ലക്ഷങ്ങളുടെ തുണി വാങ്ങിയാലും ഭർത്താവിന്റേത് വേണം! ഹൃദയം തട്ടിയെടുത്ത ബഷീയുടെ ടീഷര്‍ട്ട് കട്ടെടുത്തുവെന്ന് മഷൂറ
യൂട്യൂബ് ചാനലില്‍ നിറഞ്ഞു നില്‍ക്കുന്ന താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ക്കും മൂന്ന് മക്കള്‍ക്കുമൊക്കെ യൂട്യൂബ് ചാനലുകള്‍ സ്വന്തമായി ഉണ്ട്. ഇതിലൂടെ വലിയൊരു വരുമാനവും താരകുടുംബം സ്വന്തമാക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭാര്യമാര്‍ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനായി സൂറത്തിലേക്ക് പോയ വീഡിയോയാണ് ബഷീര്‍ പങ്കുവെച്ചത്.
ഭാര്യമാരായ സുഹാനയും മഷൂറയും അവര്‍ക്ക് ഇഷ്ടപ്പെട്ടതും കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെയുള്ള ഡ്രസ്സുകളും വാങ്ങിയിരുന്നു. വിലകുറവിന് കിട്ടുമ്പോള്‍ ഒരുമിച്ച് എടുക്കാം എന്ന തീരുമാനമായിരുന്നു താരങ്ങളുടേത്. അവരുടെ ഇഷ്ടങ്ങള്‍ക്ക് എതിരെ പറയാത്ത ബഷീറിന് സോഷ്യല്‍ മീഡിയയുടെ പ്രശംസകളും ലഭിച്ചു.

അതേസമയം ഇത്രയധികം ഡ്രസ്സുകള്‍ വാങ്ങി കൊടുത്താലും ഭര്‍ത്താവിന്റെ വസ്ത്രം ഇടുന്നതിനോട് പ്രത്യേക താല്പര്യം ഉണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മഷൂറ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ മഷു പങ്കുവെച്ച പുതിയ ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
ചുവപ്പ് നിറമുള്ള ടീഷര്‍ട്ട് ധരിച്ച് ചെവിയില്‍ ഫോണും പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് മഷൂറ പങ്കുവെച്ചത്. ഇതിനൊപ്പം തന്നെ ഭര്‍ത്താവ് ബഷീറും സമാനമായ ടീഷര്‍ട്ടും ഫോണും പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും മഷു പോസ്റ്റ് ചെയ്തു. 'ഭര്‍ത്താവിന്റെ ടീഷര്‍ട്ട് കട്ട് എടുത്തു. പക്ഷേ ആദ്യം അദ്ദേഹം എന്റെ ഹൃദയം കട്ടെടുത്തു. ഐ ലവ് യു സോ മച്ച് ബേബി' എന്നായിരുന്നു ബഷീറിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് മഷൂറ ക്യാപ്ഷനായി കൊടുത്തത്. തിരിച്ച് നിന്നെ ഞാനും സ്‌നേഹിക്കുന്നതായി പറഞ്ഞ് ബഷീറും കമന്റുമായി എത്തി.
താരങ്ങളുടെ രസകരമായ തമാശയ്ക്ക് വലിയ പിന്തുണയാണ് ആരാധകരും നല്‍കുന്നത്. കഴിഞ്ഞ ദിവസം ഇത്രയധികം വസ്ത്രങ്ങള്‍ വാങ്ങി കൊടുത്തിട്ടും സ്വന്തമായി വസ്ത്രം ഇടാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയായല്ലോ ബഷീറിന് എന്നാണ് ഒരാളുടെ കമന്റ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധം സൂചിപ്പിക്കുന്നതാണ് ഇത്തരം തമാശകള്‍. ഇതുപോലെതന്നെ ഇനിയും മുന്നോട്ടു പോകണം.

നിങ്ങളുടെ കുടുംബം കാണുമ്പോള്‍ വളരെ സന്തോഷമാണ് തോന്നുന്നത്. ഭാര്യമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതും ബഷീറിന് പിന്തുണ നല്‍കുന്നതും ഒക്കെയാണ് ആ വീടിന്റെ വളര്‍ച്ചയ്ക്ക് കാരണം. മക്കളും അതുപോലെ പരസ്പരം സ്‌നേഹിച്ച് രണ്ട് പേരെയും ഉമ്മമാരായി കാണുമ്പോള്‍ അറിയാം ആ വീടിന്റെ ഒത്തൊരുമ എത്രത്തോളം ഉണ്ടെന്ന്. ഇനിയും ഇങ്ങനെ തന്നെ പോകണമെന്നാണ് ആരാധകര്‍ പറയുന്നത്.
ആല്‍ബങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായ ബഷീര്‍ ബഷി സോന എന്ന സുഹാനയെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇതിനിടയില്‍ മറ്റൊരു റിലേഷന്‍ഷിപ്പിലേക്കും താരം പോയി. ശേഷം മഷൂറയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെയും വീട്ടുകാരുടെയുമൊക്കെ സമ്മതത്തോട് കൂടിയാണ് ബഷീര്‍ മഷൂറയെ കൂടി ജീവിതത്തിലേക്ക് സ്വീകരിക്കുന്നത്.
എന്നാല്‍ ഒരു ഭാര്യയും മക്കളും ഉള്ളപ്പോള്‍ മറ്റൊരുത്തിയെ കൂടി ഭാര്യയാക്കിയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ബഷീര്‍ ബഷിയ്ക്ക് നേരിടേണ്ടിവന്നു. പക്ഷേ ഭാര്യമാര്‍ക്കൊപ്പം സന്തോഷമുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ താരത്തിന് സാധിച്ചു. അന്നുമുതല്‍ ഇങ്ങോട്ട് നിരന്തരം വിമര്‍ശനവുമായി വരുന്നവര്‍ക്കുള്ള മറുപടി താരങ്ങള്‍ ഇടയ്ക്കിടെ നല്‍കാറുണ്ട്. ശേഷം അതിനെ മറികടന്ന് സന്തോഷത്തോടെ ജീവിക്കുകയാണ്.


Click it and Unblock the Notifications