ദാസേട്ടന്റെ പല വാക്കുകളും വേദനിപ്പിച്ചു!! തന്റെ അവസരങ്ങൾ നഷ്ടമായി, വെളിപ്പെടുത്തലുമായി മാർക്കോസ്

അദ്ദേഹം പിന്നണി ഗായിക മേഖലയിലേയ്ക്ക് വന്നതു മുതൽ ഇപ്പോൾ വരെ അദ്ദേഹം വെളള നിറമുളള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

ഇന്ത്യൻ സംഗീത ലോകം ഏറെ ബഹുമാനത്തോടെ നോക്കി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഗായകനാണ് കെ ജെ യേശുദാസ്. കേരളീയരുടെ സ്വകാര്യ അഹങ്കാരമായ യേശുദാസ്. കഴിഞ്ഞ അര നൂറ്റാണ്ടായിലേറെയായി ഇന്ത്യൻ സംഗീത രംഗത്ത് യേശുദാസ് സജീവമാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

എല്ലാവരും ബഹുമാനത്തോടെ നോക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യേശുദാസിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ ഉടലെടുക്കാറുണ്ട്. ദേശീയ വാർഡ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ യേശുദാസിനെ തേടിയെത്തിയിരുന്നു.യേശുദാസിനെ പിന്തുണച്ചും, വിമർശിച്ചും സിനിമ ലോകം രണ്ട് തട്ടിലേയ്ക്കായി തിരിഞ്ഞിരുന്നു. എന്നാൽ യേശുദാസിനെതിരെ ആരോപണവുമായി ഗായകൻ മാർക്കോസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു ചാനിലിനു നൽകിയ അഭിമുഖത്തിലാണ് യേശുദാസിനെ കുറിച്ച് മാർക്കോസ് തുറന്നടിച്ചത്.

യോശുദാസിനെ അനുകരിക്കാൻ  ശ്രമിക്കുന്നു

യോശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു

കഴിഞ്ഞ കുറെ വർഷങ്ങളായി യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്നുള്ള ആരോപണം കേട്ട് വരുകയാണെന്ന് മാർക്കോസ് തുറന്ന് പറഞ്ഞു. ഇത് മറ്റുള്ളവർ മാത്രമല്ല ദാസേട്ടനിൽ നിന്നു പോലും ഇത്തരത്തിലുള്ള പരാമർശം ഉണ്ടായിണ്ട്. യേശുദാസ് ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തു എന്ന് കരുതി മറ്റാരും അത് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും മാർക്കോസ് പറഞ്ഞു.

അച്ഛന്റെ ഓർമ

അച്ഛന്റെ ഓർമ

യോശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് എല്ലാവരും എന്നെ വിമർശിച്ചിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ല. തന്റെ അച്ഛന്റെ ഓർമയ്ക്കായിട്ടാണ് വെള്ള വസ്ത്രം ധരിക്കുന്നത്. എന്റെ അച്ഛൻ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു. അതു കൊണ്ട് തന്നെ ഞങ്ങൾക്ക് അധികവും വെളള വസ്ത്രങ്ങളാണ് വാങ്ങി തന്നിരുന്നത്. കൂടാതെ താൻ പാട്ട് പാടി തുടങ്ങിയ കാലം മുതൽ വെളള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

വെള്ളവസ്ത്രം

വെള്ളവസ്ത്രം

വെള്ളവസ്ത്രത്തിൽ മാത്രമാണ് യോശുദാസിനെ കാണാൻ സാധിക്കുന്നത്. അദ്ദേഹം പിന്നണി ഗായിക മേഖലയിലേയ്ക്ക് വന്നതു മുതൽ ഇപ്പോൾ വരെ അദ്ദേഹം വെളള നിറമുളള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതുപോലെ തന്നെയാണ് മാർക്കോസും. വെള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്.

 ദാസേട്ടനും വിമർശിച്ചിരുന്നു

ദാസേട്ടനും വിമർശിച്ചിരുന്നു

സിനിമ ലോകത്തുള്ളവർ മാത്രമല്ല ദാസേട്ടനും താൻ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ധാരണയുണ്ടായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം പറഞ്ഞ ചിലവാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മാർക്കോസ് ഈ അവസരത്തിൽ പറഞ്ഞു. വെള്ള വസ്ത്രം ധരിക്കുന്ന ട്രെന്റ് ആദ്യമായി കൊണ്ട് വന്നത് ദാസേട്ടൻ തന്നെയാണ് എന്നാൽ അത് മാറ്റാരും പിന്തുടരരുതെ എന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും മാർക്കോസ് അഭിപ്രായപ്പെട്ടു.

 സിനിമയിൽ അവസരം കുറഞ്ഞു

സിനിമയിൽ അവസരം കുറഞ്ഞു

ഇതു കാരണം തനിയ്ക്ക് സിനിമ മേഖസയിൽ തന്നെ അവസര കുറഞ്ഞിരുന്നു. സിനിമ മേഖലയിലുളള പലരും തന്നെ പരിഹസിക്കാനും വിമർശിക്കാനും തുടങ്ങി. ദാസേട്ടനെ അനുകരിക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണവും വിമർശനവും. എന്നാൽ ഇവരുടെ ഈ നിലപാടുകൾക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ താൻ പ്രതികരിക്കുകയും ചെയ്തിരുന്നെന്നും മാർക്കോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X