ഡെലിവറിയെ കുറിച്ചോര്‍ത്ത് പേടി ശ്രീയ്ക്കാണ്, താന്‍ ഇക്കാര്യത്തിലൊക്കെ വളരെ കൂളാണെന്ന് സ്‌നേഹ ശ്രീകുമാര്‍
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി സ്‌നേഹ ശ്രീകുമാറും നടന്‍ ശ്രീകുമാറും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ഒന്നിച്ചത് മുതല്‍ ആരാധകരുടെ സ്‌നേഹവും ലഭിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും കുടുംബ വിശേഷങ്ങള്‍ ഇരുവരും പങ്കുവെക്കാറുണ്ട്.
അടുത്തിടെയാണ് സ്‌നേഹ ഒരു അമ്മയാവാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ പുറംലോകത്തോട് പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനൊരു വാര്‍ത്ത വരുന്നത്. ഇപ്പോള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയാണ് താരങ്ങള്‍. മാത്രമല്ല ഗര്‍ഭകാലത്തെ കുറിച്ചോ പ്രസവത്തെ പറ്റിയോ വലിയ പേടിയൊന്നും തനിക്കില്ലെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സ്‌നേഹ പറയുന്നത്.
ഡെലിവറിയെ കുറിച്ചോര്‍ത്ത് ആര്‍ക്കാണ് ടെന്‍ഷന്‍ എന്ന ചോദ്യത്തിന് ടെന്‍ഷന്‍ ഉണ്ടാവുമല്ലോ, തീര്‍ച്ചയായും ഉണ്ടെന്നാണ് ശ്രീകുമാര്‍ പറയുന്നത്. എന്നാല്‍ തനിക്ക് അങ്ങനൊരു ടെന്‍ഷനും ഇല്ലെന്നാണ് സ്‌നേഹ പറയുന്നത്.

എന്റെ ഡോക്ടര്‍ വളരെ കൂളായി സംസാരിക്കുന്ന ഒരാളാണ്. അത് എന്നെ വല്ലാതെ സഹായിച്ചു. നമുക്കിപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്നെ അത് വളരെ ലൈറ്റായിട്ടാണ് നമുക്ക് പറഞ്ഞ് മനസിലാക്കി തരുന്നത്.
അതൊക്കെ ശ്രദ്ധിച്ചാല്‍ മതി. അല്ലാതെ നിങ്ങള്‍ ബെഡ്ഡില്‍ തന്നെ ഇരിക്കണം, അവിടുന്ന് താഴെ ഇറങ്ങരുത് എന്നൊന്നും പറഞ്ഞ് പേടിപ്പിക്കില്ല. പിന്നെ എന്റെ അമ്മയാണെങ്കില്‍ അതിലും കൂളാണ്. ഷൂട്ടിങ്ങിനൊക്കെ പോയി നില്‍ക്കുമ്പോള്‍ കാലിന് പ്രശ്‌നമാവുമോ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു.
അങ്ങനെ പ്രശ്‌നമാണെന്ന് തോന്നിയാല്‍ അന്നേരം ഇരിക്കണം. എന്നിട്ട് അഞ്ച് മിനുറ്റ് കഴിഞ്ഞിട്ട് പോയി വീണ്ടും അഭിനയിച്ചാല്‍ മതി എന്നാണ് അമ്മ പറഞ്ഞത്. എന്റെ വീട്ടില്‍ എല്ലാ കാര്യങ്ങളും പൊതുവേ ഇങ്ങനെയാണെന്നാണ് സ്‌നേഹ പറയുന്നത്.
എടുക്കേണ്ട കെയര്‍ വീട്ടുകാര്‍ എടുക്കുന്നുണ്ട്. അതിന്റെ പ്രഷറൊന്നും എനിക്ക് തരാറില്ല. വീട്ടിലും കൂടെ വര്‍ക്ക് ചെയ്യുന്നവരും ഭയങ്കരമായി കെയര്‍ ചെയ്യാറുണ്ട്. രാത്രി പത്തര വരെ ഷൂട്ട് ചെയ്തിട്ടാണ് ചില ദിവസങ്ങളില്‍ വീട്ടില്‍ എത്താറുള്ളത്. ആ സമയത്തൊക്കെ എല്ലാവരും എന്നെ കെയര്‍ ചെയ്താണ് നോക്കുന്നത്.

വാവയുടെ അനക്കമൊക്കെ അറിഞ്ഞ് തുടങ്ങി. ഇടയ്ക്ക് കൈ കൊണ്ട് ചെറിയ രീതിയില്‍ ശ്രീകുമാറിന് അനുഭവപ്പെട്ടിരുന്നു. നിലവില്‍ ആറ് മാസം ആയതേയുള്ളു. പാട്ട് കേള്‍ക്കുമ്പോഴൊക്കെയാണ് കൂടുതലായും അനങ്ങുന്നത്. ദുബായിലോ അല്ലാതെ എവിടെ പരിപാടിയ്ക്ക് പോയാലും ആദ്യമൊരു അടിച്ചുപൊളി പാട്ട് ഇടും. എന്നിട്ടേ സ്‌കിറ്റ് കയറുകയുള്ളു. സ്റ്റേജിലേക്ക് കയറാന്‍ നില്‍ക്കുന്നതിനിടയില്‍ ഇത്തരം പാട്ടുകള്‍ കേള്‍ക്കുമ്പോഴാണ് ഭയങ്കരമായി അനങ്ങുന്നതെന്ന് സ്‌നേഹ പറയുന്നു.
വീട്ടിലെ പെറ്റ് ഡോഗും വല്ലാത്ത കെയറാണ്. ഞാനൊന്ന് ചുമ്മയ്ക്കുമ്പോള്‍ പോലും അവന്‍ ഓടി വരുമെന്നും നടി സൂചിപ്പിക്കുന്നു.
കുഞ്ഞ് വന്നതിന് ശേഷം അത് ചെയ്യാം, ഇത് ചെയ്യാം എന്നൊന്നും പ്ലാനിങ്ങില്ല. എന്റെ ജീവിതത്തില്‍ ഇതുവരെയും അത്തരത്തില്‍ പ്ലാന്‍ ചെയ്തിട്ടില്ല. കുഞ്ഞ് വന്നതിന് ശേഷം എന്റെ അമ്മയോട് ഇവിടെ വന്ന് നില്‍ക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അത്രയേ വേണ്ടൂ.. എന്നും സ്‌നേഹ പറയുന്നു.
ഭര്‍ത്താവ് ശ്രീകുമാറിന്റെ സ്വഭാവത്തെ പറ്റിയും അഭിമുഖത്തിനിടെ സ്‌നേഹ പറഞ്ഞിരുന്നു. 'സിനിമയിലും പരമ്പരകളിലുമൊക്കെ ശ്രീ വല്ലാതെ ചിരിക്കുമെങ്കിലും വീട്ടില്‍ നേരെ തിരിച്ചാണ്. പൊതുവേ ആള്‍ സൈലന്റാണ്. പിന്നെ ദേഷ്യം വന്നാല്‍ മിണ്ടാതെ ഇരിക്കും. എന്നിട്ട് മിണ്ടണമെങ്കില്‍ ഞാന്‍ തന്നെ പുറകേ തോണ്ടി തോണ്ടി ചെല്ലണമെന്ന് സ്‌നേഹ പറയുമ്പോള്‍ സൈലന്റായി പോവുകയാണ് എന്റെ രീതിയെന്ന്', ശ്രീകുമാറും സൂചിപ്പിച്ചു.


Click it and Unblock the Notifications