മമ്മൂട്ടിയുടെ മുഖത്ത് തന്നെ അന്ന് നോക്കി നിന്നു, കണ്ണെടുക്കാനായില്ല, തുറന്ന് പറഞ്ഞ് മന്യ

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് മന്യ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ കമല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മന്യ ആദ്യ ചിത്രത്തലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് നായികയായി ചുവട് വെച്ചതെങ്കിലും മന്യ ആദ്യമായി അഭിനയിച്ചത് മലയാളത്തിലായിരുന്നു. 1989 ൽ പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്

ബിക്കിനിയിൽ രശ്മി ആർ നായരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രം കാണാം

ജോക്കർ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മന്യ പിന്നീട് മലയാള സിനിമയിലെ ഭാഗ്യതാരമായി മാറുകയായിരുന്നു. ജോക്കറിന് ശേഷം നിരവധി ചിത്രങ്ങൾ നടിയെ തേടി എത്തിയിരുന്നു. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ജയറാം,ദിലീപ്, മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പവും അതുപോലെ തന്നെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്

ആദ്യമായി മമ്മൂട്ടിയെ കാണുന്നത്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഒരു പഴയ അഭിമുഖമാണ്. പ്രേക്ഷകരെ പോലെ താരങ്ങളും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നടനാണ് മമ്മൂട്ടി. മെഗാസ്റ്റാറിനോടൊപ്പം അഭിനയിക്കണം എന്നാണ് മിക്ക താരങ്ങളുടേയും ആഗ്രഹം. ഇപ്പോഴിത ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

രാക്ഷസരാജാവ്

രാക്ഷസരാജാവ്, അപരിചിതൻ എന്നി സിനമകളിൽ മന്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാറുമായി ആദ്യം അഭിനയിക്കുന്നത് രക്ഷസരാജാവ് എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുള്ള അനുഭവമാണ് മന്യ പങ്കുവെച്ചത്. മമ്മൂട്ടി വളരെ രസകരമായ വ്യക്തിയാണെന്നാണ് മന്യ പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന് മുൻപ് തന്നെ ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം വളര കർക്കശക്കാരനാണെന്ന്. എന്നാൽ അദ്ദേഹം അങ്ങനെയല്ല എന്നാണ് മന്യ പറയുന്നത്.

കണ്ണെടുക്കാൻ തോന്നിയില്ല

രക്ഷാസരാജാവ് എന്ന ചിത്രത്തിന്റെ ലൊക്കോഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ചിരിച്ചു കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തെ കണ്ടപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയി എന്നാണ് നടി പറയുന്നത്. അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹമെന്നും മന്യ പറയുന്നു. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേർത്തു.

Recommended Video

Mammootty Reveals The Reason Behind Hs Stylish Look | FilmiBeat Malayalam
സോഷ്യൽ മീഡിയയിൽ സജീവം

രാക്ഷസരാജാവിന് ശേഷം അപരിചിതൻ എന്ന ചിത്രത്തിലും മന്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കാവ്യ മാധവൻ, കാർത്തിക എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൊറർ ചിത്രമായിരുന്നു അപരിചിതൻ. ഇപ്പോൾ സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുകയാണ് മന്യ. സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കുലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്

Read more about: manya mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X