ഒമർ ലുലിവിന്റെ ഫ്രീക്ക് പെണ്ണ് ഹൊറിബിൾ! ഇത്രയും പ്രതീക്ഷിച്ചില്ല, അഡാറ് ഡിസ് ലൈക്കോടെ പുതിയ ഗാനം

ഡിസ്ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു

ടീസറും ട്രെയിലറും ഒരു ഗാനവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ ഒരു ചിത്രമാണ് ഒമർ ലുലുവിന്റെ അഡാറ് ലവ്. പുതുമുഖ താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ഒരു ചിത്രം ഒറ്റ പാട്ട് കൊണ്ട് തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുകയും അത് ലോകത്ത് തന്നെ ചിത്ര വിഷയമാകുന്നത് ഒരു പക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കു. ചിത്രത്തിലെ ഗാനത്തിലൂടെ തന്നെ പുതുമുഖ താരങ്ങൾ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ കാഴ്ചയാണ് കണ്ടു വന്നിരുന്നത്.

പ്രിയ പ്രാകശ് വാര്യർ, റേഷൻ, നൂറിൻ തുടങ്ങിയ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്കൂൾ ക്യാമ്പസ് പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യം ഗാനവും ടീസറും സൂപ്പർ ഹിറ്റായതോടെ ചിത്രത്തിനു വേണ്ടിയുളള കടുത്ത ആകാംക്ഷയിലായിരുന്നു ജനങ്ങൾ. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് എത്തിയിരിക്കുകയാണ്. എന്നാൽ ആദ്യ പാട്ടിന് ലൈക്കുകളുടെ കൂമ്പാരമായിരുന്നെങ്കിൽ രണ്ടാം ഗാനത്തിന് ഡിസ് ലൈക്കുകളുടെ മഹാമഹമാണ്.

മാണിക്യ മലരായ പൂവി

മാണിക്യ മലരായ പൂവി

ഇന്ത്യയുടെ അതിർ വരമ്പുകൾ ഭേഭിച്ച് ലോക സിനിമയിൽ തന്നെ ചരിത്രം കുറിച്ച ഒരു ഗാനമായിരുന്നു അഡാറ് ലവിലെ മാണിക്യ മലരായ പൂവി. ഒറ്റ രാത്രി കൊണ്ട് പാട്ടും പാട്ടിലെ കണ്ണിറുക്കൽ രംഗവും ആഗോള തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖ താരത്തിനു മാണിക്യ മലരായ പൂവി എന്ന ഗാനം നൽകിയ സൗഭാഗ്യം വളരെ വലുതായിരുന്നു. ബോളിവുഡിലും പ്രിയയുടെ കണ്ണിറുക്കൽ ഏറെ ചർച്ചയായിരുന്നു.

 ഷാൻ റഹാമാൻ വിനീത്

ഷാൻ റഹാമാൻ വിനീത്

മലയാള സംഗീത രംഗത്തെ മികച്ച കോമ്പോയാണ് ഷാൻ റഹ്മാൻ -വിനീത് . തൊട്ടതെല്ലാം പൊന്നാക്കുന്ന പാരമ്പര്യമാണ് ഇരുവർക്കും. അത് തന്നെ അ‍ഡാറ് ലവിലെ മണിക്യ മലരായ പൂവി എന്ന ഗാനത്തിലും സംഭവിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് പാട്ട് സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റയത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീതിന്റെ മാസ്മരിക ശബ്ദം പാട്ടിലേയ്ക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ പാട്ട് ജനങ്ങളുടെ ഹൃദം കീഴടക്കുകയായിരുന്നു.

പേളി മാണിയുടെ തമിഴ് പാട്ട്

പേളി മാണിയുടെ തമിഴ് പാട്ട്

പാട്ടു പോലെ തന്നെ ടീസറും ജനങ്ങളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റ പിന്നാലെയായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തെത്തിയത്. പാട്ടിനെ പോലെ തന്നെ ടീസറും മികച്ച വിജയം നേടിയിരുന്നു. ഇതിനു ശേഷം പേളി മാണി രചിച്ച അഡാറ് ലവിലെ ഒരു തമിഴ് ഗാനം പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയാണ് ഗാനത്തിനും ലഭിച്ചത്. ടീസറും ഈ രണ്ട് ഗാനവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായതോടെ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടുകയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.

പുതിയ ഗാനം

പുതിയ ഗാനം

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തു വന്നിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനംകാതുകളെ പുളകം കൊള്ളിക്കുന്നവയാണെങ്കിൽ ഇതിന്റെ വിവപരീതമാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനം. ആദ്യ ഗാനത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത രണ്ടാമത്തെ ഗാനത്തിനു ലഭിച്ചിരുന്നില്ല. മാണിക്യ മലരായ പൂവിയ്ക്ക് ലൈക്കുകളുടെ ഘോഷയാത്രയാണെങ്കിൽ രണ്ടാമത്തെ ഗാനത്തിനു ഡിസ് ലൈക്കുകളുടെ ഘോഷയാത്രയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കില്‍ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 12000 ആളുകള്‍ 130000 പേരാണ് ഇതുവരെ സിസ് ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം അഞ്ച് ലക്ഷത്തോളം പേര്‍ അധികം വീഡിയോ കണ്ടിട്ടുമുണ്ട്.

Recommended Video

അഡാറ് ലവ് ഡിസ്‌ലൈക്ക് കൊണ്ട് ഹിറ്റ്! | filmibeat Malayalam
 നന്ദി  അറിയിച്ച് ഒമർ ലുലു

നന്ദി അറിയിച്ച് ഒമർ ലുലു

ഗാനത്തിന് ഡിസ് ലൈക്കുകളാണെങ്കിലും പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഡിസ് ലൈക്കുകളാണെങ്കിലും ഗാനത്തിനോട് പ്രതികരിച്ചതിന് നന്ദിയുണ്ടെന്ന് സംവിധായകനും കൂട്ടരും പറഞ്ഞു. ഫസ്റ്റ് ടൈം ഈസ് ബോറിങ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിങ്' എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്റെ ഡിസ്ലൈക്കിന്റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X