For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് ഞാന്‍ മുലയൂട്ടുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞു, ഒന്നും വിലക്കെടുക്കരുതെന്ന് ശിവദ

  |

  വിവാഹമോ, പ്രസവമോ ഒന്നും തന്നെ നടി ശിവദയ്ക്ക് തന്റെ കരിയറിന് തടസ്സം സൃഷ്ടിച്ചിട്ടില്ല. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ തന്നെ ഇന്നും മലയാളത്തില്‍ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ് ശിവദ. അതോടൊപ്പം കുടുംബത്തിനും തന്റെ കുഞ്ഞ് മാലാഖയ്ക്കുമൊപ്പമുള്ള ഓരോ നിമിഷങ്ങളും നടി ആസ്വദിയ്ക്കുന്നു. അടുത്തിടെ ടൈസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസവാനന്തരം താന്‍ അനുഭവിച്ച മാനസിക - ശാരീരിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് നടി മനസ്സു തുറന്നിരുന്നു.

  ഒരു പുതിയ അമ്മ എന്ന നിലയില്‍ ആദ്യമായി അമ്മയായവരോട് തന്റെ അനുഭവത്തില്‍ നിന്ന് ചിലത് ശിവദയ്ക്ക് പറയാനുണ്ട്. പ്രസവം കഴിഞ്ഞാല്‍ പല കോണില്‍ നിന്നും പല ഉപദേശങ്ങളും നമുക്ക് കിട്ടും. ഇപ്പോള്‍ അങ്ങനെ കിട്ടുന്ന ഉപദേശങ്ങള്‍ കണ്ടില്ല എന്ന് നടിക്കാന്‍ എനിക്കൊട്ടും പേടിയില്ല. തുടക്കത്തിലൊക്കെ നമ്മളുടെ അശ്രദ്ധ കാരണം കുഞ്ഞിന് തെറ്റായതെന്തെങ്കിലും സംഭവിയ്ക്കുമോ എന്ന ഭയം എപ്പോഴുമുണ്ടാവുമായിരുന്നു. പക്ഷെ ഇപ്പോഴതില്ല- ശിവദ പറഞ്ഞു തുടങ്ങി.

  ബോയ്ക്കട്ട് ചെയ്ത് പുതിയ ലുക്കില്‍ സുരഭി; അഹംഭാവമാവരുത് എന്ന് പറഞ്ഞവര്‍ക്ക് നടിയുടെ മറുപടി

  sshivada
  Dulquer Salman's Telugu Movie will release in Three Languages

  നമ്മള്‍ ചെയ്യുന്നതിനെയെല്ലാം നിരീക്ഷിക്കാനും വിമര്‍ശിക്കാനും ഒരുപാട് പേരുണ്ടാവും. നമുക്ക് തന്നെ ആശയക്കുഴപ്പം വരും. എന്റെ കാര്യത്തില്‍, കുഞ്ഞിന് 2.5 കിലോ ഭാരം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. പിന്നെ കുഞ്ഞ് പെട്ടന്ന് തടിവച്ചു. അപ്പോള്‍ എല്ലാവരും പറഞ്ഞു ഞാന്‍ കുഞ്ഞിന് അധികം മുലപ്പാല്‍ നല്‍കിയത് കൊണ്ടാണെന്ന്. പിന്നെ കുഞ്ഞ് കുറച്ച് തടി കുറഞ്ഞു, അപ്പോള്‍ പറയുന്നത് ഞാന്‍ എന്റെ കുഞ്ഞിന് ശരിയായി മുലയൂട്ടുന്നില്ല എന്നാണ്.

  രഹസ്യവിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍! ഭര്‍ത്താവിന് ആശംസയുമായി സീരിയല്‍ താരം പാര്‍വതി

  എന്നെ സംബന്ധിച്ച്, പ്രസവാനന്തരം മുലയൂട്ടുന്നത് അല്പം പ്രയാസമായിരുന്നു. അതുകൊണ്ട് തന്നെ മകള്‍ക്ക് സാധാരണ പാലാണ് കൊടുത്തിരുന്നത്. അതിനും ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എനിക്ക് വല്ലാതെ വിഷമം തോന്നി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഞാന്‍ എന്റെ കുഞ്ഞിനെ പരിപാലിച്ചതെല്ലാം വളരെ നല്ല രീതിയിലാണ്. ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ സ്വയം വിശ്വസിക്കുക. സ്വന്തം കുഞ്ഞിന് നിങ്ങള്‍ ചെയ്യുന്നത് ഒന്നും ഒരിക്കലും കുറഞ്ഞ് പോവില്ല. നിങ്ങളുടെ കുഞ്ഞിന്റെ നല്ല അമ്മയായിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. മാതൃത്വം ആസ്വദിയ്ക്കുകയും കുഞ്ഞിനൊപ്പമുള്ള പരമാവധി ഫോട്ടോകള്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്യുക- ശിവ പറഞ്ഞു

  Read more about: actress ശിവദ നടി
  English summary
  Many criticized that the way I breastfed my baby was not right: Sshivada
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X