങളുടേതെന്ന് മനോജ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ബീന ആന്റണി. പ്രണയിച്ച് വിവാഹിതരയവരാണ് ബീനയും മനോജും. കാലരംഗത്ത് സജീവമാണ് ഇരുവരും. പരമ്പരകളിലും സ്‌ക്രീനിലുമെല്ലാം ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും 17ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ലോക് ഡൗണ്‍ സമയത്തെ ആഘോഷത്തെക്കുറിച്ച് പറഞ്ഞ് മനോജ് എത്തിയിരുന്നു. വ്യത്യസ്തമായൊരു സമ്മാനമായിരുന്നു മനോജ് ബീനയ്ക്കായി നല്‍കിയത്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് മനോജ് ഇപ്പോള്‍.

ശക്തമായ പിന്തുണയാണ് ഇരുവരും അന്യോന്യം നല്‍കുന്നത്. കുപ്രചാരണങ്ങളിലൊന്നും തളരാതെ മുന്നേറുകയാണ് ഇരുവരും. ഇവര്‍ക്ക് കൂട്ടായി മകന്‍ ശങ്കരുവുമുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മനോജ് വിശേഷങ്ങള്‍ പങ്കുവെച്ചും. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. ലോക് ഡൗണ്‍ സമയമായതിനാല്‍ കുടുംബസമേതമായി പറവൂരിലാണ് തങ്ങളുള്ളതെന്നും മനോജ് പറയുന്നു. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പരിചയപ്പെട്ടത്

പരിചയപ്പെട്ടത്

മുംബൈയില്‍ ഒരു ഷോ ചെയ്യാനായി പോവുന്നതിനിടയിലാണ് ആദ്യമായി പരിചയപ്പെട്ടത്. അന്നാണ് ബീനയെ മനോജ് ആദ്യമായി കണ്ടത്. മിമിക്രിയും പാട്ടും അവതരിപ്പിക്കാനായിരുന്നു മനോജ് പോയത്. ഡാന്‍സായിരുന്നു ബീനയുടെ ഐറ്റം. കുടുംബസുഹൃത്തിനൊപ്പമായാണ് ബീനയും അപ്പച്ചനും താമസിച്ചത്. പരിപാടിക്കെത്താന്‍ വൈകിയിരുന്നു ഇരുവരും. ബീനയ്ക്ക് ജാഡയാണോ എന്നൊക്കെ അന്ന് താന്‍ ചോദിച്ചിരുന്നതായി മനോജ് പറയുന്നു. ട്രാഫിക് ബ്ലോക്കില്‍ പെട്ടതായിരുന്നു അവര്‍. പരിപാടിക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി സംസാരിച്ചത്. അന്യോന്യം അഭിനന്ദിക്കുകയായിരുന്നു.

നാട്ടിലെ പരിപാടിക്ക്

നാട്ടിലെ പരിപാടിക്ക്

പിന്നീട് നാട്ടിലെ ക്ലബിന്റെ പരിപാടിയില്‍ ബീനയെ പങ്കെടുപ്പിക്കാന്‍ മുന്‍കൈ എടുത്തത് മനോജായിരുന്നു. സുഹൃത്തായിരുന്നു ബീനയോട് ഇതേക്കുറിച്ച് സംസാരിക്കാമോയെന്ന് ചോദിച്ചത്. താന്‍ ഒഴിഞ്ഞുമാറുന്നതിനിടയിലാണ് ബീന ഈ സംസാരത്തെക്കുറിച്ച് ചോദിച്ചത്. കാര്യം പറഞ്ഞതോടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു ബീന. എന്നാല്‍ പരിപാടിയുടെ ദിവസമായപ്പോള്‍ തന്നെ ഒഴിവാക്കാമോയെന്നായിരുന്നു ചോദിച്ചത്. എങ്ങനെയെങ്കിലും വരണമെന്ന് പറഞ്ഞതോടെ ബീന എത്തിയ അന്ന് ശരിക്കും വയ്യായിരുന്നു. ഡോക്ടറെ കണ്ടതിന് ശേഷമാണ് പരിപാടിക്കെത്തിയത്.

ആത്മാര്‍ത്ഥത സ്വാധീനിച്ചു

ആത്മാര്‍ത്ഥത സ്വാധീനിച്ചു

വയ്യാതിരുന്നിട്ടും അത്രയും ദൂരെ വന്ന് ആ പരിപാടിയില്‍ പങ്കെടുത്ത ബീനയുടെ ആത്മാര്‍ത്ഥത തന്നെ സ്വാധീനിച്ചിരുന്നുവെന്ന് മനോജ് പറയുന്നു. ഇതിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇഷ്ടം തുറന്നുപറഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

വീട്ടുകാരുടെ പിന്തുണ

വീട്ടുകാരുടെ പിന്തുണ

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. ബീനയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പില്ലായിരുന്നു. വീട്ടില്‍ ഇത് അവതരിപ്പിച്ചപ്പോഴും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹിതരായത്. രജിസ്റ്റര്‍ വിവാഹമായിരുന്നു. അതിന് ശേഷം നടത്തിയ സത്ക്കാരത്തില്‍ എല്ലാവരും പങ്കെടുത്തിരുന്നു. മാതാപിതാക്കളെ കരയിപ്പിക്കാതെ ഒന്നിപ്പിക്കാനായത് ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നുവെന്നും മനോജ് പറയുന്നു.

വിവാഹമോചന വാര്‍ത്ത

വിവാഹമോചന വാര്‍ത്ത

ഞങ്ങള്‍ വിവാഹമോചിതരായെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് സത്യമാണോയെന്നറിയാനായി പലരും വിളിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ സങ്കടപ്പെടാറുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ശീലമായി മാറുകയായിരുന്നു. വിവാഹത്തിന് മുന്‍പുള്ള അപവാദ പ്രചാരണം ബീനയെ വേദനിപ്പിച്ചിരുന്നു. കര്‍ക്കശക്കാരാനായിരുന്നു ബീനയുടെ അപ്പച്ചന്‍. വലരെ സ്ട്രിക്ടായാണ് വളര്‍ത്തിയത്. ആദ്യമൊക്കെ വേദനിപ്പിച്ചുവെങ്കിലും പിന്നീട് ഇത്തരക്കാര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ പഠിച്ചു. ഇടയ്ക്ക് ബീന വിദേശത്തുണ്ടെന്ന് പറഞ്ഞുള്ള പറ്റിക്കലുമുണ്ടായിരുന്നു.

 പേരുകൊണ്ടുള്ള പ്രശ്‌നം

പേരുകൊണ്ടുള്ള പ്രശ്‌നം

ബീനയുടെ പേരാണ് പല തെറ്റിദ്ധാരണകള്‍ക്കും കാരണം. വേദനിപ്പിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ഞങ്ങള്‍ പ്രതികരിക്കാതെ ഇരിക്കുകയാണ്. മറ്റൊരാളെ വേദനിപ്പിക്കാന്‍ ഇഷ്ടമില്ല. എനിക്കും കുടുംബത്തിനും ബീനയെ അറിയാം. ആരെന്ത് പറഞ്ഞാലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്നും മനോജ് പറയുന്നു. കലാകാരനായി ജീവിക്കാനും കല ഉപജീവന മാര്‍ഗവുമായതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

 കുടുംബത്തിനൊപ്പം

കുടുംബത്തിനൊപ്പം

അച്ഛനും അമ്മയ്ക്കുമൊപ്പം പറവൂരിലെ വീട്ടിലാണ് മനോജും കുടുംബവും. ലോക് ഡൗണ്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കേരളത്തിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും മറ്റുള്ള സ്ഥലങ്ങളില്‍ അങ്ങനെയല്ല. ജീവന്‍ നഷ്ടമായവരെക്കുറിച്ചും വിദേശത്ത് കുരുങ്ങിയവരെക്കുറിച്ചുമൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടമാണ്. എന്ത് വന്നാലും നമ്മള്‍ അതിജീവിക്കും. സിനിമാസ്വപ്‌നവുമുണ്ടെന്നും മനോജ് പറയുന്നു. ഇടക്ക് ഡബ്ബിംഗ് ചെയ്തിരുന്നു.

Read more about: marriage വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X