For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കം സെറ്റില്‍ മമ്മൂക്കയെ കണ്ട് വിറച്ച് ഡയലോഗ് മറന്നു! വെളിപ്പെടുത്തി അച്യുതന്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 12ന് റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തിന് ആദ്യദിനം മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്.

  മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം എം പദ്കുമാറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. 55 കോടി മുതല്‍മുടക്കില്‍ കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിച്ചു. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു മറ്റു താരങ്ങളായ ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യതനും കാഴ്ചവെച്ചത്.

  അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മാമാങ്കത്തില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം മാസ്റ്റര്‍ അച്യുതന്‍ പങ്കുവെച്ചിരുന്നു. രണ്ട് വര്‍ഷം സ്‌കൂളില്‍ പോകാതെ മാമാങ്കത്തിനായി മാറ്റിവെക്കുകയായിരുന്നു അച്യുതന്‍. ചിത്രത്തില്‍ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. സിനിമയിലെ അച്യുതന്റെ സംഘടനരംഗങ്ങള്‍ അതിശയിപ്പിച്ചുവെന്ന് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നു.

  അരങ്ങേറ്റ ചിത്രമെന്ന് തോന്നിപ്പിക്കാത്ത തരം പ്രകടനം തന്നെയായിരുന്നു നടനില്‍ നിന്നുണ്ടായത്. സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ മികച്ച പ്രകടനം തന്നെയാണ് അച്ചു കാഴ്ചവെച്ചത്. മെഗാസ്റ്റാറിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ പേടിയുണ്ടെന്നായിരുന്നു അഭിമുഖത്തില്‍ നടന്‍ തുറന്നുപറഞ്ഞത്. മമ്മൂട്ടി സാറിന്റെ പേഴ്‌സണല്‍ സ്വഭാവങ്ങള്‍ ഇഷ്ടപ്പെട്ടുവെന്ന് നടന്‍ പറയുന്നു.

  അദ്ദേഹത്തോടൊപ്പമുളള ഫസ്റ്റ് ടേക്ക് വന്നപ്പോള്‍ ടെന്‍ഷന്‍ ആയിരുന്നു. ഇത്രയും അഭിനയ സമ്പത്തുളള മമ്മൂക്കയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ തന്നെകൊണ്ടിതാവുമോ എന്നായിരുന്നു ഭയം. പേടിച്ചരണ്ട് അത് തന്നെ സംഭവിച്ചു. ഡയലോഗ് മറന്നുപോയി. സാറിനോട് ഞാന്‍ ഡയലോഗ് ഒന്ന് നോക്കിക്കോട്ടെ എന്ന് ചോദിച്ചു, പറ്റില്ല ഇപ്പോ തന്നെ പറയണമെന്ന് സാറ് (ചിരിച്ചുകൊണ്ട്) പറഞ്ഞു.

  സ്റ്റാര്‍വാല്യൂ അല്ല, മനുഷ്യപ്പറ്റിലാണ് കാര്യം,വിജയ് ദേവരകൊണ്ടയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഷെയ്ന്‍

  പിന്നെ ഒരു പ്രാവശ്യം നോക്കി. സെക്കന്റ് ടേക്ക് ഒകെ ആയി. ഞാന്‍ ഒരു മനുഷ്യനാണ് നിന്നെപ്പിടിച്ച് തിന്നാന്‍ പോകുന്നില്ല. എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയില്‍ നിന്നും അങ്ങനെ നിരവധി കാര്യങ്ങള്‍ പഠിച്ചതായും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്യുതന്‍ പറഞ്ഞു. പ്രാചി ടെഹ്ലാന്‍, ഇനിയ, അനു സിത്താര, കനിഹ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ നായികമാര്‍, ഒപ്പം മലയാളത്തിലെയും ബോളിവുഡിലെയും ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അഭിനയിച്ചു.

  മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

  Read more about: mammootty mamangam
  English summary
  Master Achuthan Says About Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X