ശ്രീകുമാറിന്‍റെ നെഞ്ചോട് ചേര്‍ന്ന് സ്‌നേഹ, മൂന്നാറില്‍ നിന്നുള്ള റൊമാന്‍റിക് ചിത്രങ്ങള്‍ വൈറലാവുന്നു
മണ്ഡോദരിയും ലോലനും ജീവിതത്തിലും ഒരുമിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. മറിമായമെന്ന പരമ്പരയിലൂടെയായിരുന്നു ഇരുവരും ശ്രദ്ധ നേടിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്.
ചക്കപ്പഴമെന്ന പരമ്പരയിലാണ് ശ്രീകുമാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉത്തമനായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള എപ്പിസോഡുകളുമായാണ് ചക്കപ്പഴം മുന്നേറുന്നത്.
വിവാഹ ശേഷവും സ്‌നേഹ അഭിനയത്തില്‍ സജീവമാണ്. മറിമായത്തില്‍ നിന്നും ശ്രീകുമാര്‍ പിന്‍വാങ്ങിയെങ്കിലും സ്‌നേഹ സജീവമാണ്. മറിമായം ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് താരമെത്താറുണ്ട്. ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണത്തെക്കുറിച്ച് പറഞ്ഞ് ശ്രീകുമാര്‍ എത്തിയിരുന്നു.

ചിത്രീകരണ തിരക്കുകള്‍ക്കിടയിലെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. അടുത്തിടെ നടത്തിയ മൂന്നാര്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രീകുമാറിന്റെ നെഞ്ചോട് ചേര്‍ന്നുള്ള സ്‌നേഹയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌നേഹയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.
ചേച്ചിയും ചേട്ടനും കിടുക്കിയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളും സ്‌നേഹ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരും സ്‌നേഹയുടെ ലുക്കിന് കൈയ്യടികളുമായെത്തിയിരുന്നു.
വീണ നായര്‍, മഞ്ജു സുനിച്ചന്‍, ശ്രുതി രജനീകാന്ത് ഇവരെല്ലാം ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും പോയി വോട്ട് ചെയ്യണമെന്നായിരുന്നു ഇരുവരും പറഞ്ഞത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെ വഞ്ചിയൂര്‍ വാര്‍ഡില്‍ മത്സരിക്കുന്നത് എന്റെ ചേച്ചിയുടെ മകളാണ് ഗായത്രി എസ് നായര്‍. മരുമകളേയും പരിചയപ്പെടുത്തിയായിരുന്നു ഇവരെത്തിയത്. ഗായത്രിയെ ഞങ്ങളെല്ലാം അമ്മു എന്നാണ് വിളിക്കുന്നത്. എല്ലാവരും തന്നെ വിജയിപ്പിക്കണമെന്നായിരുന്നു ഗായത്രിയും പറഞ്ഞത്.


Click it and Unblock the Notifications











