മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
ഫാമിലി വ്ലോഗേഴ്സ് എന്ന പേരിൽ യുട്യൂബിലും മറ്റ് സോഷ്യൽമീഡിയ പേജുകളിലും ശ്രദ്ധിക്കപ്പെടുന്നവരാണ് ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും. തങ്ങളുടെ വിശേഷങ്ങൾ ഒന്നും പോലും ബാക്കിവെക്കാതെ ഇവർ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
മോഡലും ബിസിനസുകാരനുമായ ബഷീർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ബിഗ് ബോസിൽ വന്നശേഷമാണ്. ഇന്ന് ബഷീറിനും കുടുംബത്തിനും ഒട്ടനവധി ആരാധകരുണ്ട്.
രണ്ട് ഭാര്യമാരുള്ള വ്യക്തി എന്ന പേരിൽ ബഷീർ ഒരിടയ്ക്ക് കേട്ട പരിഹാസങ്ങൾ നിരവധിയാണ്. കമന്റുകളിലൂടെയായിരുന്നു ബഷീറിന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്.
ബഷീറും കുടുംബവും ഇപ്പോൾ കാത്തിരിക്കുന്നത് മഷൂറയിൽ പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയാണ്. രണ്ടാഴ്ച കൂടി കഴിയുമ്പോൾ മഷൂറ പ്രസവിക്കും. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബഷീറിന് വീണ്ടും കുഞ്ഞ് പിറക്കാൻ പോകുന്നത്.

ആദ്യ ഭാര്യ സുഹാനയിൽ ബഷീറിന് രണ്ട് മക്കളാണുള്ളത്. ഇപ്പോഴിത ഒമ്പതാം മാസത്തെ ചെക്കപ്പിനായി ഡോക്ടറിനെ കണ്ടതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറ. ഒപ്പം കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതിൽ താൻ നടത്തിയ ചില ഗെസ്സുകളെ കുറിച്ചും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്.
ഇനി രണ്ടാഴ്ച കൂടി മാത്രമാണ് തന്റെ മുമ്പിൽ ഉള്ളതെന്നും തനിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണമെന്നും വീഡിയോയിൽ മഷൂറ പറയുന്നു. കുടുംബം മൊത്തം മഷൂറയുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. 'ഞാൻ ഭയങ്കര എക്സൈറ്റഡാണ് ആ ദിവസത്തിന് വേണ്ടി.'

'ബാക്കി എല്ലാ കാര്യങ്ങളും സെറ്റ് ആക്കി വെച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോക്കി. ഇന്ന് വയറിൽ ഒക്കെ ജസ്റ്റ് പ്രെസ് ചെയ്ത് നോക്കി. ബേബി ബോയ് ആയിരിക്കും എന്നാണ് സൈഗു പറയുന്നത്.'
'ബേബി തിരിഞ്ഞ് വരാൻ ഉള്ള പരിപാടികൾ ഒന്നും ആയിട്ടില്ല. ഞാൻ എന്ത് ചെയ്യാനാണ്. ഒരു രണ്ടാഴ്ചയ്ക്ക് ഉള്ളിൽ ബേബി തിരിഞ്ഞ് വന്നാൽ നോർമൽ ഡെലിവറി ആകും. അല്ലെങ്കിൽ പിന്നെ സി സെക്ഷൻ ആയിരിക്കും എന്നാണ് ഡോക്ടർ പറയുന്നത്. നിങ്ങളെ പോലെ വാശിയാണ് കുട്ടിക്ക്.'

'എന്നെ പോലെ പാവം ആണെങ്കിൽ കുട്ടി തിരിഞ്ഞ് വന്നേനെയെന്നും തമാശ കലർത്തി മഷൂറ ബഷീറിനോട് പറയുന്നുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിക്കേണ്ട സ്റ്റേജൊക്കെ കഴിഞ്ഞു. കുഞ്ഞിപ്പോൾ പൂർണ്ണ വളർച്ച എത്തിക്കഴിഞ്ഞു.'
'ഇനിയുള്ള സമയം എപ്പോൾ ഡെലിവെറി നടന്ന് കഴിഞ്ഞാലും നമുക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ഇനി ചെക്കപ്പ് ദിവസം തന്നെ സ്കാനിങുണ്ട്. അന്ന് അറിയാം എന്നാണ് അഡ്മിറ്റ് ആകേണ്ടതെന്ന്. ഫെബ്രുവരി ലാസ്റ്റ് അല്ലെങ്കിൽ മാർച്ച് ആദ്യം തന്നെ ഉണ്ടാകും. ഡോക്ടർ ഡേറ്റ് തന്നത് എട്ടിനാണ്. എന്നാൽ ആനിവേഴ്സറി 11 ന് ആണ്. അപ്പോൾ ചെയ്താലോ എന്നാണ് ബേബി പറയുന്നത്.'

'എന്നാൽ അത് വരെ പോകാൻ ആകില്ല എന്നാണ് ഡോക്ടർ നൽകിയ മറുപടി. ഡോക്ടർ ഭയങ്കര ഫ്രണ്ട്ലി ആണ്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ് ബേബി ഗേൾ ആയിരിക്കുമോ നമ്മൾക്ക് എന്ന് ഡോക്ടറോട് താൻ ചോദിച്ചുവെന്നും മഷൂറ പറയുന്നു. എനിക്ക് ഹാർട്ട് ബീറ്റ് കണ്ടിട്ട് ഗേൾ ആണെന്ന് തോനുന്നുവെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു.'
'എന്നാൽ അതൊന്നും നോക്കണ്ട എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. കൊച്ചിന്റെ ഹാർട്ട് ബീറ്റ്, പ്ലാസന്റ പൊസിഷനൊക്കെ അനുസരിച്ച് ബേബി ഗേൾ ആകുമോ എന്ന ആകാംഷയിലാണ്.'

'ഇപ്പോൾ എല്ലാവരും അങ്ങനെ ആണല്ലോ. ഇതൊക്കെ ഗൂഗിളിൽ ചെക്ക് ചെയ്ത് നോക്കും. ഞാൻ സൈഗുവിന്റെ സ്കാനിങ് റിപ്പോർട്ടും കംപെയർ ചെയ്ത് നോക്കി. അപ്പോൾ ബേബി ഗേൾ എന്നാണ് കാണിച്ചത്. ഡീലക്സ് റൂമാണ് എടുത്തിരിക്കുന്നത്.'
ഞാൻ പ്രെഗ്നന്റ് ആകുമോ എന്ന സങ്കടം ഉണ്ടായിരുന്നു. എന്റെ പ്രെഗ്നൻസി വലിയ കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ല. ആഫ്റ്റർ ഡെലിവെറിയും ഈസി ആയിരിക്കട്ടെ. സോനു പറയും പോലെ ഞാൻ വളരെ ലക്കിയാണ്' മഷൂറ പറയുന്നു.


Click it and Unblock the Notifications