For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് തന്ന ഏറ്റവും വലിയ സമ്മാനം; സന്തോഷം പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഇരുവരും പ്രണയത്തിലായി. ജീവിതത്തിലും ഒന്നിക്കാമെന്ന തീരുമാനം അങ്ങനെയാണ് എടുക്കുന്നത്.

  2019 ലാണ് സ്‌നേഹയും ശ്രീകുമാറും വിവാഹിതരാവുന്നത്. ഇപ്പോഴും സന്തുഷ്ട ദമ്പതിമാരായി ജീവിക്കുകയാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ സ്‌നേഹ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഏറ്റവും പുതിയായി ഭര്‍ത്താവ് തനിക്ക് നല്‍കിയ ഏറ്റവും വലിയൊരു സമ്മാനത്തെ കുറിച്ച് പറഞ്ഞാണ് സ്‌നേഹ എത്തിയിരിക്കുന്നത്.

  വീട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളെ കുറിച്ച് സ്‌നേഹയുടെ വാക്കുകളിങ്ങനെ..

  'എന്റെ ഓസ്‌കാര്‍.. സ്‌നേഹം കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന എന്റെ ചക്കര. പൂച്ചകളെ ഒരുപാട് വളര്‍ത്തിയിട്ടുണ്ടെങ്കിലും നായകള്‍ എന്നും പേടിയായിരുന്നു. നായയുള്ള വീടുകളില്‍ പോകില്ല, വഴിയില്‍ കൂടി പോകുന്ന നായകള്‍ എന്റെ പേടി തിരിച്ചറിഞ്ഞു എന്നെ കടിക്കാന്‍ ഓടിക്കും. എന്റെ പേടി കൊണ്ടുതന്നെ അവസാനം ചേച്ചീടെ മൂസ നല്ല കടിയും തന്നു, ഇന്‍ജെക്ഷനും വക്കേണ്ടി വന്നതായി' സ്‌നേഹ വ്യക്തമാക്കുന്നു.

  നസീര്‍ കുടിച്ച ചായയുടെ ബാക്കി ഷീല കുടിച്ചു; അയ്യോ എന്ന് പറഞ്ഞതോടെ അടുത്ത് വിളിപ്പിച്ചെന്ന് ബാലചന്ദ്ര മേനോൻ

  പിന്നീട് ശ്രീ ഒരു ബീഗിളിനെ കൊണ്ടു വരുന്നെന്ന് പറഞ്ഞപ്പോള്‍ താന്‍ വഴക്കുണ്ടാക്കിയിരുന്നു എന്നാണ് നടി പറയുന്നത്. ഇനി ആ വീട്ടില്‍ ഞാന്‍ ഉണ്ടാകില്ലെന്നും എനിക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. പക്ഷെ അന്ന് കൊണ്ട് വന്ന ഓസ്‌കാര്‍ എന്റെ കാലില്‍ ഇരുന്നു. എന്നെ സ്‌നേഹം കൊണ്ട് കീഴടക്കി. ഇപ്പോള്‍ ഈ ലോകത്തു എന്നെ ഏറ്റവും സ്‌നേഹിക്കുന്നത് ഓസ്‌കി ആണെന്ന് തോന്നാറുണ്ടെന്ന് നടി പറയുന്നു.

  ഭര്‍ത്താവിനോട് വഴക്ക് കൂടാനുള്ള ഏക കാരണമിതാണ്; ദേഹത്ത് എത്ര സ്വര്‍ണമുണ്ടെന്നാണ് അവര്‍ നോക്കിയത്, ഐശ്വര്യ ദേവി

  ഭര്‍ത്താവായ ശ്രീകുമാര്‍ തന്ന ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് സ്‌നേഹ പറയുന്നതിങ്ങനെ..

  'എന്റെ സങ്കടവും, സന്തോഷവും എല്ലാം അവന്റെയും ആണ്. എവിടെ പോയാലും എന്റെ കൂടെയുണ്ടാവും. എന്നെ വഴക് പറയാന്‍ പോലും ആരെയും സമ്മതിക്കില്ല. അങ്ങിനെ സമ്മാനങ്ങളൊന്നും തരുന്ന ശീലം ശ്രീയ്ക്ക് ഇല്ലെങ്കിലും ഇത് എനിക്ക് ഇപ്പോള്‍ ശ്രീ തന്ന ഏറ്റവും വലിയ സമ്മാനം ആണ്. ശ്രീ ആണ് കൊണ്ട് വന്നത് എങ്കിലും ഇപ്പോള്‍ ഓസ്‌കിക്കു ഞാന്‍ കഴിഞ്ഞേയുള്ളു ആരും..' എന്നുമാണ് സ്‌നേഹ പറയുന്നത്.

  രണ്ടാം ഭാര്യയിലെ കുഞ്ഞിനെയും നോക്കാം; മുന്‍ഭര്‍ത്താവിനെ കളിയാക്കി ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക

  ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സ്‌നേഹ ശ്രീകുമാര്‍ അഭിനയത്തില്‍ സജീവമായത്. പിന്നീട് നിരവധി ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചു. ശ്രീകുമാറുമായി വിവാഹം കഴിഞ്ഞതോട് കൂടി പല അഭിമുഖങ്ങളിലൂടെയുമായി തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും ഒരുമിച്ച് പങ്കുവെച്ചിരുന്നു.

  Read more about: sneha sreekumar
  English summary
  Marimayam Fame Sneha Sreekumar About Hubby SP Sreekumar's Best Gift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X