For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മരിക്കണം; പറഞ്ഞത് തന്നെ സംഭവിച്ചു, ഖാലിദിൻ്റെ ആഗ്രഹത്തെ കുറിച്ച് സ്‌നേഹ ശ്രീകുമാർ

  |

  സീരിയല്‍, നാടക നടന്‍ വിപി ഖാലിദിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. എന്നാല്‍ അദ്ദേഹം ആഗ്രഹിച്ചത് പോലൊരു മരണം തന്നെയായിരുന്നു ഇതെന്ന് പറയുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഖാലിദ് ജനപ്രീതി നേടിയെടുത്തത്. പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സ്‌നേഹയും ശ്രീകുമാറും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടര്‍ന്ന് വരികയായിരുന്നു.

  ഒന്നിച്ചഭിനയിക്കുന്ന കാലത്ത് മരിക്കുവാണെങ്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചതെന്നാണ് സ്‌നേഹ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഖാലിദ് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഖാലിദ് മരിക്കുന്നതും. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ് കിടക്കുന്ന നിലയിലാണ് ഖാലിദിനെ കാണുന്നത്. ഇതേ കുറിച്ച് സ്‌നേഹയുടെ വാക്കുകളിങ്ങനെ..

  സ്നേഹയുടെ കുറിപ്പിൻ്റെ പൂർണരൂപമിങ്ങനെ..

  'ഇന്നലെ രാവിലെ സിനിമയില്‍ അഭിനയിച്ച ആളാണ്, ഇന്നില്ല... എപ്പോഴും പറയുമായിരുന്നു മരിക്കുവാണെങ്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണമെന്ന്, അങ്ങിനെ തന്നെയായി. ഇന്നലെ രാവിലെ ജൂഡിന്റെ സിനിമയില്‍ ശ്രീയുടെ കൂടെ അഭിനയിച്ചു, ഭക്ഷണവും കഴിച്ചു. ഭക്ഷണത്തിനുള്ള ബ്രേക്ക് കഴിഞ്ഞു വീണ്ടും ഇക്കയുടെ സീന്‍ ആയിരുന്നു എടുക്കാനുള്ളതു, അതിനു പക്ഷെ ആളില്ല..

  വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്നവരുണ്ട്; അവരിലേക്കാണ് മഞ്ജരി വന്നതെന്ന് ഗോപിനാഥ് മുതുകാട്

  എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഇന്നലെ രാത്രി 11 മണിവരെ ഇക്കയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പറയുവായിരുന്നു ചിലപ്പോള്‍ അഭിനയിക്കാന്‍ ഇപ്പൊ എണീറ്റു വരുമെന്ന്. ഇടയ്ക്ക് മറിമായം ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വന്നു അഭിനയിക്കും. ഇന്നലെ പക്ഷെ എണീറ്റില്ല'.

  റോബിന്റെ രാജകുമാരി, ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസയുമായി താരം; അടുത്ത വര്‍ഷം ഇരുവരും ഒരുമിച്ചെന്ന് ആരാധകരും

  മറിമായത്തില്‍ ഒന്നിച്ചഭിനയിച്ചതിനെ കുറിച്ച്..

  മറിമായത്തിന്റെ രണ്ടാം എപ്പിസോഡ് മുതല്‍ കൂടെയുണ്ട്. ഈ 11വര്‍ഷവും കൂടെ നില്‍ക്കാന്‍ പറ്റിയത് ഞങ്ങളുടെ ഭാഗ്യം, അത്രേം അനുഭവങ്ങള്‍ ഉള്ള മനുഷ്യന്‍ ആയിരുന്നു. ഗായകന്‍, മാജിഷ്യന്‍, ഡാന്‍സര്‍, ആക്ടര്‍ അങ്ങിനെ എല്ലാം ആയിരുന്നു. പഴയ അനുഭവകഥകള്‍ ഈ 11 വര്‍ഷം പറഞ്ഞിട്ടും തീര്‍ന്നിട്ടില്ല, ഇനിയും ഉണ്ട് പറയാന്‍ ബാക്കി വച്ചത്. എത്ര വിഷമം വന്നാലും ആരുടെ മുന്നിലും കരയരുത്, ചിരിക്കണം എന്ന് പറയുമായിരുന്നു. ഇന്നലെ ഞങ്ങള്‍ അതിനു ശ്രമിക്കുവായിരുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് മറിമായം കുടുംബത്തിലെ കാരണവരെയാണ്.. സ്‌നേഹ പറഞ്ഞ് നിര്‍ത്തുന്നു..

  നിയമപരമായി തന്നെ ഒരു ബന്ധം ഉണ്ടായിരുന്നു; വിവാഹമോചനം ഒരു ഇരുളടഞ്ഞ കാര്യമല്ലെന്ന് ഗായിക മഞ്ജരി

  Recommended Video

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം തുടങ്ങിയ ഖാലിദ് മറിമായത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, ഛായഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് എന്നിവരുടെ പിതാവ് കൂടിയാണ്. മലയാള സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം നിരവധി പേരാണ് പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്.

  Read more about: sneha sreekumar
  English summary
  Marimayam Actress Sneha Sreekumar Opens Up About Late Actor VP Khalid Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X