For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവാണ് എന്റെ ട്രോളുകള്‍ ആദ്യം കാണിച്ച് തന്നത്; മമ്മൂക്ക ജാഡയുമില്ലാത്ത സൂപ്പര്‍സ്റ്റാര്‍ ആണെന്ന് മന്യ

  |

  മാസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിക്കൂനനിലെ സായി കുമാറിന്റെ കഥാപാത്രം വൈറലാവുന്നത്. വാസു അണ്ണന്‍ എന്ന വില്ലന്‍ വേഷമായിരുന്നു സായി കുമാര്‍ അവതരിപ്പിച്ചത്. സിനിമയില്‍ മന്യയുടെ കഥാപാത്രത്തെ വാസു അണ്ണന്‍ കൊല്ലുകയാണ്. കഥ അങ്ങനെ ആണെങ്കിലും ട്രോളുകളില്‍ വാസു അണ്ണന്‍ മന്യയുടെ കഥാപാത്രത്തെ വിവാഹം കഴിക്കുന്നതായിട്ടാണ് കാണിച്ചത്.

  ആദ്യം ഒന്ന് രണ്ടെണ്ണം വൈറലായെങ്കില്‍ പിന്നീട് നിരവധി ട്രോളുകള്‍ പ്രചരിച്ച് തുടങ്ങി. ഒടുവില്‍ മന്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മന്യയുടെ തിരിച്ച് വരവിന് സമാനമായ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഒടുവില്‍ സിനിമയിലേക്ക് തിരിച്ച് വരാന്‍ തനിക്കൊരു ആഗ്രമുണ്ടെന്ന് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മന്യ സൂചിപ്പിക്കുന്നു. വിശദമായി വായിക്കാം...

  വാസു അണ്ണന്‍ ട്രോളുകള്‍ എപ്പോഴാണ് കണ്ടതെന്നും അതിലെ പ്രതികരണവുമാണ് മന്യയോട് ചോദിച്ചത്. ''എന്റെ ഭര്‍ത്താവ് ഫേസ്ബുക്ക് ഒന്നും അങ്ങനെ ഉപയോഗിക്കാറില്ല. പക്ഷേ അദ്ദേഹത്തിന് ഒരുപാട് മലയാളി സുഹൃത്തുക്കള്‍ ഉണ്ട്. അവരെല്ലാം ട്രോളുകള്‍ വാട്‌സാപ്പിലൂടെ വികാസിന് അയച്ച് കൊടുത്തു. ഒരീസം ആരാണ് വാസുവണ്ണന്‍ എന്ന് ചോദിച്ച് വികാസ് വന്നപ്പോഴാണ് ഇങ്ങനെ ട്രോളുകള്‍ പ്രചരിക്കുന്നതിനെ കുറിച്ച് ഞാന്‍ പോലും അറിഞ്ഞത്. അദ്ദേഹം അതൊരു കോമഡി സെന്‍സിലാണ് എടുത്തത്.

  ആ ട്രോള്‍ ഉണ്ടാക്കിയവര്‍ അതൊരു സീരിയസ് വിവാഹമായി കണ്ടല്ല ചെയ്തത്. വാസുവണ്ണന്‍ ഒരു വില്ലനാണെങ്കിലും നായകനായി മാറിയാല്‍ എങ്ങനെ ആയിരിക്കുമെന്നാണ് അതിലൂടെ പറഞ്ഞത്. വളരെ രസകരമായിരുന്നത്. എത്രയോ കാലമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും കൊവിഡ് കാലത്ത് മന്യയുടെ തിരിച്ച് വരവായിരുന്നു ആ ട്രോളുകള്‍. എനിക്കും ഒരു ഷോക്ക് പോലെ തോന്നി. വിവാഹഫോട്ടോയായി അവരത് എഡിറ്റ് ചെയ്തതൊക്കെ കണ്ടപ്പോള്‍ ശരിക്കും ചിരിച്ച് പോയി.

  എലീനയുടെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല; എങ്കിലും എന്റെ പ്രാര്‍ഥനകള്‍ അവള്‍ക്കൊപ്പം ഉണ്ടാവുമെന്ന് നടി ആര്യ

  മമ്മൂക്ക, ദിലീപേട്ടന്‍, സുരേഷേട്ടന്‍, ജയറാമേട്ടന്‍ എന്നിങ്ങനെ ലാലേട്ടന്‍ ഒഴികെ ബാക്കി എല്ലാവരുടെയും കൂടെ അഭിനയിച്ചു. പക്ഷേ അത് മാത്രം മിസ് ആയി പോയി. അതിനൊരു അവസരം ലഭിച്ചതുമില്ല. എനിക്കൊരുപാട് ആഗ്രഹമുണ്ട്. മന്യ ചേച്ചി സിനിമയിലേക്ക് തിരിച്ച് വരുന്നുണ്ടോന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. എനിക്ക് ആദ്യ പ്രണയം പോലെയാണ് സിനിമ. നല്ലൊരു കഥാപാത്രം വന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യും. മുന്‍പത്തെ പോലെ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. കാരണം ജീവിതം ഒരുപാട് മാറി പോയി. പക്ഷേ നല്ലൊരു റോള്‍ കിട്ടിയാല്‍ ഞാനെന്തായാലും തിരിച്ച് വരുമെന്നാണ് മന്യ പറയുന്നത്. അത് ലാലേട്ടന്റെ കൂടെ ആണെങ്കില്‍ വലിയൊരു അനുഗ്രഹം കൂടി ആയിരിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

  ''സുമിത്രയെ ഇങ്ങനെ തരം താഴ്ത്തരുത്'', കുടുംബവിളക്ക് പരമ്പരയ്ക്ക് പ്രേക്ഷകരുടെ മുന്നറിയിപ്പ്, റേറ്റിംഗ് പോകും

  മാസ്മരിക ലുക്കിൽ മമ്മൂക്കയും ലാലേട്ടനും | FilmiBeat Malayalam

  മോഹന്‍ലാലിനെ കുറിച്ച് മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും മന്യ സൂചിപ്പിച്ചിരുന്നു. 'ഞാന്‍ മമ്മൂക്കയുടെ വലിയൊരു ഫാന്‍ ആണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. രാക്ഷസരാജാവിന്റെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത്. മമ്മൂക്ക വളരെ സിംപിളാണ്. സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും അതിന്റെ ഒരു ജാഡയോ ആറ്റിറ്റിയൂഡോ കാണിക്കാറില്ല. അത്രയും ഇഷ്ടമാണെനിക്കെന്നും മന്യ പറയുന്നു'.

  ദിലീപും മകൾ മീനാക്ഷിയും വലിയ സന്തോഷത്തിലാണ്, മകളെ ചേര്‍ത്ത് പിടിച്ച് നടൻ, ചിത്രം വൈറലാവുന്നു

  Read more about: manya മന്യ
  English summary
  Manya About Her Working Experience With Mammootty And Express Her Wish To Act With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X