'നിനക്ക് കൊച്ചൊന്നും ഉണ്ടാവാൻ പോകുന്നില്ല, സുഹാനയെ കണ്ണീര് കുടിപ്പിച്ച് ജീവിതം തകർത്തില്ലേ'; മഷൂറയോട് ആരാധകൻ!

യുട്യൂബിൽ പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ഫാമിലി വ്ലോ​ഗറായി ഇന്ന് മഷൂറ ബഷീർ വളർന്ന് കഴിഞ്ഞു. ബഷീർ ബഷിയുടെ ഭാര്യയുടെ എന്ന പേരിലാണ് മഷൂറയെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. നാല് വർഷത്തിന് മുമ്പായിരുന്നു ബഷീറും മഷൂറയും തമ്മിലുള്ള വിവാ​ഹം.

ബഷീറിന്റെ ആ​ദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു മഷൂറയെ ബഷീർ വിവാഹം ചെയ്തത്. മം​ഗലാപുരം സ്വദേശിനിയാണ് മഷൂറ. ഇപ്പോൾ മഷൂറയും ബഷീറും മറ്റ് കുടുംബാം​ഗങ്ങളുമെല്ലാം ഇരുവരുടേയും ആദ്യത്തെ കു‍ഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

വളരെ നാളത്തെ പ്രാർഥനകൾക്കും കാത്തരിപ്പിനും ശേഷമാണ് കു‍ഞ്ഞ് പിറക്കാൻ പോകുന്നത് എന്നതുകൊണ്ട് തന്നെ മഷൂറയും വലിയ ത്രില്ലില്ലാണ്. ഒമ്പതാം മാസത്തിലൂടെയാണ് മഷൂറ ഇപ്പോൾ സഞ്ചരിക്കുന്നത്. ​

ഗർഭിണിയാണെന്ന് പരസ്യപ്പെടുത്തിയത് മുതൽ എല്ലാ വിശേഷങ്ങളും മഷൂറയും ബഷീറും സു​ഹാനയും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. പ്രസവിക്കാനുള്ള തിയ്യതി അടുത്തതോടെ എല്ലാവരും ചേർന്ന് കഴിഞ്ഞ ദിവസം പോയി കു‍ഞ്ഞിന് വേണ്ട സാധനങ്ങളെല്ലാം വാങ്ങിയിരുന്നു.

നിനക്ക് കൊച്ചൊന്നും ഉണ്ടാവാൻ പോകുന്നില്ല

പ്രസവിച്ച് കൈയ്യിലേക്ക് തരുമ്പോൾ പുതപ്പിക്കാനുള്ള ടർക്കി മുതൽ കുഞ്ഞിനെ കുളിപ്പിക്കാനുള്ള വസ്തുക്കൾ വരെ എല്ലാം വാങ്ങി കഴിഞ്ഞു. സുഹാനയാണ് കുഞ്ഞിന് വേണ്ട സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിന് മുന്നിൽ‌.

ഒരു ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരിൽ വളരെ വർഷങ്ങളായി മഷൂറ നിരന്തരമായി വിമർശനവും കേൾക്കുന്നുണ്ട്. ഇപ്പോഴിത കുഞ്ഞിന് സാധനങ്ങൾ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയപ്പോഴും ഇതേ ഹേറ്റേഴ്സ് കമന്റുമായി എത്തി.

സുഹാനയെ കണ്ണീര് കുടിപ്പിച്ച്  ജീവിതം തകർത്തതല്ലേ

നാല് ലക്ഷം പേരായിരുന്നു ഈ വീഡിയോ കണ്ടത്. അതിനിടയിലായിരുന്നു ഒരാൾ നെഗറ്റീവ് കമന്റുമായെത്തിയയത്. 'നിനക്ക് കൊച്ചൊന്നും ഉണ്ടാവാൻ പോകുന്നില്ല. നിന്റെ കൊച്ച് ചത്ത് പോവും. ശാപം പിടിച്ചവൾ.'

'ആ സുഹാനയെ കണ്ണീർ കുടിപ്പിച്ച് അവരുടെ ജീവിതം തകർത്തതല്ലേ.... എന്നായിരുന്നു കമന്റ്' നിരവധി പേരായിരുന്നു കമന്റിന് താഴെ മറുപടിയുമായെത്തിയത്. 'ശത്രുക്കളോട് പോലും ഇമ്മാതിരി വർത്തമാനം പറയരുത് കേട്ടോ. നിങ്ങളും ഒരു അമ്മയായിരിക്കുമല്ലോ. നിങ്ങൾക്ക് വട്ടാണോ... അവർ ഹാപ്പിയാണ് പിന്നെന്തിനാണ്.'

നിങ്ങൾ ഒരു അമ്മ അല്ലേ?

'ആ കുഞ്ഞ് എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്. നിങ്ങളും ഒരു സ്ത്രീയല്ലേ. ഞാൻ ഒരു അമ്മയാണ്... ഇതൊക്കെ കേൾക്കുമ്പോൾ വലിയ വിഷമമാണ്. നിങ്ങൾ ഒരു അമ്മ അല്ലേ? ഒന്നും അറിയാത്ത ആ കുഞ്ഞിനെ ഇങ്ങനെയാണോ പറയുന്നതെന്നായിരുന്നു' എന്നാണ് നെ​ഗറ്റീവ് കമന്റിട്ടയാളെ വിമർശിച്ച് എല്ലാവരും ചോദിച്ചത്.

'പ്രഗ്നന്റായ ഒരു സ്ത്രീക്ക് ഇതൊക്കെ കേൾക്കുമ്പോൾ എത്ര വിഷമം വരും. അവരോട് ദേഷ്യമുണ്ടെങ്കിൽ ശരി. കുഞ്ഞിനെക്കുറിച്ച് ഇങ്ങനെ പറയാൻ പാടുണ്ടോ?. അവരുടെ കാര്യത്തിൽ നിങ്ങളെന്തിനാണ് ഇത്ര ശ്രദ്ധ കൊടുക്കുന്നത്'

സുഹാന കരഞ്ഞാൽ നിങ്ങൾക്കെന്താണ്....

'സുഹാന മഷുവിനെ നന്നായി കെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ ഇങ്ങനെയൊരു കമന്റിന്റെ ആവശ്യമുണ്ടോ?. എങ്ങനെയാണ് ഇതൊക്കെ പറയാനാവുന്നത്. സുഹാന കരഞ്ഞാൽ നിങ്ങൾക്കെന്താണ്.... നിങ്ങളുടെ മകളാണോ സുഹാനയെന്നുള്ള' ചോദ്യങ്ങളുമുണ്ടായിരുന്നു.

ഇത്തരം നെ​ഗറ്റീവ് കമന്റ്സുകൾ ശ്രദ്ധയിൽ‌പ്പെടുമ്പോൾ സുഹാന പലപ്പോഴും മഷൂറയെ സപ്പോർട്ട് ചെയ്ത് എത്താറുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ സന്തോഷം എങ്ങനെയായിരിക്കും എന്നോർത്ത് ആരും വിഷമിക്കേണ്ടതില്ലെന്നാണ് ഹേറ്റ് കമന്റ് ഇടുന്നവരോട് പലപ്പോഴും സുഹാന പറ‍ഞ്ഞിട്ടുള്ളത്.

കുഞ്ഞ് പിറക്കാൻ ദിവസങ്ങൾ മാത്രം

'സുഹാനയ്ക്ക് ഇല്ലാത്ത പ്രശ്‌നമാണല്ലോ ഇവർക്ക്. ഈ സമയത്ത് ഇത്തരത്തിലുള്ള കമന്റുകളൊന്നും നോക്കി തളരാൻ നിൽക്കരുത്. എത്രത്തോളം സന്തോഷത്തോടെയാണ് നിങ്ങൾ കഴിയുന്നതെന്ന് എല്ലാവർക്കും അറിയാം. സുഹാന തന്നെ ഇതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.'

'എന്നിട്ടും എന്തിനാണ് അനാവശ്യമായി അവരെ ചൊറിയാൻ പോവുന്നതെന്നും' ആരാധകർ ചോദിച്ചിരുന്നു. മഷൂറയുടെ ഉമ്മ പ്രസവത്തിന് ശേഷം ശുശ്രൂഷിക്കാനായി എറണാകുളത്ത് വന്നിട്ടുണ്ട്. കുഞ്ഞിനുള്ള സാധനങ്ങൾ കൂടെ വാങ്ങിയതോടെ ത്രിൽ ഇരട്ടിച്ചുവെന്നാണ് മഷൂറ അടുത്തിടെ ഒരു വീഡിയോയിൽ പറഞ്ഞത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X