37ലും ഇരുപതുകളുടെ ചെറുപ്പം, സൺ സ്ക്രീൻ പോലും ഉപയോ​ഗിക്കാറില്ല, അമ്പതിലും ഇതേ ലുക്കിലായിരിക്കുമെന്ന് ഉണ്ണി!

പാൻ ഇന്ത്യൻ ലെവലിൽ തരം​ഗമായി കഴിഞ്ഞു ഉണ്ണി മുകുന്ദനും അദ്ദേഹത്തിന്റെ മാർക്കോ സിനിമയും. എവിടെ തിരിഞ്ഞാലും മാർക്കോയാണ്. ബോളിവുഡിൽ അടക്കം തിയേറ്ററുകൾ നിറഞ്ഞോടുകയാണ് മാർക്കോ. ആദ്യമായാണ് ഉണ്ണി മുകുന്ദന്റെ ഒരു സിനിമ ഇന്ത്യയൊട്ടാകെ ഇത്രയേറെ ആ​ഘോഷിക്കപ്പെടുന്നത്. മാർക്കോ ദി ബെസ്റ്റായി പുറത്തിറക്കാൻ വർഷങ്ങളുടെ പരിശ്രമം ഉണ്ണിയും മാർക്കോ ടീമും നടത്തിയിട്ടുണ്ട്.

പക്ഷെ ഇത്രയേറെ സ്വീകാര്യത സിനിമയ്ക്ക് ലഭിക്കുമെന്ന് താരം മനസിൽ പോലും ചിന്തിച്ചിരുന്നില്ല. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസും വയലൻസുമാണ് ഉണ്ണി മാർക്കോയിൽ ചെയ്തത്. ഡിസംബര്‍ ഇരുപതിനാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ചിത്രം കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബ്ബിലെത്തിയത്.

Unni Mukundan

മാർക്കോയുടെ വിജയത്തിനുശേഷം സൂപ്പർ സ്റ്റാർ എന്ന വിശേഷണം കൂടി ഉണ്ണിയ്ക്ക് ആരാധകർ നൽകുന്നുണ്ട്. ഒരു നടന് എപ്പോഴും ആയുധം അവന്റെ ശരീരവും മുഖവുമാണ്. അതുകൊണ്ട് തന്നെ താരങ്ങളെല്ലാം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും സൗന്ദര്യവും ഫിറ്റ്നസും നിലനിർത്തുന്നതിന് തന്നെയാണ്. അക്കൂട്ടത്തിൽ ഫിറ്റ്നസിന് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ.

മലയാളത്തിന്റെ ജോൺ എബ്രഹാം എന്നൊക്കെയാണ് ഉണ്ണിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. വർഷങ്ങളുടെ പ്രയത്നത്തിലൂടെയാണ് അഴകും ഫിറ്റ്നസുമുള്ള ശരീരം നടൻ നേടിയെടുത്തത്. സ്കൂൾ കാലഘട്ടത്തിൽ വളരെ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു നടന്റേത്. അതിൽ നിന്നും മാറ്റം വേണമെന്ന് ചിന്തിച്ചാണ് ഉണ്ണി വർക്കൗട്ട് ആരംഭിക്കുന്നത്.

അന്ന് മുതൽ ഇന്ന് വരെയും ഫിറ്റ്നസിനും കൃത്യനിഷ്ഠയുള്ള ജീവിത രീതിക്കും ഉണ്ണി വളരെ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കൃത്യ സമയത്തുള്ള ഉറക്കം, മുടക്കം വരുത്താതെയുള്ള വർക്കൗട്ട്, ക്രമീകരിച്ച ഭക്ഷണശൈലി എല്ലാം അതിനാൽ ഉണ്ണി ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കവെ തന്റെ ഫിറ്റ്നസിനെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴുള്ള തന്റെ ശരീരവും രൂപഭം​ഗിയും അമ്പത്തിയഞ്ച് വയസ് വരെ തനിക്കുണ്ടാകുമെന്നാണ് ഉണ്ണി പറഞ്ഞത്. ബ്യൂട്ടി പ്രോഡക്ട്സ് ഒന്നും ഞാൻ ഉപയോ​ഗിക്കാറില്ല. പിന്നെ വെളിച്ചെണ്ണ ഭയങ്കരമായി ഉപയോ​ഗിക്കുന്നയാളാണ് ഞാൻ. കുട്ടിക്കാലം മുതൽ ഉപയോ​ഗിക്കുന്നുണ്ട്. പിന്നെ നന്നായി ഞാൻ എക്സസൈസ് ചെയ്യും. അത് തന്നെ നമ്മുടെ മൈന്റ് സെറ്റ് മാറ്റും.

unni mukundan

മാത്രമല്ല എയ്ജിങ് കൺട്രോൾഡായിരിക്കും. ഷു​ഗർ ഞാൻ അധികം കഴിക്കാറില്ല. എന്റെ അമ്പത്തിയഞ്ച് വയസുവരെയൊക്കെ ഞാൻ ഏകദേശം ഇങ്ങനെ ഒക്കെ തന്നെയായിരിക്കും. പിന്നെ വയസാകും. സൺ സ്ക്രീൻ ഒന്നും ഉപയോ​ഗിക്കാറില്ല. ഇങ്ങനെയൊക്കെ തന്നെ ഞാൻ ഓക്കെയാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

ഇന്ന് മലയാള സിനിമയിൽ കത്തി നിൽക്കുന്ന യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധികമാരായിട്ടുള്ള നടനും ഉണ്ണി മുകുന്ദനാണ്. മലയാളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ച്ലർ കൂടിയാണ് താരം.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X