നടി സ്‌നേഹയുടെ വിവാഹത്തിനിടെ സുരഭിയുടെ തമാശ! വധുവിനെ മാറ്റി നിര്‍ത്തി വരനൊപ്പമുള്ള ഫോട്ടോ വൈറല്‍

ടെലിവിഷന്‍ പരിപാടിയായ മറിമായത്തിലൂടെ ശ്രദ്ധേരായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും ഇന്നലെയായിരുന്നു വിവാഹിതരായത്. തൃപ്പുണിത്തറയിലെ പൂര്‍ണത്രെയീശ അമ്പലത്തില്‍ നിന്നും ലളിതമായിട്ടായിരുന്നു താരവിവാഹം. പിന്നാലെ നടത്തിയ വിവാഹ സത്കാരത്തില്‍ സിനിമാ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് നിന്നത് സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹ വിശേഷങ്ങളായിരുന്നു. വിവാഹത്തിന് വേണ്ടി അമ്പലത്തില്‍ പ്രവേശിക്കുന്നതും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ വലിയ തരംഗമായിരുന്നു. അക്കൂട്ടത്തില്‍ നടി സുരഭി ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്.

(ഫോട്ടോ കടപ്പാട്: സുമേഷ് സുകുമാരൻ)

വൈറൽ ഫോട്ടോ

സഹപ്രവര്‍ത്തകരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റ് താരങ്ങള്‍ക്കൊപ്പമായിരുന്നു ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി എത്തിയത്. എല്ലാ താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തെങ്കിലും നവദമ്പതികള്‍ക്കൊപ്പം നിന്നുള്ള ചിത്രവും സുരഭി എടുത്തു. എന്നാല്‍ രസകരമായ കാര്യം വധുവായ സ്നേഹയെ മാറ്റി നിര്‍ത്തി ശ്രീകുമാറിനൊപ്പമുള്ള ചിത്രമായിരുന്നു അതെന്നുള്ളതാണ്.

വൈറൽ ഫോട്ടോ

ശ്രീകുമാറും സുരഭിയും ചേര്‍ന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അത് ചൂണ്ടി കാണിച്ച് പൊട്ടി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന സ്നേഹയും ചിത്രത്തിലുണ്ട്. വിവാഹദിനത്തിലെ ഏറ്റവും മനോഹര ചിത്രമായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായതും ഇതായിരുന്നു. സുരഭിയുടെ ഈ തമാശ അതിവേഗമായിരുന്നു വൈറലായത്. പിന്നാലെ പുതിയ ജീവിതത്തിലേക്ക് കടന്ന താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു.

 വൈറൽ ഫോട്ടോ

കൊച്ചിയില്‍ വെച്ചായിരുന്നു റിസ്പഷന്‍ സംഘടിപ്പിച്ചത്. സിനിമാ ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്ത് താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചിരുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജന്‍, വിജയ രാഘവന്‍, സുനില്‍ സുഗത, സുരഭി ലക്ഷ്മി, രചന നാരായണന്‍കുട്ടി, വിനോദ് കോവൂര്‍ തുടങ്ങി മറിമായം ടീം അംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വൈറൽ ഫോട്ടോ

മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന്‍ എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.

 വൈറൽ ഫോട്ടോ

സ്‌നേഹയുടെ രണ്ടാം വിവാഹമായിരുന്നിത്. ശ്രീകുമാറുമായിട്ടുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ വിവാഹത്തിന്റെ ചിത്രങ്ങളുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. പിന്നാലെ നടിയ്‌ക്കെതിരെ നെഗറ്റീവ് കമന്റുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ സ്‌നേഹയുടെ വിവാഹ വാര്‍ത്തയോട് മോശമായി പ്രതികരിച്ചവര്‍ക്കുള്ള മറുപടിയുമായി ആദ്യ ഭര്‍ത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X