നമിത പ്രമോദും ബിബിന്‍ ജോര്‍ജും വാക്ക് പാലിച്ചോ? മാര്‍ഗം കളി ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
കാത്തിരിപ്പിനൊടുവില്‍ മാര്‍ഗംകളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വ്യക്തമാക്കിയിരുന്നു. ബിബിന്‍ ജോര്‍ജും നമിത പ്രമോദും നായികനായകന്‍മാരായെത്തുന്ന സിനിമ കൂടിയാണിത്. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശശാങ്കനാണ്. കോമഡിയും സസ്‌പെന്‍സുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നറിഞ്ഞതോടെ പ്രേക്ഷകരും പ്രതീക്ഷയിലാണ്. ഒരു മാര്‍ഗവും ഇല്ലാതെ കളിക്കുന്ന കളി എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തുന്നത്.
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുള്ള വരവ് തന്നെയാണ് സച്ചിയുടേയും കൂട്ടരുടേയുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മനസ്സറിഞ്ഞ് ചിരിക്കാനുള്ള വക സിനിമയിലുണ്ടെന്നും അവര്‍ പറയുന്നു. ഒരു ബോംബ് കഥയ്ക്ക് ശേഷം വീണ്ടും നായകനായെത്തിയ ബിബിന്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തതെന്നും അവര്‍ പറയുന്നു.



Click it and Unblock the Notifications











