twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലിയോട് പലരും അത് ചെയ്യരുതെന്ന് പറഞ്ഞതാണ്! ഉയരെ കണ്ട് ആസിഫിന്റെ ഭാര്യ വരെ അമ്പരന്നു!

    |

    നടന്‍ ആസിഫ് അലിയുടെ സിനിമകളെല്ലാം പരാജയപ്പടുന്നൊരു കാലമുണ്ടായിരുന്നു. എന്നാല്‍ ആ കഷ്ടകാലമെല്ലാം മാറി നല്ല സിനിമകളിലൂടെ ആസിഫ് അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ആസിഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. പാര്‍വതിയും ടൊവിനോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ആസിഫും ശ്രദ്ധേയനായിരിക്കുകയാണ്.

    മമ്മൂട്ടിയ്ക്ക് 100 കോടി, മോഹന്‍ലാലിന് 200 കോടി? മലയാളത്തിലെ എക്കാലത്തെയും ചരിത്ര നിമിഷം ഈ വിഷുവാണ്മമ്മൂട്ടിയ്ക്ക് 100 കോടി, മോഹന്‍ലാലിന് 200 കോടി? മലയാളത്തിലെ എക്കാലത്തെയും ചരിത്ര നിമിഷം ഈ വിഷുവാണ്

    ആസിഫ് അലി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന വേഷമാണ് ഉയരെയിലെ ഗോവിന്ദ്. ഈ വേഷം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിട്ടുണ്ടെന്നും അതൊന്നും വകവെക്കാതെയാണ് താരം ചിത്രത്തില്‍ അഭിനയിച്ചതെന്നും സിനിമയുടെ സംവിധായകനായ മനു അശോകന്‍ പറഞ്ഞിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്.

    asif-ali

    നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും നെഗറ്റീവ് ആയിരിക്കുമെന്ന് അറിയില്ലായിരുന്നെന്നാണ് ഉയരെ കണ്ടതിന് ശേഷം ആസിഫ് അലിയുടെ ഭാര്യ പറഞ്ഞത്. ആസിഫിന്റെ കഥാപാത്രത്തെ കുറിച്ച് പാര്‍വ്വതിയ്ക്ക് പറയാനുള്ളതും നല്ല കാര്യങ്ങള്‍ തന്നെയാണ്. ഡേറ്റ് ഇല്ലെങ്കില്‍ അത് ഉണ്ടാക്കിയിട്ടാണെങ്കിലും താന്‍ ഈ സിനിമ ചെയ്യുമെന്ന് കഥ കേട്ടതിന് ശേഷം ടൊവിനോ പറഞ്ഞിരുന്നതായിട്ടും സംവിധായകന്‍ പറയുന്നു.

    രാജേഷ് പിള്ളയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനു അശോകന്‍ സ്വാതന്ത്രനായി ചെയ്യുന്ന ആദ്യ ചിത്രമാണ് ഉയരെ. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പല്ലവി എന്നാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്, പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍.

    English summary
    Manu Ashokan talks about Asif Ali in his movie Uyare
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X