സ്‌നേഹത്തിന്റെ'ചെമ്പന്‍' പൂവിലകപ്പെട്ട മറിയം! ഭാര്യയ്ക്ക് സ്‌നേഹചുംബനം നല്‍കി ചെമ്പന്‍ വിനോദ്
കൊവിഡ് കാലത്ത് നടന്ന രഹസ്യ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ചെമ്പന്‍ വിനോദിന്റേത്. ഭാര്യയ്‌ക്കൊപ്പം രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതിന് ശേഷം ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് നടന്‍ വിവാഹക്കാര്യം പുറംലോകത്തോടായി പറയുന്നത്. പിന്നാലെ പരിഹാസവും വിമര്‍ശനങ്ങളുമൊക്കെയാണ് താരദമ്പതിമാരെ തേടി എത്തിയത്.
നടന്റേത് രണ്ടാം വിവാഹമാണെന്നതും ഭാര്യയ്ക്ക് വളരെ ചെറുപ്പമാണെന്നതും വിമര്‍ശനങ്ങള്‍ക്കും അധിഷേപങ്ങള്‍ക്കും കാരണമായി. അതേ സമയം സന്തുഷ്ടരായി ജീവിച്ച് തങ്ങളുടെ സ്‌നേഹം തെളിയിച്ച് കൊണ്ടിരിക്കുകയാണ് ദമ്പതിമാരിപ്പോഴും. കഴിഞ്ഞ ദിവസം ചെമ്പന്‍ വിനോദിന്റെ ഭാര്യയും സൈക്കോളജിസ്റ്റ് കൂടിയായ മറിയം തോമസ് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ഭാര്യയെ പ്ണയാതുരമായി ചുംബിക്കുന്ന ചെമ്പന്‍ വിനോദിന്റെ ഫോട്ടോയായിരുന്നു മറിയം പങ്കുവെച്ചത്. 'സ്‌നേഹത്തിന്റെ കൂമ്പില്‍ പൊതിഞ്ഞ്'... എന്നൊരു ക്യാപ്ഷനും താരപത്‌നി കൊടുത്തിരുന്നു. ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.
നിങ്ങള്‍ ഒരു ചുംബനത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു... സ്‌നേഹത്തിന്റെ'ചെമ്പന്‍' പൂവിലകപ്പെട്ട മറിയം... എന്നിങ്ങനെയാണ് ചില കമന്റുകള്‍. മാത്രമല്ല തുടക്കത്തിലുണ്ടായ വിമര്‍ശനങ്ങളെ മറികടന്ന് പ്രണയിക്കുന്ന നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും ഉണ്ടെന്നും ആരാധകരില്‍ ചിലര്‍ പറയുന്നു.
2020 ഏപ്രിലിലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചെമ്പന്‍ വിവാഹക്കാര്യം ഏവരെയും അറിയിച്ചത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. എന്നാല്‍ വിവാഹത്തിന് മുന്നോടിയായി രജിസ്റ്റര്‍ ഓഫീസില്‍ പതിപ്പിച്ച താരങ്ങളുടെ വിവാഹ നോട്ടീസ് വൈറലായതോടെയാണ് പരിഹാസമുണ്ടാവുന്നത്.
43 കാരനായ ചെമ്പന്‍ വിനോദ് 25 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് പലര്‍ക്കും അംഗീകരിക്കാനായില്ല. പതിനേഴ് വയസ്സിന്റെ പ്രായ വ്യത്യാസം ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. മാത്രമല്ല നടന്‍ നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മറിയത്തിന്റേത് ആദ്യ വിവാഹവുമായിരുന്നു. കാശുണ്ടെങ്കില്‍ ചെറിയ പെണ്ണിനെയും കെട്ടാമെന്ന തരത്തില്‍ അന്ന് വന്‍ വിമര്‍ശനമാണ് താരങ്ങള്‍ക്ക് ലഭിച്ചത്.
വിവാഹ സമയത്ത് പ്രായത്തിന്റെ പേരില്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും വിവാഹം മുടക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ കുറിച്ചും നടന്‍ പിന്നീട് സംസാരിച്ചിരുന്നു. 'തങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ന്നപ്പോള്‍ എപ്പോഴോ അത് പ്രണയമായി മാറി. വിട്ടു പോകില്ലെന്ന് തോന്നിയപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.

കല്യാണം കഴിഞ്ഞതിന് ശേഷമാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങള്‍ക്കിടയില്‍ വന്നത്. അതിനെ പറ്റിയുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യം. പിന്നെ എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്നു തീരുമാനം മാറ്റാന്‍ ശ്രമിച്ചവരുണ്ട്.
''ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശെരിയാണോ'' എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ' എത്രകാലം അവന്‍ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ ''എന്നായിരുന്നു. എന്നും വിവാഹത്തെ കുറിച്ച് സംസാരിക്കവേ മുന്‍പൊരിക്കല്‍ നടന്‍ വ്യക്തമാക്കി.


Click it and Unblock the Notifications











