'കുഞ്ഞിന്റെ തല തിരിഞ്ഞ് വന്നു, എല്ലാ അവസ്ഥയെയും തരണം ചെയ്യാനുള്ള ധൈര്യം ബഷിയും സുഹാനയും തന്നിട്ടുണ്ട്'; മഷൂറ
ബഷീർ ബഷിയും കുടുംബവും മഷൂറയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. മഷൂറയുടെ പ്രഗ്നൻസി തന്നെയാണ് ഇപ്പോൾ അവരുടെ വീട്ടിലെ ഏറ്റവും വലിയ സന്തോഷവും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഷൂറയുടെ സീമന്തം, ബേബി ഷവർ, സ്കാനിങ് വിശേഷങ്ങൾ എന്നിവയെല്ലാം തന്നെയാണ് ബഷീറും കുടുംബവും യുട്യൂബ് ചാനൽ വഴി പങ്കുവെക്കുന്നത്. മാർച്ച് ആദ്യം വാരം തന്നെ മഷൂറയുടെ പ്രസവമുണ്ടാകും.
നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറക്കാൻ പോകുന്നത് എന്നതുകൊണ്ട് തന്നെ മഷൂറയും ആവേശത്തിലാണ്. ഇപ്പോഴിത ഒമ്പതാം മാസത്തെ സ്കാനിങ്ങ് റിപ്പോർട്ട് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും.
ഇത്തവണ സ്കാനിങിനായി പോയപ്പോൾ മഷൂറയും സുഹാനയും ബഷീറും മാത്രമാണുണ്ടായിരുന്നത്. സുഹാനയുടേയും ബഷീറിന്റേയും മക്കളായ സുനൈനയും മുഹമ്മദ് സൈഗവും സ്കൂളിൽ പോയിരുന്നു.

സ്കാനിങിന് പോകുന്നുണ്ടെന്ന് അറിഞ്ഞതിനാൽ സൈഗുവിന് സ്കൂളിൽ പോകാൻ മടിയായിരുന്നുവെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്. സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് പ്രസവത്തിനായി കൂട്ടികൊണ്ട് പോകും.
എന്നാൽ മഷൂറ ആ ആചാരങ്ങളെല്ലാം തിരുത്തി ഭർത്താവിന്റെ വീട്ടിൽ തന്നെയാണ് പ്രസവത്തിന് ശേഷവും നിൽക്കാൻ പോകുന്നത്.
തനിക്ക് കൊച്ചിയും ബഷീറിനേയും സുഹാനയേയും കുട്ടികളേയും വിട്ട് പോകാൻ താൽപര്യമില്ലാത്തതിനാൽ തന്റെ തീരുമാനമാണ് കൊച്ചിയിൽ പ്രസവിക്കുക എന്നത് എന്നാണ് കുറച്ച് നാൾ മുമ്പ് മഷൂറ പറഞ്ഞത്.

പ്രസവത്തിന് ശേഷം മഷൂറയെ നോക്കാനും ആശുപത്രിയിൽ നിൽക്കാനുമെല്ലാമായി മഷൂറയുടെ ഉമ്മ മാംഗ്ലൂരിൽ നിന്നും വരുന്നുണ്ട്. 'ഏഴാം മാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും കുഞ്ഞിന്റെ വരവ് പ്രതീക്ഷിക്കാവുന്നതാണ്.'
'എന്നാല്‍ അവസാനത്തെ സ്‌കാനിങിലും കുഞ്ഞിന്റെ തല തിരിഞ്ഞ് തുടങ്ങിയിട്ടില്ല. അതുകൊണ്ട് സുഖപ്രസവം ആയിരിയ്ക്കുമോ സിസേറിയന്‍ ആയിരിക്കുമോ എന്നൊന്നും അറിയില്ല.'
'എന്ത് തന്നെയായാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ കുഞ്ഞിനെ കൈയ്യില്‍ കിട്ടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം.'

എന്ന് പറഞ്ഞാണ് മഷൂറയും ബഷീറും പുതിയ വീഡിയോ ആരംഭിക്കുന്നത്. 'സുഖ പ്രസവം ആയാലും സിസേറിയന്‍ ആയാലും എല്ലാ അവസ്ഥയേയും തരണം ചെയ്യാനുള്ള ധൈര്യം എനിക്ക് ബഷിയും സുഹാനയും നല്‍കുന്നുണ്ട്.'
'അതുപോലെ തന്നെ സൈഗു മോന്‍ ആയാലും സുനു ആയാലും എന്റെ ഡെലവറിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ടിവിയിലും ഫോണിലും എല്ലാം ഓരോന്ന് കണ്ടത് കാരണം ഡെലിവറിയെ കുറിച്ച് സുനുവിന് ഭയങ്കര ടെന്‍ഷനാണ്' മഷൂറ പറഞ്ഞു.

സ്കാനിങ് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്ന മഷൂറയെ കണ്ട് ആദ്യം കാര്യം സുഹാനയ്ക്കും ബഷീറിനും പിടികിട്ടിയില്ല. പിന്നെയാണ് അറിയുന്നത് കുഞ്ഞിന്റെ തല തിരിഞ്ഞ് വന്ന് തുടങ്ങിയെന്ന്.
സുഖ പ്രസവത്തിനുള്ള സാധ്യതയാണുള്ളതെന്ന് ഡോക്ട പറഞ്ഞതിന്റെ സന്തോഷമായിരുന്നു മഷൂറയുടെ മുഖത്ത് കണ്ടത്. പ്രാര്‍ത്ഥനയ്ക്ക് ഫലം ഉണ്ടാവുമെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും പുതിയ വീഡിയോയിൽ മഷൂറ പറഞ്ഞു.

'ഡോക്ടര്‍ പറഞ്ഞ എക്‌സസൈസ് എല്ലാം വളരെ കൃത്യമായി ഞാന്‍ ചെയ്തിരുന്നു. അതിന്റെയൊക്കെ ഫലമായാണ് കുഞ്ഞിന്റെ തല തിരിഞ്ഞ് വന്ന് തുടങ്ങിയത്. ഇനിയുള്ള എല്ലാ ആഴ്ചയും ഹോസ്പിറ്റലില്‍ വന്ന് ചെക്ക് ചെയ്യണം. രണ്ട് ആഴ്ച കൂടെയുണ്ട്. മൂന്നാമത്തെ ആഴ്ച അതായത് 27 ആം തിയ്യതി വന്ന് അഡ്മിറ്റ് ആവണം.'
'മാര്‍ച്ച് 2ന് ഉള്ളില്‍ എങ്ങിനെയായാലും ഡെലിവറി ഉണ്ടാവും. കുഞ്ഞിന് ആവശ്യത്തിനുള്ള തൂക്കം ഒക്കെയുണ്ട് എന്നാണ് ഡോക്ടര്‍ പറഞ്ഞിരിയ്ക്കുന്നത്. ദൈവം സഹായിച്ച് എല്ലാം നല്ല രീതിയ്ക്കാണ് പോകുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം' മഷൂറ പറഞ്ഞു.


Click it and Unblock the Notifications











