വിവാഹശേഷം സന്തോഷ കുടുംബ ജീവിതം നയിക്കുന്നു! ശ്രീകുമാറിന്റെയും സ്‌നേഹയുടെയും പുത്തന്‍ ഫോട്ടോസ്
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയില്‍ പ്രധാന താരങ്ങളായി അഭിനയിച്ചിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടിയാണ് വിവാഹിതരാവുന്നത്. വിവാഹശേഷം താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും.
വിവാഹം കഴിഞ്ഞെങ്കിലും അതുവരെ ഉണ്ടായിരുന്ന ജോലികളില്‍ ഒരു മാറ്റവും താരങ്ങള്‍ വരുത്തിയില്ല. ഷൂട്ടിങ് തിരക്കുകളിലേക്ക് പോവുകയായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ. ശ്രീകൃഷ്ണന്റെ വേഷത്തില്‍ നില്‍ക്കുന്ന ശ്രീകുമാറും അടുത്ത് രാധയായി നില്‍ക്കുന്ന സ്‌നേഹയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

സ്‌നേഹയുടെ പോസ്റ്റിന് താഴെ ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നടി രചന നാരായണന്‍കുട്ടിയുമുണ്ട്. ലവ് ഇമോജിയായിരുന്നു സ്‌നേഹം സൂചിപ്പിച്ച് കൊണ്ട് രചന ഇട്ടത്. ഡിസംബര്‍ പതിനൊന്നിനായിരുന്നു തൃപ്പുണിത്തറയിലെ പൂര്‍ണത്രെയീശ അമ്പലത്തില്‍ നിന്നും ലളിതമായി സ്‌നേഹയും ശ്രീകുമാറും വിവാഹിതരാവുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ശേഷം വിവാഹ വിരുന്നും ഒരുക്കിയിരുന്നു. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹും ശ്രീകുമാറും ഒരുപോലെ തരംഗമുണ്ടാക്കിയത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്‌നേഹയും ലോലിതന്‍ എന്ന വേഷത്തില്‍ ശ്രീകുമാറും പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

വിവാഹത്തിന് മുന്നോടിയായിട്ടാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന കാര്യം താരങ്ങള്‍ പുറത്ത് അറിയിക്കുന്നത്. ശേഷം ഇരുവരുടെയും വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും നിരവധി ഫോട്ടോസ് താരങ്ങള്‍ പുറത്ത് വിടാറുണ്ടായിരുന്നു. അങ്ങനെയാണ് വിശേഷങ്ങള്‍ ഓരോന്നായി പുറംലോകമറിയുന്നതും.
മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും കുട്ടുമാമന്‍ എന്ന വേഷത്തിലെത്തി കൈയടി വാങ്ങി. പൃഥ്വിരാജ് നായകനായി അഭിനയിച്ച മെമ്മറീസ് എന്ന സിനിമയില്‍ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ബിഗ് സ്‌ക്രീനില്‍ നിറയെ അവസരങ്ങള്‍ ലഭിച്ചു. ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമച്വര്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.


Click it and Unblock the Notifications











