മലയാളത്തില്‍ ഇതുപോലൊരു സിനിമ ഇനി ഉണ്ടാകുമോ എന്ന് സംശയം, മരക്കാറിനെ കുറിച്ച് സിദ്ദിഖ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മോഹൻലാലിനോടൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രണ്ട് ജനറേഷനിലെ താരങ്ങളാണ് പ്രിയദർശൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മാർച്ച് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

പ്രേക്ഷകരെ പോലെ അതീവ ആകാംക്ഷയിലാണ് താരങ്ങളും ചിത്രത്തിനായി കാത്തിരിക്കുന്നത്. മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തിലെ തന്റ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

 മഹാഭാഗ്യം

ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗമായി കരുതുന്നെന്ന് സിദ്ദിഖ്. ചിത്രത്തിൽ പട്ടുമരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഇന്നുവരെ വന്നിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. വിശാലമായ കാന്‍വാസില്‍ എടുത്തിരിക്കുന്ന സിനിമയാണിത്. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്റെ കഥ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്തത്.

 ഈ സിനിമ സ്പെഷ്യലാണ്

കഴിഞ്ഞ 37 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു, ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ് സെറ്റിലെത്തുന്നത്.കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ഉണ്ടാക്കിയിട്ടാണ് ഞങ്ങൾ സിനിമ എടുത്തിരിക്കുന്നത്.

  ഹോളിവുഡ് ചിത്രങ്ങൾ  പോലെ

ഈ ചിത്രത്തിലൂടെ ഓരോ കാര്യങ്ങൾ അറിയാനും പഠിക്കാനുമുളള അവസരം തനിയ്ക്ക് ഉണ്ടായി. ഓരോ ദിവസം സെറ്റിൽ വന്ന് നോക്കുമ്പോൾ ഏറെ കൗതുകമാണ് തോന്നുന്നത്. കാരണം ഇതൊക്കെ എങ്ങനെയുണ്ടാക്കി എന്നാണ് ചിന്തിക്കുന്നത്.ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

 പ്രേക്ഷകരെ പ്രിയപ്പെട്ട  കോമ്പോ

മലയാള സിനിമയിലെ ഹിറ്റ് കൂട്ട്ക്കെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കോമ്പോ. 90കളfൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജോഡികൾ ഒരു ഇടവേളയ്ക്ക് ശേഷമാണ് വെളളിത്തിരയിൽ ഒന്നിക്കുന്നത്. ഗീതാഞ്ജലിയാണ് ഇവർ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. കീർത്തി സുരേഷിന്റെ കന്നി ചിത്രമായിരുന്നു ഇത് . എന്നാൽ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X