twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷം! ഇന്നും മരണത്തിലെ ദുരുഹത മാത്രം ബാക്കിയാക്കി കലാഭവന്‍ മണി!

    |

    Recommended Video

    മണിയുടെ ഓർമ്മകളിൽ സിനിമാലോകം | Kalabhavan Mani De@th Anniversary | filmibeat Malayalam

    2016 മാര്‍ച്ച് 6 ന് വൈകുന്നേരം കേരളക്കരയെ ഞെട്ടിച്ചൊരു വാര്‍ത്ത പരന്നു. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്.

    കലാഭവന്‍ മണിയ്ക്ക് വേണ്ടി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ചാലക്കുടിക്കാര്‍! നാമകരണ ചടങ്ങ് കഴിഞ്ഞു!!കലാഭവന്‍ മണിയ്ക്ക് വേണ്ടി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി ചാലക്കുടിക്കാര്‍! നാമകരണ ചടങ്ങ് കഴിഞ്ഞു!!

    മണിയുടെ മരണം കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ കേസില്‍ പുതിയ കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ല. ഇന്ന് വീണ്ടുമൊരു മാര്‍ച്ച് ആറ് പിറന്നിരിക്കുകയാണ്. കലാഭവന്‍ മണി നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്.

     കലാഭവന്‍ മണി

    കലാഭവന്‍ മണി

    മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ കലാഭവന്‍ മണി സഹനടനും നടനും വില്ലനുമടക്കം മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയത് അതിവേഗമായിരുന്നു. കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഇന്‍ഡസ്ട്രികളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വളര്‍ന്ന താരത്തിന് മരിക്കുന്നത് വരെ കൈനിറയെ സിനിമകളായിരുന്നു.

     മണിയുടെ ജനനവും ജീവിതവും

    മണിയുടെ ജനനവും ജീവിതവും

    1971 ജനുവരി ഒന്ന് പുതുവത്സര ദിനത്തിലായിരുന്നു കലാഭവന്‍ മണിയുടെ ജനനം. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം. 1995 ല്‍ അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു.

     പാട്ട് പാടി മയക്കിയ കലാകാരന്‍

    പാട്ട് പാടി മയക്കിയ കലാകാരന്‍

    സിനിമയിലെത്തിയത് മുതല്‍ പാട്ട് പാടാനുള്ള കഴിവും മണി തെളിയിച്ചിരുന്നു. നാടന്‍ പാട്ടുകള്‍ക്ക് പുതിയൊരു രൂപവും അവതരണവും നല്‍കിയാണ് മണി ആരാധകരെ കൈയിലെടുത്തത്. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടേഷ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്.

     മരണത്തിലെ ദുരുഹത

    മരണത്തിലെ ദുരുഹത

    കേരളത്തെ ഞെട്ടിച്ചൊരു മരണമായിരുന്നു കലാഭവന്‍ മണിയുടേത്. മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ വിഷമദ്യം കുടിച്ചിട്ടാകാം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. ഈ വാര്‍ത്ത വന്നതോടെ മണിയുടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. എന്നാല്‍ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മണിയെ സംസ്‌കരിച്ചത്. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ അന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

     മണിയ്ക്കുള്ള സമ്മാനം

    മണിയ്ക്കുള്ള സമ്മാനം

    വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കിയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന പേരിലെത്തിയ ചിത്രത്തില്‍ സെന്തില്‍ മണിയായിരുന്നു കലാഭവന്‍ മണിയുടെ വേഷത്തില്‍ അഭിനയിച്ചത്. തിയറ്ററുകളില്‍ നിന്നും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമ കണ്ടിറങ്ങിയ പലരും കണ്ണുനീരോട് കൂടിയായിരുന്നു പുറത്തേക്ക് വന്നത്.

    English summary
    March 6: Kalabhavan Mani's third death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X