twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീശമാധവനിലെ തന്റെ ആ രംഗം കട്ട് ചെയ്യാനുള്ളതായിരുന്നു! കളയാഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി മണികണ്ഠൻ

    |

    മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് മണികണ്ഠൻ പട്ടാമ്പി. സ്വന്തം പേരിനേക്കാളും മറിമായത്തിലെ സത്യശീലനായിട്ടാണ് ഇദ്ദേഹം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. നടാകത്തിൽ നിന്നാണ് മണികണ്ഠൻ പട്ടാമ്പി വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കാതെ വന്നപ്പോഴാണ് മിനിസ്ക്രിനിലേയ്ക്ക് ചുവട് വെച്ചത്. മാതൃഭൂമി ഡേട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മിനി സ്ക്രീനിലേയ്ക്കുള്ള ചുവട് മാറ്റം വളരെ മികച്ച തീരുമാനമായിട്ടാണ് മണികണ്ഠൻ കാണുന്നത്. അല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന താൻ ഉണ്ടാകില്ലെന്നും താരം പറയുന്നു. ഇപ്പോഴിത തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായ ദിലീപ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മണികണ്ഠൻ . ദിലീപിനേടൊപ്പമുള്ള ആ രംഗമാണ് സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവായത്..

     മീശമാധവൻ

    ലാൽ ജേസ് സംവിധാനം ചെയ്ത വൻ വിജയം നേടിയ ദിലീപ് ചിത്രമായിരുന്നു മീശമാധവൻ. കാവ്യ, ജഗതി, ഇന്ദ്രജിത്ത്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുകുമാരി, ജ്യോതിര്‍മയി, മാള, സലീം കുമാര്‍ എന്നങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിലെ മിക്ക രംഗങ്ങളും പ്രേക്ഷകർക്ക് കാണാപാഠമാണ്. ഇന്നും പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ചർച്ച വിഷയമാണ് മീശമാധവനിൽ മണികണ്ഠനും ഒരു ചെറിയ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ ഏറ്റവും കുടുതൽ കയ്യടി നേടിയ രംഗമായിരുന്നു അത്. ജഗതി, ദിലീപ് കോമ്പോയ്ക്കൊപ്പമുള്ള രസകരമായ കോമഡി സീനായിരുന്നു അത്.

      പ്രേക്ഷകരെ   ചിരിപ്പിച്ച ' വെടികകെട്ട്  '

    കൃഷ്ണവിലാസം ഭഗീരഥന്‍പിള്ള, വലിയവെടി 4, ചെറിയവെടി 4" ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ഈ ഒറ്റ സീനായിരുന്നു മണികണ്ഠന്റെ തലവര മാറ്റിയത്. സിനിമയിൽ കട്ട് ചെയ്ത കളയേണ്ട കഥാപാത്രമായിരുന്നു ഇത് . എന്നാൽ ലാൽ ജോസ് ഇടപെട്ടാണ് തന്റെ ഭാഗം സിനിമയിൽ നിലനിർത്തിയതെന്ന് മണികണ്ഠൻ പറയുന്നു. ചിത്രത്തിൽ വളരെ ചെറിയൊരു റോളായിരുന്നു.അമ്പലത്തിലെ വെടിക്കെട്ട് വഴിപാട് വിളിച്ച് പറയുന്ന ക്യാരക്ടറായിരുന്നു.എഡിറ്റിംഗ് സമയത്ത് ആ സീന്‍ കട്ട് ചെയ്ത് കളയേണ്ടതായിരുന്നു. എന്നാല്‍ സംവിധായകന്‍ ലാല്‍ ജോസ് സാറായിരുന്നു അതില്‍ ഇടപെട്ട് ആ രംഗം നിന്നോട്ടെ എന്ന് പറയുകയായിരുന്നു. ഇന്ന് അതിനെ കുറിച്ച് പറയുമ്പോൾ വലിയ സന്തോഷമുണ്ടെന്നും മണികണ്ഠൻ അഭിമുഖത്തിൽ പറയുന്നു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
      എഡിറ്റിംഗ്  ടീമിനോട്  പറഞ്ഞത്

    "അവന്‍ ഇതിന് മുമ്പ് ഒരു സിനിമയില്‍ നായകനായി വന്നതാണ്. അതിനി കളഞ്ഞാല്‍ അവന്‍ സിനിമയിലേ ഉണ്ടാവില്ല."അത് അവിടെ തന്നെ നിന്നോട്ടെയെന്ന് അദ്ദേഹം എഡിറ്റിംഗ് ടീമിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ മനസ് കൊണ്ടാണ് അത്തരത്തിലൊരു രംഗം എനിക്ക് ചെയ്യാന്‍ പറ്റിയത്. ആ സീൻ ചെയ്തപ്പോൾ ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

    ലാൽ ജോസ് നൽകിയ  പിന്തുണ

    ലാൽ ജോസ് ആയിരുന്നു സിനിമയുടെ തുടക്ക കാലത്ത് എന്നെ പിടിച്ച് നിർത്തിയത്. എന്റെ മൺ കോലങ്ങൾ എന്ന ചിത്രം അദ്ദേഹം കാണാൻ ഇടയായി. തുടർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളായ മീശമാധവൻ, പട്ടാളം, അച്ഛൻ ഉറങ്ങാത്ത വീട് തുടങ്ങിയ ചിത്രങ്ങളിൽ തനിക്ക് അവസര നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹം തന്നെ ലോഹിതദാസ് സാറിന് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ചക്കരമുത്തിൽ എനിയ്ക്ക് അവസരം ലഭിച്ചത്. ലാൽ ജോസാണ് സിനിമയിൽ ഗ്രിപ്പ് നൽകിയത്.ഫ്രൈഡേയിലെ കഥാപാത്രം, ചാപ്റ്റേഴ്സ്, അച്ഛനുറങ്ങാത്ത വീട്, വല്ലാത്ത പഹയനിലെ പ്യൂൺ. തുടങ്ങിയ കഥാപാത്രങ്ങൾ ഏറെ സംത്യപ്തി നൽകിയ ചിത്രങ്ങളാണ്.

    Read more about: lal jose
    English summary
    Marimayam Fame Manikandan Pattambi Recalled His Role In Dileep Movie Meesa Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X