For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നും പ്ലാൻ ചെയ്തത് അല്ല, അവനുള്ളതുകൊണ്ട് ഞങ്ങളുടെ വഴക്ക് കുറഞ്ഞു, വിവാഹ ജീവിതത്തെക്കുറിച്ച് സ്നേഹ ശ്രീകുമാർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങൾ പങ്കുവെച്ചുള്ള ഇവരുടെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകായാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്.

  'വിവാഹം ചെയ്യാമെന്ന് ഔദ്യോ​ഗികമായി ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചോണ്ടിരിക്കുമ്പോള്‍ എവിടെയോ വഴുതിപ്പോയി, അങ്ങനെ കല്യാണം കഴിച്ചവരാണ് ഞങ്ങള്‍. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്നയാളാണ് സ്‌നേഹ. പൊതുവെ ലേറ്റാണ് ഞാൻ. നേരത്ത് ഭക്ഷണം കഴിക്കാനൊന്നും എത്തില്ല. അപ്പോള്‍ സ്‌നേഹയ്ക്ക് സങ്കടം വരും. പെട്ടെന്ന് പിണങ്ങുന്ന പ്രകൃതമാണ്. അപ്പോള്‍ത്തന്നെ ഇണങ്ങുകയും ചെയ്യും. പറ്റിക്കപ്പെടാന്‍ ഞാൻ ഇരുന്ന് കൊടുക്കും', ശ്രീകുമാർ പറയുന്നു.

  Sneha

  'ശ്രീ പാവമാണെന്നൊക്കെയാണ് എന്റെ വീട്ടുകാര്‍ പറയാറുള്ളത്. റിസേര്‍വ്ഡാണ്, അധികം സംസാരിക്കില്ല എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശരിക്കും എന്താണെന്ന് നമുക്കല്ലേ അറിയൂ. രജിസ്റ്റര്‍ വിവാഹം മതിയെന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്.'

  'പെട്ടെന്ന് വീട്ടിലുള്ളവർക്ക് ആ​ഗ്രഹം ബന്ധുക്കളെയൊക്കെ വിളിക്കണം എന്ന്. അങ്ങനെയാണ് വിവാഹം അമ്പലത്തിലേക്ക് മാറ്റിയത്', സ്നേഹ പറഞ്ഞു.

  ഇറങ്ങിപ്പോയത് എല്ലാവരോടും പറഞ്ഞിട്ട്, അമ്മയുടെ പിറന്നാളിന് വീട്ടിൽ കയറ്റിയില്ല! കഴിഞ്ഞകാലം പങ്കുവെച്ച് അനുശ്രീ

  'സ്‌നേഹ എപ്പോഴും സന്തോഷമായി ഇരിക്കുന്ന ആളാണ്. സങ്കടമൊക്കെ കാണിക്കുന്നത് എന്നോട് മാത്രമേയുള്ളൂ. ഞാനങ്ങനെ ഒരുകാര്യത്തിലും നിബന്ധനകളൊന്നും വെച്ചിട്ടില്ല. എപ്പോഴും കൂളായിരിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്'.

  'തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കല്യാണം. തലേന്ന് വരെ മറിമായത്തിന്റെ ഷൂട്ടുണ്ടായിരുന്നു. ശ്രീയോട് നേരത്തെ മുടിവെട്ടാനൊക്കെ പറഞ്ഞിരുന്നു. മുടിയൊക്കെ പോയി വെട്ടിയപ്പോള്‍ നല്ല സെറ്റായിരുന്നു. അത് കുളിച്ചാലൊക്കെ പോവുന്നതല്ലേ, അതൊന്നും ഓര്‍ത്തില്ല'.

  ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

  'പിറ്റേന്ന് രാവിലെ വരുമ്പോൾ ഹിന്ദി നടനെപ്പോലെയാവുമെന്ന് ഞാന്‍ കരുതിയതെങ്കിലും നാട്ടുകാര്‍ക്ക് വെളിച്ചപ്പാടിനെപ്പോലെ തോന്നി', ശ്രീകുമാറും സ്നേഹയും പറഞ്ഞു.

  സ്‌നേഹയുടേയും ശ്രീകുമാറിന്റെയും പ്രിയപ്പെട്ട പട്ടിക്കുട്ടിയാണ് ഓസ്‌കാര്‍. 'ഓസ്‌കാറിന് ഇപ്പോള്‍ ഒന്നര വയസായി. അവനുള്ളതുകൊണ്ട് ഞങ്ങളുടെ വഴക്ക് കുറഞ്ഞു. ആദ്യം വീടിന് പുറത്തായിരുന്നു അവന്റെ സ്ഥാനം. ഇപ്പോള്‍ ബെഡ്‌റൂമിലായി. ഇപ്പോ അവന്റെ പെര്‍മിഷനുണ്ടെങ്കിലേ എനിക്ക് അകത്ത് കയറാനാകുള്ളൂ'.

  'ഏത് മൂഡിലും കാണാൻ പറ്റിയ ചിത്രങ്ങളുണ്ട്, പക്ഷെ ഞാൻ കൂടുതൽ കണ്ട അച്ഛന്റെ സിനിമ ഇതാണ്'; കല്യാണി പറയുന്നു

  'പൂച്ചയെ മേടിച്ച് തരാനായിരുന്നു സ്‌നേഹ പറഞ്ഞത്. പട്ടിയെ മേടിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ പോവുമെന്ന് പറഞ്ഞയാളാണ്. ഇപ്പോള്‍ ആ പേടിയൊക്കെ മാറി. ഓസ്ക്കാറിന്റെ കൂടെയാണ് എപ്പോഴും', ശ്രീകുമാർ പറഞ്ഞു.

  Read more about: sneha sreekumar
  English summary
  Marimayam Fame Sneha Sreekumar Open Ups About Her married Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X