For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി സ്‌നേഹ വിചാരിച്ചത് പോലെയല്ല! കഥകളി കാണിച്ച് നടിയുടെ വീഡിയോയും ചിത്രങ്ങളും വൈറലാവുന്നു

  |

  മലയാളത്തിലെ ഹാസ്യ ടെലിവിഷന്‍ താരമാണ് സ്‌നേഹ ശ്രീകുമാര്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെയാണ് സ്‌നേഹ ശ്രദ്ധിക്കപ്പെടുന്നത്. അതിന് മുന്‍പും ശേഷവും ഒരുപാട് വേഷങ്ങള്‍ സ്‌നേഹയെ തേടി എത്തിയിരുന്നു. എന്നാലിപ്പോഴും മറിമായത്തിലെ മണ്ഡോധരി എന്ന കഥാപാത്രത്തിലൂടെയാണ് സ്‌നേഹ അറിയപ്പെടുന്നത്.

  അടുത്തിടെ പരമ്പരയിലെ സഹതാരമായ ശ്രീകുമാറുമായിട്ടുള്ള സ്‌നേഹയുടെ വിവാഹം ആഘേഷമായി നടന്നിരുന്നു. ഇതോടെ താരദമ്പതികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് നടി. ഇതിനിടെ വീട്ടില്‍ നടക്കുന്ന പല രസകരമായ കാഴ്ചകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  sneha-sreekumar

  ഹാസ്യ താരമായിട്ടാണ് സ്‌നേഹയെ അടയാളപ്പെടുത്തുന്നതെങ്കിലും ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള ആളാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അമച്വര്‍ നാടകത്തിലൂടെയാണ് സ്നേഹ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ കഥകളി അരങ്ങേറ്റത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. കഥകളി വേഷത്തില്‍ നില്‍ക്കുന്ന പഴയൊരു ചിത്രവും കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

  സ്‌നേഹയുടെ വാക്കുകളിങ്ങനെ

  ഓര്‍മ്മകള്‍, ആദ്യമായി അരങ്ങത്തു വേഷം കെട്ടി പുറപ്പാട് ചെയ്ത ദിവസം എടുത്ത ഫോട്ടോയാണ് ഇത്. അഞ്ച് വയസില്‍ കലാമണ്ഡലം ഇ വാസുദേവന്‍ മാഷിന്റെ അടുത്ത് പഠനം തുടങ്ങിയെങ്കിലും പതിനൊന്നാം വയസില്‍ ആണ് അരങ്ങേറ്റം ഉണ്ടായത്. അത് വരെ അമ്മയോട് എപ്പോഴും ചോദിക്കും എന്താ മാഷ് എന്നെ സ്റ്റേജില്‍ കളിപ്പിക്കാത്തെ എന്ന്.

  sneha-sreekumar

  അന്നൊക്കെ മാഷും പറയുമായിരുന്നു അതിനു ആയിട്ടില്ല എന്ന്. അപ്പോഴൊക്കെ എനിക്ക് മനസ്സില്‍ ഇനി പഠിക്കാന്‍ പോവണ്ട എന്ന് തോന്നിട്ടുണ്ട്. അമ്മ പക്ഷെ മുടക്കാന്‍ സമ്മതിച്ചിട്ടേയില്ല. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട എന്റെ കാത്തിരിപ്പാണ് പതിനൊന്നാം വയസില്‍ സംഭവിച്ച അരങ്ങേറ്റം. എന്റെ ഭാഗ്യം തന്നെയാണ് വാസുമാഷിനെ ഗുരുവായിക്കിട്ടിയതും അമ്മയുടെ മകളായി ജനിച്ചതും. സ്‌നേഹ പറഞ്ഞ് നിര്‍ത്തുന്നു.

  കഴിഞ്ഞ ദിവസം കഥകളി ചുവടുകള്‍ വെക്കുന്നൊരു വീഡിയോയും സ്‌നേഹ പുറത്ത് വിട്ടിരുന്നു. 'ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന മഹാമാരിയില്‍ നിന്നും എത്രയും പെട്ടെന്ന് മുക്തി നേടുവാന്‍ പ്രാര്‍ത്ഥനയോടെ. 'കല സമൂഹത്തിന് കലാകാരന്‍ സമൂഹത്തിന്റേത്, വേണം തിരിച്ചു സമൂഹത്തിന്റെ ഒരു കരുതല്‍' ചറിയ ഇടവേളയ്ക്കുശേഷം കഥകളി ചെയ്തു നോക്കിയതാണ് എന്നും പറഞ്ഞാണ് സ്‌നേഹ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

  സ്നേഹയുടെ വീഡിയോ കാണാം

  Read more about: sneha sreekumar
  English summary
  Marimayam Fame Sneha Sreekumar's Kathakali Debut Picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X