ബിക്കിനിയിൽ വെള്ളത്തിൽ കളിച്ച് മാളവിക മോഹനൻ! നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു

പട്ടം പോലെ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മാളവിക മോഹനൻ. ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട അഭിനേത്രിയാവുകയായിരുന്നു. ഭാഷ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു മാളവിക. 2013 ലാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ ഇതുവരെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തത് സിനിമകളുടെ എണ്ണം കുറവാണെങ്കിൽ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ താരങ്ങളോടൊപ്പമായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. തന്റെ വിശേഷങ്ങളും സന്തോാഷങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണോട് കൂടിയാണ് മാളവിക കൂടുതൽ സജീവമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മാളവികയുടെ ബിക്കിന ചിത്രമാണ്. ഗംഭീര ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സാരിയിൽ ഗ്ലാമറസ്  ലുക്ക്

പ്രേക്ഷകർ ഇതുവരെ കാണാത്ത ഗംഭീര ലുക്കിലാണ് മാളവിക ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ പുതിയ ലുക്ക് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. മാളവിക തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബിക്കിനി ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് അവധി എടുത്ത് ഇപ്പോള്‌ അവധി ആഘോഷത്തിലാണ് താരം. നടിയുടെ ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് സാരിയിൽ വ്യത്യസ്ത രീതിയിലുള്ള ചിത്രം നടി പങ്കുവെച്ചിരുന്നു. അന്ന് ചിത്രം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു

  ആരാധകരുടെ പ്രതികരണം

ചെറിയ ലൈറ്റായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. ഇത് മാളവികയുടെ ചിത്രത്തിന്റെ ഭംഗി വർധിപ്പിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പുതിയ സാരി ലുക്ക് ഗംഭീരമായിട്ടുണ്ടെന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും പറയുന്നത്. മലയാളി താരം ശ്രിന്ദയും മാളവികയടുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

Recommended Video

Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
സാരി ലുക്ക്

ഇതിനും മുൻപും മാളവിക സാരിയിൽ വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാരിയോടുള്ള താൽപര്യത്തെ കുറിച്ചും അന്നു മാളവിക തുറന്ന് പറഞ്ഞിരുന്നു.സാരി ഈസ് എ മൂഡ് എന്ന ക്യാപ്ഷനോടെയായിരുന്നു അന്ന് നടി ചിത്രം പങ്കുവെച്ചത്. ചെക്സ് സാരിയ്ക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസായിരുന്നു താരം തിരഞ്ഞെടുത്തത്. സാരിയിൽ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് മികച്ച കമന്റുകളായിരുന്നു ലഭിച്ചത്. സാരിയിൽ മാത്രമല്ല ഗ്ലാമറസ് ലുക്കിലും അതുപോലെ സിമ്പിൾ വസ്ത്രത്തിലും മാളവിക പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകർ ഇരു കൈകളും നീ്ടി സ്വീകരിക്കാറുമുണ്ട്.ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് മാളവികയ്ക്കുള്ളത്.

 വിജയ്   ചിത്രം

രജനികാന്ത് ചിത്രമായ പേട്ടയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മാളവിക ചിത്രം. പേട്ടയ്ക്ക് ശേഷം വിജയ് ചിത്രമായ മാസ്റ്ററിലാണ് താരം എത്തുന്നത്. ഇളയ ദളപതിയുട നായികയായിട്ടാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എപ്രിലില്‍ ആയിരുന്നു മാസ്റ്ററിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നീട്ടിവെക്കുകയായിരുന്നു. അടുത്തിടെ സിനിമയുടെ ഓഡിയോ ലോഞ്ച് ചെന്നെെയില്‍ വെച്ച് നടന്നിരുന്നു. തെന്നിന്ത്യ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ഇളയദളപതിയെ കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. കൂടാതെ വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ'യാണ് മാളവികയുടെ മറ്റൊരു ചിത്രം. സിനിമയുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X