For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖർ എന്ന സംവിധായകന്റെ ആദ്യ നടൻ ഞാനാണ്, ഒന്നിച്ചുള്ള പിറന്നാളിനെ കുറിച്ച് മക്ബൂൽ

  |

  ദുൽഖറിന് സഹോദരൻ മക്ബൂൽ സൽമാന്റ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ദുൽഖറിന് പിറന്നാൾ ആശംസ നേരുന്നതിനോടൊപ്പം തന്റേയും പിറന്നാളിന്റെ കാര്യവും താരം വെളിപ്പെടുത്തിയിരുന്നു . വീട്ടുകാർക്കൊഴികെ മറ്റാർക്കും അറിയാത്ത രഹസ്യമായിരുന്നു ഇന്ന് മക്ബൂൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദുൽഖറിന്റേയും മക്ബൂലിന്റേയും പിറന്നാൾ ഒരു ദിവസമാണ്. വിക്കിപീഡിയ ചതിച്ച പിറന്നാളിനെ കുറിച്ച് താരം പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ പ്രേക്ഷകർക്ക് അറിയാത്ത ദുൽഖർ എന്ന സംവിധായകനെ കുറിച്ചും സഹോദരൻ മക്ബൂൽ പറയുന്നുണ്ട്.

  താനും ദുൽഖറും തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. കുട്ടിക്കാലത്ത് ഒന്നിച്ചായിരുന്നു പിറന്നാൾ ആഘോഷിച്ചത്. പിന്നീട് അവർ മദ്രാസിലേയ്ക്ക് പോയപ്പോൾ അതൊക്കെ മിസ്സായി . കുട്ടിക്കാലത്ത് തങ്ങളുടെ പിറന്നാൾ വലിയ ആഘോഷമായിരുന്നു. മൂത്താപ്പയും ദുൽഖഖും വിളിച്ച് വിഷ് ചെയ്യും. ഹാപ്പി ബെർത്ത് ഡേ എന്ന് ഞാൻ വിഷ് ചെയ്യുമ്പോൾ അദ്ദേഹം സെയും ടു യൂ എന്നാണ് തിരിച്ച് പറയുക.

  കുട്ടിക്കാലത്തെ ഞങ്ങളുടെ അവധി ആഘോഷം ഒന്നിച്ചായിരുന്നു. കസിൻസ് എല്ലാവരും ചെമ്പിലെ വീട്ടിൽ ഒന്നിച്ച് കൂടും. ചാലൂക്കാക്ക മദ്രസിൽ നിന്ന് വരും. അസ്കറും ഉണ്ടാകും കൂടെ. പിന്നെ ആഘോഷമാണ്. ആ കാലം വളരെ മിസ് ചെയ്യാറുണ്ട്. ലോക്ക് ഡൗൺ ആയത് കൊണ്ട് പെരുന്നാളിന്റെ ആഘോഷങ്ങളും കൂടിച്ചേരലും ഉണ്ടാകില്ല എന്ന സങ്കടമാണ് എല്ലാവർക്കും.

  Happy Birthday Dulquer Salmaan | FilmiBeat Malayalam

  ദുൽഖർ എന്ന സംവിധായകന്റെ ആദ്യ നടനാണ് താൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത് , ഒരു ഹാൻഡി ക്യാമിലൂടെ ചാലുക്കാക്കയും ഞങ്ങളും കൂടി കണ്ടിട്ടുള്ള സിനിമയിലെ സീൻ ഷൂട്ട് ചെയ്യുമായിരുന്നു. ചാലുക്കാക്ക സംവിധായകൻ ഞാൻ നടൻ. പിന്നെ മേൽ നോട്ടത്തിന് വല്യമ്മച്ചിയും ഉണ്ടാകും. ഒരിക്കൽ ഇതുമായി ബന്ധപ്പട്ട് ഒരു രസകരമായ സംഭവം വീട്ടിീൽ നടന്നു. തറവാട്ടിൽ ചെറിയൊരു കുളവും പറമ്പുമൊക്കെയുണ്ട്. കുളത്തിൽ ചാടുന്ന സീൻ ആണ്. ഞാൻ ചാടുന്നതിന്റെ ആക്ഷൻ കാണിച്ച കല്ല് എടുത്തിട്ട് ഓളം ഉണ്ടാക്കുകയാണ് പ്ലാൻ. വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ ചെയ്തു. എന്നാൽ ഞാൻ ചാടാൻ ഒരുങ്ങുന്നത് മാത്രമേ വല്യമ്മച്ചി കണ്ടുള്ളൂ കല്ല് വീണപ്പോൾ അത് ഞാനാണെന്ന് കരുതി വല്യമ്മച്ചി ആകെ ഭയന്നു.

  കോയാ മാമച്ചിയാണ് കൊച്ചിയിലെ ഞങ്ങളുടെ പ്രധാന കമ്പനി. ഇദ്ദേഹം ചാലുക്കാക്കയുടെ അമ്മയുടെ സഹോദരനാണ്. അദ്ദേഹത്തേയും സുഹൃത്തുക്കളേയും സ്ക്രിപ്റ്റ് ഉണ്ടാക്കി അഭിനയിപ്പിക്കലാണ് അന്നെക്കെ ചാലുക്കാക്കയുടെ പ്രധാന പരിപാടി. ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആകുമെന്നാണ്. അഭിനയിച്ചത് സർപ്രൈസ് ആയിരുന്നു. ക്യാമറയോടൊക്കെ വലിയ ക്രെസ് ആണ്. അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ കാലം ക്യാമറയുടെ മുന്നിൽ കൊണ്ട് നിർത്തിയത്-മക്ബൂൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  ദുൽഖർ സൽമാന്റെ പിറന്നാൾ ആരാധകരും സിനിമ ലോകവും വലിയ ആഘോഷമാക്കുകയായിരുന്നു. പ്രിയ ഡിക്യുവിന് പിറന്നാൾ ആശംസയുമായി തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ പുതിയ ചിത്രം കുറുപ്പിന്റെ പ്രെമോ വീഡിയോയും പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ. ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഡിക്യൂവിന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

  Read more about: maqbool salmaan dulquer salmaan
  English summary
  Maqbool Salmaan Was The First Actor Chosen By Director Dulquer Salmaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X