മനോരഥം മുതല്‍ ചക്രം വരെ, ദിലീപിന്‌റെതായി ഉപേക്ഷിച്ച ചിത്രങ്ങളെ കുറിച്ച് അറിയാം
ജനപ്രിയ നായകന്‍ ദിലീപിന്‌റെ സിനിമകള്‍ക്ക് എല്ലാകാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. ആരാധകരെ പോലെ കുടുംബ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ദിലീപ്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ നടന്‍ സഹനടനായും പിന്നീട് നായകനടനായും മാറി. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച ദിലീപിന്‌റെതായി നിരവധി വിജയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകള്‍ മുതല്‍ സീരിയസ് ചിത്രങ്ങള്‍ വരെ നടന്‌റെതായി ഇറങ്ങി.
നടി ഷംന കാസിമിന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദിലീപ് ചിത്രങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതേസമയം ദിലീപിന്‌റെതായി പുറത്തിറങ്ങാതെ പോയ ചില സിനിമകളുമുണ്ട്. പലവിധ കാരണങ്ങള്‍ കൊണ്ട് ചില സിനിമകള്‍ നടന്‌റെതായി ഉപേക്ഷിക്കപ്പെട്ടു.

2013ല്‍ മനോരഥം എന്ന പേരില്‍ ഒരു ചിത്രം ദിലീപിനെ നായകനാക്കി പ്രഖ്യാപിച്ചിരുന്നു. ആര്‍ സുകുമാരന്‍ ആണ് സംവിധായകന്‍. ചാര്‍ളി ചാപ്ലിന്റെ രൂപവും സ്വഭാവവും ഉള്ള ഒരാളായിട്ടാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അമല പോള്‍ ആയിരുന്നു നായിക. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ചിത്രം ഉപേക്ഷിച്ചു.

മനോരഥം പോലെ ദിലീപിന്‌റെതായി ഉപേക്ഷിച്ച മറ്റൊരു ചിത്രമാണ് ഛോട്ടാ ദാദ. 2014ല്‍ ഉദയകൃഷ്ണ സിബികെ തോമസിന്‌റെ തിരക്കഥയില്‍ ഷാഫി ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഈ ചിത്രവും പാതി വഴിയില്‍ ഉപേക്ഷിച്ചു. ഇതേപോലെ ചക്രം എന്ന സിനിമ മോഹന്‍ലാല്‍, ദിലീപ് എന്നിവരെ വെച്ച് ആദ്യം കമല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതാണ്.

എന്നാല്‍ അത് പിന്നീട് ഉപേക്ഷിച്ചു. പിന്നീടാണ് ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രം എടുത്തത്. എന്നാല്‍ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് ദിലീപിന്‌റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് നടന്റെ താരമൂല്യം കൂടാന്‍ കാരണമായത്. ദിലീപിന്‌റെ ഡേറ്റിനായി സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം ഏറെനാള്‍ കാത്തിരുന്നു.

മുന്‍നിര സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായകര്‍ക്കൊപ്പവും നടന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. കേശു ഈ വീടിന്‌റെ നാഥനാണ് ദിലീപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുകയെന്ന സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ ദിലീപും ഉര്‍വ്വശിയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

അതേസമയം ഖലാസിയും ദിലീപിന്‌റെ പുതിയ ചിത്രമാണ്. കൂടാതെ ഓണ്‍ ഏയര്‍ ഈപ്പന്‍, പറക്കും പപ്പന്‍ തുടങ്ങിയ സിനിമകളും നടന്‌റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ദിലീപിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ സി ഐഡി മൂസ, ഈ പറക്കുംതളിക, റണ്‍വേ തുടങ്ങിയ സിനിമകള്‍ക്ക് രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.


Click it and Unblock the Notifications