'അപ്രതീക്ഷിതമായിരുന്നു, രണ്ട് ദിവസമായി ബുദ്ധിമുട്ടുകളുണ്ട്, രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല'; മഷൂറ
ബഷീർ ബഷിയുടെ കുടുംബത്തിലെ വളരെ കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഒരു കുഞ്ഞ് കൂടി വരും. ഒമ്പത് മാസം പൂർത്തിയാക്കി ഏത് നേരവും തന്റെ കുഞ്ഞിന്റെ വരവിനായുള്ള കാത്തരിപ്പിലാണ് മഷൂറ ബഷീർ. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷങ്ങളും മഷൂറ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
മാർച്ച് ഒന്നാണ് ഡോക്ടർ മഷൂറയ്ക്ക് നൽകിയിരിക്കുന്ന ഡേറ്റ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുഞ്ഞിനും മഷൂറയ്ക്കും വേണ്ടിയുള്ള മെറ്റേണിറ്റി സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന തിരക്കിലായിരുന്നു സുഹാന അടക്കം.
ഇപ്പോഴിത ഒമ്പതാം മാസം പൂർത്തീകരിച്ച സാഹചര്യത്തിൽ പെട്ടന്ന് ഒരു സിടിജി സ്കാനിന് വിധേയയാകേണ്ടി വന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ അവസ്ഥയെ കുറിച്ചുമെല്ലാമാണ് പുതിയ വീഡിയോയിൽ മഷൂറ പറയുന്നത്.
താൻ രണ്ട് ദിവസമായി വളരെ അധികം അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും മഷൂറ പുതിയ വീഡിയോയിൽ പറഞ്ഞു. 'രണ്ട് ദിവസമായി കുറച്ച് അധികം ബുദ്ധിമുട്ടുകളുണ്ട്. രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല.'

'ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകളുണ്ട്. വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയുമുണ്ട്. ഡോക്ടറോട് ഇതെ കുറിച്ച് സംസാരിച്ച ശേഷം ഫെബ്രുവരിയിൽ ഡെലിവറി നടത്താൻ പറ്റുമോ എന്നത് ചോദിക്കും.'
'കുഴപ്പങ്ങളൊന്നുമില്ല മാർച്ച് വരെ കാത്തിരിക്കുന്നതിൽ തെറ്റില്ലെന്ന് ഡോക്ടർ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ അത് വരെ കാത്തിരിക്കും. ഒരാഴ്ച കൂടി അല്ലേയുള്ളു. അല്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകും.'

'രാവിലെ എണീറ്റപ്പോൾ മുതൽ പലവിധ അസ്വസ്ഥതകളുണ്ട്. ബേബിയുടെ മൂവ്മെന്റ് അറിയാനും ഹാർട്ട് ബീറ്റ് അറിയാനും വേണ്ടി സിടിജി സ്കാൻ കൂടി നടത്തി' മഷൂറ പറഞ്ഞു. 'ഇനി ഒരാഴ്ച കൂടിയുണ്ട്. അതുകൊണ്ട് അതിനിടയിൽ ഒരു വട്ടം കൂടി ചെക്കപ്പിന് വരേണ്ടി വരും.'
'നമ്മൾ നേരത്തെ തീരുമാനിച്ച ഡേറ്റ് പോലെ മാർച്ച് ഒന്നിന് ഡെലിവറിയുണ്ടാകും. അതിന് മുമ്പ് വേറെ ബുദ്ധിമുട്ടില്ലെങ്കിൽ നമ്മൾ തീരുമാനിച്ച പോലെ എല്ലാം നടക്കുമെന്നാണ്' ഡോക്ടറെ കണ്ട ശേഷം മഷൂറയെ കുറിച്ച് ബഷീർ പറഞ്ഞത്.

കൂടാതെ മഷൂറ പ്രസവിച്ചുവെന്ന തരത്തിൽ വരുന്ന ഫേക്ക് ന്യൂസുകളെ കുറിച്ചും ബഷീർ സംസാരിച്ചു. 'മഷൂറയുടെ ഡെലിവറി കഴിഞ്ഞുവെന്നും പെൺകുഞ്ഞാണെന്നുമെല്ലാം നിരവധി ഫേക്ക് ന്യൂസുകൾ വരുന്നുണ്ട്. അതൊന്നും നിങ്ങൾ വിശ്വസിക്കരുത്.'
'ചിലർ അവർക്ക് റീച്ച് കിട്ടാൻ വേണ്ടി ഒരോന്ന് എഴുതി പിടിപ്പിക്കുന്നതാണ്. ഇപ്പോഴും മഷൂറ പ്രസവിച്ചിട്ടില്ല. പ്രസവിച്ച് കഴിയുമ്പോൾ നിങ്ങളെ അറിയിക്കും. കുഴപ്പങ്ങളൊന്നുമില്ല ഇപ്പോൾ' എന്നാണ് ബഷീർ പറഞ്ഞത്.

'ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ. ഒരു ആൺ കുഞ്ഞാണെന്ന് തോന്നുന്നു, ഏത് കുഞ്ഞ് ആയാലും രണ്ട് പേർക്കും ഒരു ആപത്തും ഇല്ലാതെ മുന്നോട്ട് പോകട്ടെ' എന്നെല്ലാമാണ് മഷൂറയുടെ പുതിയ വീഡിയോ വന്നതോടെ ആരാധകർ കുറിച്ചത്. ബഷീറോ കുടുംബത്തിലുള്ള മറ്റുള്ളവരോ പറയാതെ ഒരു ന്യൂസും തങ്ങൾ വിശ്വസിക്കില്ലെന്നും ചിലർ കമന്റിൽ കുറിച്ചിട്ടുണ്ട്.
നാല് വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കും ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നത്. 'ഒന്നാം തീയതി അഡ്മിറ്റാക്കിയാല്‍ അന്ന് വൈകിട്ട് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി മരുന്ന് സ്റ്റാര്‍ട്ട് ചെയ്യും. ചിലര്‍ക്ക് ഒരു ഡോസ് രണ്ട് ഡോസില്‍ തന്നെ നല്ല പെയ്ന്‍ വരും.'

'പെയ്ന്‍ നല്ലതായി വരികയാണെങ്കില്‍ രാത്രിയിലോ അടുത്ത ദിവസമോ പ്രസവം. പെയ്ന്‍ ഒട്ടും ഇല്ലെങ്കില്‍ ഒരു ദിവസം കൂടി സമയം തരും. അതിനടുത്ത ദിവസം മരുന്ന് വെക്കും. പിന്നെ ഡെലിവറി ചെയ്‌തെ പറ്റൂ. ചൊവ്വ ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല.'
'അങ്ങനെയൊരു കാര്യം മനസിലുണ്ടായിരുന്നു. ചൊവ്വാഴ്ച എനിക്ക് പ്രസവിക്കേണ്ട. എന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ ആളുകള്‍ വിചാരിക്കും. ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍' എന്നെല്ലാമാണ് പ്രസവത്തെ കുറിച്ച് മുമ്പൊരു വീഡിയോയിൽ സംസാരിച്ചപ്പോൾ മഷൂറ പറഞ്ഞത്.


Click it and Unblock the Notifications