'നടനാകാൻ പാചകം പഠിക്കാൻ പറഞ്ഞു, പക്ഷെ എനിക്ക് ഗ്യാസും തീയും ഭയങ്കര പേടിയാണ്, ഈ ഉണ്ണിയാണോ മാർക്കോയായത്?'
മാർക്കോയ്ക്കുശേഷം പാൻ ഇന്ത്യൻ ലെവലിൽ സ്റ്റാറായി മാറി കഴിഞ്ഞു മലയാളികൾക്ക് പ്രിയങ്കരനായ ഉണ്ണി മുകുന്ദൻ. വർഷങ്ങളായി ഉണ്ണി കാത്തിരിക്കുന്ന ഒന്നാണ് തന്റെ സിനിമ ലോകമെമ്പാടും സെലിബ്രേറ്റ് ചെയ്യുന്നത് കാണുക എന്നത്. അത് മാർക്കോയിലൂടെ നടി സാധിച്ചെടുത്തു. മാർക്കോയോളം ക്രൂരനായ ഒരു കഥാപാത്രത്തെ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ ഉണ്ണി ഒരിക്കൽ പോലും അവതരിപ്പിച്ചിട്ടില്ല. അത്രത്തോളം വയലൻസാണ് മാർക്കോയിലുള്ളത്.
മാർക്കോയിൽ തോക്കുകൾക്കും തീയ്ക്കും ഇടയിൽ എല്ലാം നിന്ന് ഹീറോയിസം കാണിച്ച ഉണ്ണിക്ക് യഥാർത്ഥ ജീവിതത്തിൽ തീ ഭയമാണെന്നത് പലർക്കും അറിയാത്ത കാര്യമാണ്. നടൻ തന്നെ ഒരിക്കൽ തീയോടുള്ള തന്റെ ഭയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അഭിനയമോഹവുമായി ലോഹിതദാസിന്റെ അടുത്ത് ചെന്നപ്പോൾ പാചകം പഠിക്കാനാണ് ഉണ്ണിയോട് പറഞ്ഞത്.

എന്നാൽ തീയോടുള്ള ഭയം കാരണം ഉണ്ണിക്ക് സാധിച്ചില്ല. ഒരു വട്ടം ചിക്കൻ കറി വെക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് ഓഫ് ചെയ്യാനുള്ള പേടി കാരണം കറി അടുപ്പിലിരുന്ന് കരിഞ്ഞ് നാശമായിയെന്നുമാണ് ഉണ്ണി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. ലോഹിതദാസ് സാർ എന്നോട് പാചകം പഠിക്കാൻ പറഞ്ഞിരുന്നു. ഒരു നൂറ് പേർക്ക് ഉപ്പും മുളകും തെറ്റാതെ പാചകം ചെയ്യാൻ നിനക്ക് സാധിക്കുകയാണെങ്കിൽ നീ നല്ലൊരു നടനായി മാറുമെന്നാണ് ലോഹി സാർ പറഞ്ഞത്.
അതൊരു ഡീപ്പർ ഫിലോസഫിയാണ്. പക്ഷെ അത് എന്നെ കൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല. അത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഗ്യാസും തീയും എല്ലാം ഭയങ്കര പേടിയാണ്. അത് ഞാൻ സാറിനോട് പറയുകയും ചെയ്തു. അത് അതിജീവിക്കാനാണ് പുള്ളി പറഞ്ഞത്. പക്ഷെ അതിപ്പോഴും പെന്റിങ്ങായി കിടക്കുകയാണ്.
ഒരു തവണ ചിക്കൻ കറി വെക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഗ്യാസ് ഓഫ് ചെയ്യാൻ എനിക്ക് പേടിയായിരുന്നതുകൊണ്ട് അടുപ്പിൽ ഇരുന്നത് നാശമായി. മുട്ടയൊക്കെ ഇന്റക്ഷൻ കുക്കറിലാണ് ഞാൻ പുഴുങ്ങുന്നത്. കറന്റല്ല തീയാണ് പേടി എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. നടന്റെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ ഇത്രയേറെ തീ ഭയക്കുന്ന ഉണ്ണിയാണോ മാർക്കോയിൽ അഭിനയിച്ചതെന്നാണ് ആരാധകരുടെ സംശയം.
എനിക്ക് തോന്നുന്നില്ല. ഇങ്ങേരാണ് മാർക്കോ ചെയ്തതെന്ന്, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങി. അർഹിച്ച ഫലം ലഭിച്ചു, ഇയാൾ തന്നെ ആണോ മാർക്കോ ചെയ്തെ?. അതിൽ മുഴുവൻ തീയും പുകയുമാണല്ലോ, കൂടെ ആരും ഇല്ലെന്ന് തോന്നിയാൽ ഇനി ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്ന് തോന്നിയാൽ നമ്മൾ എന്തും ചെയ്യും എന്നിങ്ങനെയായിരുന്നു കമന്റുകൾ.

നടൻ മാത്രമല്ല നിർമാതാവ് കൂടിയാണ് ഉണ്ണി മുകുന്ദൻ. മാര്‍ക്കോ ഇതിനോടകം 116 കോടിയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശത്ത് നിന്ന് മാത്രമായി 32 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഒടിടി റിലീസെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.


Click it and Unblock the Notifications