കുടുംബം വലുതാകുന്നു... വീണ്ടും ഒരു കുഞ്ഞ് വരുന്നു, സന്തോഷത്തിൽ മതിമറന്ന് മഷൂറ; ബഷീർ കുടുംബത്തിലെ പുതിയ വിശേഷം!
ബഷീർ ബഷിയും ഭാര്യമാരും മക്കളുമെല്ലാം പോലെ തന്നെ ബഷീർ കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുവിധം ആളുകളെല്ലാം ആരാധകർക്ക് സുപരിചിതരാണ്. അത്തരത്തിൽ എപ്പോഴും ബഷീറിന്റെ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളവരാണ് മഷൂറയുടെ മാംഗ്ലൂർ കുടുംബാംഗങ്ങൾ. മഷൂറയുടെ ഉപ്പയും ഉമ്മയും അനിയനും ഭാര്യയുമെല്ലാം വ്ലോഗിലെ സജീവ സാന്നിധ്യങ്ങളാണ്. ഇടയ്ക്കിടെ കൊച്ചിയിലെ വീട്ടിൽ വന്ന് നിൽക്കുകയും ബഷീർ കുടുംബത്തിന്റെ അവധിക്കാല യാത്രകളിൽ പങ്കെടുക്കുകയും എല്ലാം ചെയ്യാറുണ്ട് ഉപ്പയും ഉമ്മയും അനിയനും ഭാര്യയുമെല്ലാം.
മഷൂറയെപ്പോലെ തന്നെ സുഹാനയേയും മക്കളേയും സ്വന്തമെന്നപോലെയാണ് കുടുംബം കാണുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ മഷൂറ ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു വിശേഷം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. കുടുംബം വലുതാകാൻ പോകുന്ന സന്തോഷം പങ്കിട്ടാണ് മഷൂറ എത്തിയിരിക്കുന്നത്.

മഷൂറയുടെ സഹോദരന് കുഞ്ഞ് പിറക്കാൻ പോകുന്നു. നാത്തൂൻ ശാലുവിന്റെ വളൈകാപ്പ് വിശേഷങ്ങളുടെ ഫോട്ടോയും വീഡിയോയും പങ്കിട്ടാണ് സന്തോഷം മഷൂറ അറിയിച്ചിരിക്കുന്നത്. മഷൂറയുടെ ഏക സഹോദരനാണ് മഷൂഖ്. അതുകൊണ്ട് തന്നെ മഷൂഖിന് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നത് അതിയായ സന്തോഷമാണ് കുടുംബത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ശാലുവും മഷൂഖും. നിങ്ങൾ ജീവിതത്തിൽ സന്തോഷിക്കുന്ന പോലെ ഞങ്ങളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു കുഞ്ഞ് കണ്മണിക്കായി. ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ഒരു പ്രത്യേക ദിവസമാണ്. കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ നിങ്ങൾക്ക് എല്ലാ സന്തോഷവും സ്നേഹവും അനുഗ്രഹങ്ങളും നേരുന്നു.
നിങ്ങൾ അമേസിങ്ങായ ഒരു അമ്മയും അച്ഛനുമാകാൻ പോകുന്നു. നിങ്ങളുടെ ജീവിതത്തിൻ്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങൾ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ്. ഈ മനോഹരമായ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കൂ... ഇന്നും എപ്പോഴും സ്നേഹിക്കുന്നു പ്രിയരെ എന്നാണ് വളൈകാപ്പ് ഫോട്ടോകൾ പങ്കുവെച്ച് മഷൂറ കുറിച്ചത്.
ശാലുവിനും സുഹാനയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും മഷൂറ പങ്കുവെച്ചിട്ടുണ്ട്. മഷൂഖിന് കൂടി കുഞ്ഞ് ജനിക്കുന്നതോടെ കുടുംബത്തിലെ പേരക്കുട്ടികളുടെ എണ്ണം നാലാകും. രണ്ട് ഹൃദയങ്ങൾ ഒന്നായി മിടിക്കുന്നു. കുടുംബത്തിൻ്റെ സ്നേഹം പെരുകുന്നു... എന്നാണ് ബഷീർ അളിയന് ആശംസകൾ നേർന്ന് കുറിച്ചത്. മഷൂറയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ മഷൂഖിനും ശാലുവിനും ആശംസകൾ നേർന്ന് ആരാധകരും എത്തി.

2023 നവംബറിലായിരുന്നു മഷൂഖിന്റെയും ശാലുവിന്റെയും വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം വ്ലോഗായി ബഷീറും മഷൂറയുമെല്ലാം പങ്കുവെച്ചിരുന്നു. അനിയൻ ആണെങ്കിലും മഷൂറയെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് മഷൂക്ക് സംരക്ഷിക്കുന്നത്. സഹോദരനെ കുറിച്ച് സംസാരിക്കുമ്പോൾ അതിയായ ആവേശവും സന്തോഷവും മഷൂറയിലും കാണാൻ സാധിക്കും.
മഷൂഖിന്റെ വിവാഹം കഴിഞ്ഞ ദിവസം സഹോദരനെ കുറിച്ച് മഷൂറ പറഞ്ഞത് വൈറലായിരുന്നു. സ്വന്തമായി അധ്വാനിച്ച് വധുവിന് വേണ്ട പൊന്നും പണവും എല്ലാം സമ്പാദിച്ചശേഷമാണ് മഷൂഖ് വിവാഹിതനായത്. സ്വന്തം കാലിൽ നിന്നശേഷമാണ് മഷൂഖ് വിവാഹത്തിലേക്ക് എത്തിയതെന്നും അന്ന് മഷൂറ പറഞ്ഞിരുന്നു. സ്വന്തമായി ജോബും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തും.
അതായത് സ്വന്തം അധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ മഷൂഖ് എത്തിയത്. ഒരു രൂപ പോലും ബാപ്പയുടെ കൈയ്യിൽ നിന്ന് വാങ്ങിക്കാതെ പെണ്ണിന് വേണ്ട സാധനങ്ങൾ വരെ അവൻ വാങ്ങി. മഷൂഖിനെ കുറിച്ച് എനിക്ക് അഭിമാനമാണ് എന്നാണ് മഷൂറ പറഞ്ഞത്. ബഷീറിനും സുഹാനയ്ക്കുമെല്ലാം മഷൂഖിനെ കുറിച്ച് സംസാരിക്കാൻ ആയിരം നാവാണ്. എംസിഎ പൂർത്തിയാക്കിയ മഷൂഖ് ഒരു സംരംഭകൻ കൂടിയാണ്.


Click it and Unblock the Notifications