മമ്മൂക്ക ഈ സീനൊക്കെ പണ്ടേ വിട്ടതാണ്! കുഞ്ഞാലി മരക്കാരായി മാറിയ മോഹന്‍ലാലിനെതിരെ ട്രോള്‍ പെരുമഴ!

മോഹന്‍ലാലിന്റെ ഒടിയന്‍ തിയറ്ററുകളിലും ബോക്‌സോഫീസിലും തരംഗമായി കൊണ്ടിരിക്കുകയാണ്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയായിരുന്നെങ്കിലും ഒടിയന് തുടക്കത്തില്‍ ലഭിച്ച നെഗറ്റീവ് റിവ്യൂ ആയിരുന്നു. എന്നാല്‍ അതെല്ലാം മാറി പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന സിനിമയെന്ന പ്രതികരണം സ്വന്തമാക്കിയിരിക്കുകയാണ്.

ഇനി വരാനിരിക്കുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത് പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ലൂസിഫര്‍ അടുത്ത വര്‍ഷമെത്തും. എന്നാല്‍ കുഞ്ഞാലി മരക്കാരായി മാറിയ മോഹന്‍ലാലാണ് ഇപ്പോള്‍ ആകാംഷ ഉണര്‍ത്തുന്നത്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം വന്ന മോഹന്‍ലാലിന്റെ ലുക്കിന് മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഡിസംബര്‍ പകുതിയോടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

 ഫാന്‍സി ഡ്രസ്സോ?

ഫാന്‍സി ഡ്രസ്സോ?

മരക്കാരിന്റെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിന്റെ ലുക്ക് അടക്കമുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം ലീക്കായത്. ലൊക്കേഷനില്‍ നിന്നും ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോസാണ് തരംഗമായി കൊണ്ടിരിക്കുന്നത്. പിന്നാലെ തന്നെ മോഹന്‍ലാലിന്റെ വ്യക്തമായൊരു ഫോട്ടോയും പുറത്ത് വന്നിരുന്നു. പതിനാറാം നൂറ്റാണ്ടിലെ കഥയാണെന്ന് പറഞ്ഞാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നതെങ്കില്‍ മോഹന്‍ലാലിന്റെ വേഷം കണ്ടാല്‍ അങ്ങനെ തോന്നില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇതോടെ ഫാന്‍സി ഡ്രസ്സ് ആണോ സിനിമയ്ക്ക് വേണ്ടി കണ്ടെത്തിയതെന്നും പറഞ്ഞ് ട്രോള്‍ മഴയായിരുന്നു വന്ന് കൊണ്ടിരുന്നത്.

 കണ്ണ് മാറി പോയോ?

കണ്ണ് മാറി പോയോ?

പടച്ചട്ടയില്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്ന ചിത്രമായിരുന്നു ശ്രദ്ധേയം. ആരാധകര്‍ക്കിടയില്‍ ഈ ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. എന്നാല്‍ അടക്കേണ്ട കണ്ണ് മാറിപ്പോയില്ലേ എന്നായിരുന്നു ചിലരുടെ സംശയം. ഇതിന് മറുപടിയുമായി ഒരു കൂട്ടര്‍ എത്തിയിരുന്നു. അടച്ച കണ്ണ് കൊണ്ട് നോക്കിയാല്‍ കുറച്ച് കൂടെ വ്യക്തമായി കാണാന്‍ കഴിയുമെന്നായിരുന്നു മറുവാദം. എന്നല്‍ മോഹന്‍ലാല്‍ വലത് കണ്ണ് അടച്ച് പിടിച്ചിരിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യം സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നിരുന്നു.

ഈ സീനൊക്കെ പണ്ടേ വിട്ടതാണ്...

മോഹന്‍ലാലിന്റെ ലുക്ക് കണ്ടപ്പോള്‍ ആദ്യം പലര്‍ക്കും ഓര്‍മ്മ വന്നത് ബാഹുബലിയിലെ ഭല്ലാലദേവനെയാണ്. എന്നാല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മനു അങ്കിളായി ഇതേ സീന്‍ പണ്ടേ വിട്ടതാണെന്ന കണ്ടുപിടുത്തവും ട്രോളന്മാര്‍ നടത്തിയിരുന്നു. ഈ രണ്ട് ഫോട്ടോസിനൊപ്പമാണ് മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ലുക്കും വൈറലാവുന്നത്. അതേ സമയം കുഞ്ഞാലി മരക്കാന്മാരുടെ വേഷം ഇതുപോലെ അല്ലെന്നും സിനിമയാണെങ്കില്‍ പോലും ചരിത്രത്തെ മറന്നിട്ട് എടുക്കരുതെന്നും പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ വിമര്‍ശനവുമായി എത്തുകയും ചെയ്തിരുന്നു.

 ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

സിനിമയുടെ നിര്‍മാണത്തിന് കൃത്യമായൊരു ബജറ്റ് പറയാന്‍ പറ്റില്ലെങ്കിലും നൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ 75 ശതമാനത്തോളം ചിത്രീകരിക്കുന്നതും രാമോജി റാവു ഫിലിം സിറ്റിയിലാണ്. ബാക്കിയുള്ളത് ഊട്ടി, രാമേശ്വരം എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X