'എന്റെ ബേബിയ്ക്ക് ആശംസകള്‍', നടന്‍ ചെമ്പന്‍ വിനോദിന് ആശംസകളുമായി ഭാര്യ മറിയം തോമസ്

തനിക്ക് കിട്ടുന്ന ഏതു വേഷവും മനോഹരമായ കൈകാര്യം ചെയ്യുന്ന നടനാണ് ചെമ്പന്‍ വിനോദ് ജോസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ നടന് സാധിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചെമ്പന്‍ വിനോദിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. അവിടുന്നിങ്ങോട്ട് വില്ലനായും സ്വഭാവ നടനായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും നടന്‍ സിനിമയില്‍ സജീവമായി.

ഇടയ്ക്ക് ദാമ്പത്യ ജീവിതത്തിലെ ചില കാര്യങ്ങളിലൂടെയാണ് ചെമ്പന്‍ വിനോദ് വിമര്‍ശിക്കപ്പെട്ടത്. അതില്‍ പ്രധാനം നടന്‍ രണ്ടാമതും വിവാഹിതനായതാണ്. 2020ല്‍ കോവിഡ് കാലത്ത് വളരെ രഹസ്യമായിട്ടാണ് ചെമ്പന്‍ വിനോദ് രണ്ടാമതും വിവാഹിതനാകുന്നത്. തന്നെക്കാളും വളരെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ഭാര്യയാക്കി എന്നതിന്റെ പേരില്‍ നടന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു.

chemban-vinod-

എന്നാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതമാണ് നടനും ഭാര്യ മറിയം തോമസും ചേര്‍ന്ന് നയിക്കുന്നത്. അടുത്തിടെയാണ് താരങ്ങള്‍ അവരുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷ ദിവസത്തെ പറ്റി പറഞ്ഞും പ്രിയപ്പെട്ടവന് ആശംസ അറിയിച്ചു മറിയം പങ്കുവെച്ച് പോസ്റ്റാണ് വൈറലാകുന്നത്.

നടന്‍ ചെമ്പന്‍ വിനോദിന്റെ ജന്മദിനമാണിന്ന്. നാല്‍പത്തിയെട്ടാമത് പിറന്നാള്‍ ആഘോഷിക്കുകയാണ് നടനിന്ന്. അതേ സമയം ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മറിയം എത്തിയിരിക്കുന്നത്. 'ജന്മദിനാശംസകള്‍ ബേബി' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മറിയം എഴുതിയിരിക്കുന്നത്. ഇതിനു താഴെ നടന് ആശംസ അറിയിച്ചുകൊണ്ട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്.

അങ്കമാലിക്കാരനായ ചെമ്പന്‍ വിനോദ് 1976 മെയ് 24 നാണ് ജനിക്കുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു താരം. പിന്നീട് നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമൊക്കെയായി പല മേഖലകളിലും കഴിവ് തെളിയിച്ചു. നായകന്‍ എന്ന സിനിമയിലൂടെ 2010 ലാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്നു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

chemban-vinod-

2020 ഏപ്രിലിലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹക്കാര്യം പറയുമ്പോഴാണ് ചെമ്പന്‍ വിനോദിന്റെ വിവാഹത്തെ പറ്റി എല്ലാവരും അറിയുന്നത്. എന്നാല്‍ പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ചെമ്പനെക്കാളും പതിനേഴ് വയസ് ചെറുപ്പമാണ് മറിയത്തിന്. ഇതാണ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്. മകളുടെ പ്രായമുള്ള കുട്ടിയെ വിവാഹം കഴിക്കാന്‍ നാണമില്ലേ എന്ന് തുടങ്ങിയ കമന്റുകളാണ് നടന് നേരിടേണ്ടതായി വന്നത്. എന്നാല്‍ പ്രായ വ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിക്കുകയാണ് ചെമ്പനും ഭാര്യയും.

പ്രായവ്യത്യാസം ഉണ്ടെന്നതോ പ്രായം കൂടി പോയി എന്നതോ ഒന്നും തന്റെ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന ആള്‍ക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ള വിനോദിനെ വിട്ടുകളയാന്‍ ഉള്ള കാരണം ആയിരുന്നില്ല എന്നാണ് വിവാദങ്ങള്‍ക്കുള്ള മറുപടിയായി മറിയം പറഞ്ഞത്. മാത്രമല്ല ഇടയ്ക്ക് മറിയം സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: chemban vinod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X