Don't Miss!
- News
ജോലി, സ്പോർട്സ് യൂനിവേഴ്സിറ്റി, ലാപ്ടോപ്പ്.. മേഘാലയയിൽ വമ്പൻ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക
- Travel
പച്ചപ്പും ഹരിതാഭയും തേടി പോകാം, നിരാശപ്പെടുത്തില്ല ഈ സ്ഥലങ്ങൾ.. ഉറപ്പ്!
- Sports
ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍- ഇവര്‍ എവിടെ? ഇന്ത്യന്‍ താരമടക്കം 3 പേരെ തഴഞ്ഞു!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
'ആ വാർത്ത കേട്ട് ഞാന്‍ തരിച്ച് നിന്നുപോയി, ആ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല'; പത്മരാജനെ കുറിച്ച് റഹ്മാൻ!
അന്നും ഇന്നും എന്നും ഓർക്കാൻ പാകത്തിന് ഒരുപിടി മികച്ച സിനിമകൾക്ക് ജന്മം നൽകിയ പത്മരാജൻ മലയാള സിനിമയിൽ നിന്ന് മറഞ്ഞിട്ട് 32 വർഷം തികഞ്ഞിരിക്കുന്നു. ചെയ്യാൻ ഇനിയും ഏറെ നല്ല കഥകൾ ബാക്കിയാക്കി പത്മരാജൻ വിട വാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളും സാഹിത്യവും ഇന്നും പുതുമ നഷ്ടപ്പെടാതെ ജ്വലിക്കുകയാണ്.
1965ലാണ് ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗസറായിട്ടാണ് പത്മരാജൻ ജോലിയില്‍ പ്രവേശിക്കുന്നത്.

പിന്നീട് സിനിമയുടെ ലോകത്തേക്ക് വന്നു. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എവർ ഗ്രീൻ സൂപ്പര്‍ ഹിറ്റുകളായി.
മനുഷ്യന്റെ എല്ലാ വികാരങ്ങളേയും അദ്ദേഹത്തിന്റെ എഴുത്തില്‍ ആവാഹിച്ചെടുത്തു. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി. ഭരതന്റേയും കെ.ജി ജോർജ്ജിന്റെയുമൊക്കെയൊപ്പം മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങി.
ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളിൽ ഭൂരിഭാഗവും സമാന്തര-വാണിജ്യ സിനിമകളായിരുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.1991 ജനുവരി 24 നായിരുന്നു മലയാള സിനിമയുടെ ഗന്ധർവ്വൻ വിട പറഞ്ഞത്.
ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ നടൻ റഹ്മാൻ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. മൂന്ന് പതിറ്റാണ്ടിനും അപ്പുറം. എന്നിട്ടും പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും മനസിൽ മായാതെയുണ്ട്. മൂന്നാംപക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീർന്ന ദിവസം എന്നെ ചേർത്ത് നിർത്തി പറഞ്ഞ വാക്കുകൾ ഇപ്പോഴും ഉള്ളിൽ മുഴങ്ങുന്നു. ആ ചിത്രത്തിൽ ജയറാമായിരുന്നു നായകൻ.'
'നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്. എന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവായതിന്റെ ചെറിയൊരു സങ്കടം എനിക്ക് ഉണ്ടായിരുന്നു. കൂടെവിടെയിലൂടെ എന്ന സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന, പറന്നു പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ ആദ്യ നായകവേഷം തന്ന, കാണാമറയത്തിലും കരിയിലക്കാറ്റുപോലെയിലും മികച്ച വേഷങ്ങൾ തന്ന പപ്പേട്ടന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടാണ് ഞാൻ ആ സെറ്റിലെത്തിയത്.'

'തമിഴിൽ മികച്ച നായകവേഷങ്ങൾ ഞാൻ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഒരു വിഷമവും പുറത്തുകാണിക്കാതെ പപ്പേട്ടനുമൊത്തുള്ള ഷൂട്ടിങ് ദിവസങ്ങൾ ആസ്വദിച്ചുതന്നെ പൂർത്തിയാക്കി. ഷൂട്ടിങ് തീർന്ന് മടങ്ങും മുമ്പ് പപ്പേട്ടൻ എന്നെ ചേർത്തുനിർത്തി.'
'എന്റെ മനസ് വായിച്ചിട്ട് എന്നപോലെ പറഞ്ഞു. നിന്റെ വേഷം ചെറുതാണെന്ന് ഓർത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ഞാൻ വിളിക്കും.. ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും. അത് അദ്ദേഹത്തിനുമറിയാം. എന്നിട്ടും അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.'
'ആദ്യമായി പപ്പേട്ടന്റെ മുന്നിലെത്തിയത് മുതൽ മകനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞ് മനസിലാക്കി തരുമായിരുന്നു. ഹോട്ടലിൽ അദ്ദേഹത്തിന്റെ മുറിക്ക് അടുത്താണ് എന്റെ മുറിയെന്ന് ഉറപ്പാക്കും. അതുപോലുള്ള കെയറിങ്.'
'പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ആ വാർത്ത കേട്ട് ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർക്കാൻ പോലും പറ്റുന്നില്ല.'
'മമ്മൂക്കയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ മമ്മൂക്കയ്ക്ക് ഒപ്പം ട്രെയിനിലാണ് വന്നത്. ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു.'
'അധികം സമയം അദ്ദേഹത്തെ നോക്കിനിൽക്കാൻ എനിക്ക് സാധിച്ചില്ല. എനിക്ക് തന്ന വാക്ക് പാലിക്കാന്‍ നില്‍ക്കാതെ രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ അദ്ദേഹം യാത്രയായി. പ്രിയ ഗുരുനാഥന്റെ ഓർമകൾക്ക് മുന്നിൽ, ഒരായിരം പൂക്കൾ' എന്നായിരുന്നു റഹ്മാൻ പത്മരാജനെ കുറിച്ച് എഴുതിയത്.
-
വാപ്പ മരിച്ചപ്പോഴാണ് മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്, വല്ലാത്തൊരു നഷ്ടമായിരുന്നു അത്: മമ്മൂട്ടി
-
ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു; തുറന്ന് പറഞ്ഞ് നയന
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു