മോഹന്‍ലാലിനെതിരെ ബോഡി ഷേമിംഗ്! മരക്കാര്‍ ലുക്കിന് അടപടലം ട്രോളുകളുമായി സോഷ്യല്‍ മീഡിയ
മലയാളത്തില്‍ നിന്നുമൊരുക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ മരക്കാരുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
സാധാരണ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ട് തരംഗമാവുന്നതാണ് കാണാറുള്ളത്. അതുപോലെ തന്നെ ഇപ്പോഴും സംഭവിച്ചു. എന്നാല്‍ ആ ചിത്രങ്ങള്‍ വലിയ കളിയാക്കലുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ട്രോളുകളുടെ രൂപത്തിലെത്തിയ ചില മെമുകള്‍ തരംഗമായതോടെയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

മോഹന്‍ലാൽ ലൊക്കേഷനില്‍ ഇരിക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ ശരീരത്തെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളായിരുന്നു പിന്നീട് പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ പല സിനിമാ ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ചിലത് ട്രോളുകളായിട്ടും പ്രചരിച്ചു. സത്യത്തിലിത് മോഹന്‍ലാലിനെതിരെയുള്ള ബോഡി ഷേയിംഗ് തന്നെയായിരുന്നു. ഇത് ചൂണ്ടികാണിച്ച് ആരാധകരും രംഗത്ത് എത്തിയതോടെ വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.
കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന രണ്ട് സിനിമകളായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിക്കുമെന്നും തീരുമാനിച്ചു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായിരുന്നു ആദ്യം ഷൂട്ട് ചെയ്തത്. മാര്‍ച്ച് 26 ന് മരക്കാര്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











