»   » മമ്മൂട്ടി മാസ് ആക്ഷന്‍ സിനിമകളില്‍ വന്നപ്പോള്‍ 'കോമഡി' ആയിരുന്നോ, നോക്കൂ..

മമ്മൂട്ടി മാസ് ആക്ഷന്‍ സിനിമകളില്‍ വന്നപ്പോള്‍ 'കോമഡി' ആയിരുന്നോ, നോക്കൂ..

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന്, ചിരിപ്പിച്ചും രസിപ്പിച്ചും പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന വല്യേട്ടന്‍, വാത്സല്യം പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് എന്നും വിജയം നല്‍കിയിട്ടുണ്ട്.

പുലിമുരുകന് മുമ്പ് മുണ്ടൂരിയും ചെരുപ്പും വാച്ചും അഴിച്ചുവച്ചും മോഹന്‍ലാല്‍ കൈയ്യടി നേടിയ ആക്ഷന്‍

കുടുംബ ചിത്രങ്ങള്‍ മാത്രമല്ല, മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ മമ്മൂട്ടി എത്തിയപ്പോഴും പ്രേക്ഷകര്‍ കൈയ്യടിച്ചു സ്വീകരിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം കോമഡിയ്ക്കും പ്രാധാന്യം കൊടുത്താണ് മമ്മൂട്ടിയുടെ മാസ് ചിത്രങ്ങള്‍ എത്തുന്നത്. പോക്കിരി രാജ, രാജമാണിക്യം പോലുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. നോക്കൂ...

ദ കിങ്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പൗരുഷമുള്ള കഥാപാത്രമാണ് ദ കിങ് എന്ന ചിത്രത്തിലെ ജോസഫ് അലക്‌സ് ഐഎഎസ്. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും ഹിറ്റാണ്. മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത മികച്ച കഥാപാത്രങ്ങളിലൊന്നാണിത്.

വല്യേട്ടന്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിയ്ക്കുന്നത്. അറക്കല്‍ മാധവന്‍ കുട്ടി എന്ന മീശപിരിയ്ക്കുന്ന കഥാപാത്രമായിട്ട് മെഗാസ്റ്റാര്‍ എത്തിയ ചിത്രം മാസ് ആക്ഷന്‍ ചിത്രമെന്ന കാറ്റഗറിയില്‍ പെട്ടതാണ്.

രാജമാണിക്യം

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കിയ മാസ് ആക്ഷന്‍ ചിത്രമാണ് അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്ത രാജമാണിക്യം. വ്യത്യസ്തമായ സംഭാഷണ രീതിയും ചിരിപ്പിയ്ക്കുന്ന ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തെ മാസ് ഗണത്തില്‍ പെടുത്തുന്നത്.

ബിഗ് ബി

മമ്മൂട്ടിയുടെ മുഴുനീള മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് ബിഗ് ബി. ബിലാല്‍ എന്ന കഥാപാത്രത്തിന്റ ഓരോ ചലനവും സസൂഷ്മം നിരീക്ഷിച്ച് മെഗാസ്റ്റാര്‍ സൂപ്പര്‍ഹിറ്റാക്കിയ ചിത്രമാണിത്.

പോക്കിരാജ

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ മാസ് കഥാപാത്രങ്ങളിലൊന്നാണ് പോക്കിരി രാജയിലെ രാജയും. ഒരു ഗ്യാസ്റ്ററായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. പൃഥ്വിയും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയമായിത്തീര്‍ന്നു.

രാജാധിരാജ

സമീപകാലത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും മികച്ച മാസ് ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് അജയ് വാസുദേവന്‍ സംവിധാനം ചെയ്ത രാജാധിരാജ. കുടുംബത്തിനും പ്രധാന്യം നല്‍കി ഒരുക്കിയ അധോലോക കഥയാണ് രാജാധിരാജ പറയുന്നത്.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Many of you out there might be waiting for a mass entertainer with Mammootty in full form. Here, we list the best mass entertainers of Mammootty, which the actor in a mass hero role.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X