എല്ലായിടത്തും നിങ്ങള്‍ എന്റെ കൂടെയുണ്ട്, ഉയരെയുടെ സംവിധായകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറല്‍!!
പാര്‍വ്വതി നായികയായും ആസിഫ് അലിയും ടൊവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടെത്തിയ ഉയരെ റിലീസ് ചെയ്തിരിക്കുകയാണ്. താരങ്ങളുടെ പേരിലാണ് ഉയരെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതല്ലാതെ വേറെയും കാര്യങ്ങളുണ്ട്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഉയരെ.

താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ കിട്ടുമ്പോള്‍ അത് കാണാന്‍ ഗുരു ഇല്ലെന്നുള്ള വിഷമത്തിലാണ് മനു അശോകന്‍. നമ്മുടെ സിനിമ തിയറ്ററുകളിലേക്ക് എത്തിയെന്നും നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും തുടങ്ങി ഉയരെ കുറിച്ചുള്ള വിശേഷങ്ങള്‍ രാജേഷ് പിള്ളയുമായി മനു പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇപ്പോള്‍ സന്തോഷമാണോ സങ്കടമാണോ എന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞ് മനു എത്തിയത്.
മനുവിന്റെ വാക്കുകളിലേക്ക്..
പിള്ളേച്ചാ.. നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍... പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല.. miss you badly കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..


Click it and Unblock the Notifications