'ഓരോ വീടും സ്ത്രീവിരുദ്ധതയല്ലേ?, നീ വെറും പെണ്ണാണെന്ന് സിനിമയിൽ‌ പറഞ്ഞാൽ അത് സ്ത്രീവിരുദ്ധതയാകില്ല'; രഞ്ജി!

പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വാക്കിന് വളരെ അധികം പ്രാധാന്യമുള്ള സമൂഹത്തിലാണ് ഇന്ന് എല്ലാവരും ജീവിക്കുന്നത്. ഓരോ വാക്ക് പറയുമ്പോഴും പ്രവൃത്തിക്കുമ്പോഴും പൊളിറ്റിക്കൽ കറക്ട്നെസ് എന്ന കാര്യം വളരെ അധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പറഞ്ഞ് പോയ ചില കാര്യങ്ങളുടെ പേരിൽ പിന്നീട് മാപ്പ് വരെ പറയേണ്ടി വന്നത്. പറയുന്ന വ്യക്തിക്കും കേൾക്കുന്ന വ്യക്തിക്കും പൊളിറ്റിക്കൽ കറക്ട്നെസ് വിഷയമല്ലെങ്കിൽ കൂടിയും സോഷ്യൽമീഡിയ സജീവമായതിനാൽ ഓരോ പ്രവൃത്തിയും വലിയ രീതിയിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്.

പഴയ സിനിമകൾ പോലും കുത്തിപൊക്കി കൊണ്ടുവന്ന് വലിയ രീതിയിൽ പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ പേരിൽ വിമർശിക്കപ്പെടുന്നുണ്ട്. ഒരു കാലത്ത് സൂപ്പർ ഹിറ്റായ സിനിമകളെ പോലും തലനാരിഴ കീറി പരിശോധിക്കുന്ന സാഹചര്യമുണ്ട്.

Renji Panicker

അതേസമയം വിനോദത്തിന് വേണ്ടി സൃഷ്ടിച്ചിരിക്കുന്ന സിനിമയെന്ന മാധ്യമത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ് അമിതമായി പരിശോധിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന ഒരു വിഭാ​ഗവുമുണ്ട്. അമിതമായി പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയാൽ സിനിമ ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് ഇത്തരക്കാരുടെ പക്ഷം.

അടുത്തിടെയായി തലനാരിഴ കീറി പരിശോധിക്കപ്പെടുന്നവയിൽ രഞ്ജി പണിക്കർ തിരക്കഥ എഴുതിയ സിനിമകളും ഉൾപ്പെടുന്നുണ്ട്. ദി കിങ് അടക്കമുള്ള സിനിമകളിലെ സ്ത്രീവിരുദ്ധത അടുത്തിടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് രഞ്ജി പണിക്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ഓരോ വീട്ടിലും സ്ത്രീവിരുദ്ധതയുണ്ടെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. 'നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലേ..? മനുഷ്യരാശിക്ക് തന്നെ വിരുദ്ധമായിട്ടുള്ള നിരവധി കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നില്ലേ... സ്ത്രീ വിരുദ്ധമല്ലേ സൊസൈറ്റി?. ഒരുപാട് വ്യവസ്ഥകൾ ഉള്ള സമൂഹത്തിൽ ഏതാണ് പൊളിറ്റിക്കലി കറക്ട്?.'

'അത് സിനിമയിൽ പറയുന്നതാണോ കുഴപ്പം. മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ഭാഷ സിനിമയിൽ സംസാരിച്ചാൽ അത് സ്ത്രീവിരുദ്ധമാണോ?. ഒരു വിവാഹബന്ധം എടുത്താൻ തന്നെ ഭർത്താവ് ഭാര്യയെ എടീ എന്നും ഭാര്യ ഭർത്താവിനെ ചേട്ടാ... എന്നും വിളിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്ന സമൂഹമല്ലേ നമ്മുടേത്.'

Renji Panicker

'അത് സിനിമയിൽ കഥാപാത്രങ്ങൾ തമ്മിൽ ഉപയോ​ഗിച്ചാൽ സ്ത്രീവിരുദ്ധമാകുമോ. മനുഷ്യവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ എല്ലാ കാലവും സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. സ്ത്രീയെ ആ​ക്രമിക്കുന്ന രം​ഗം സിനിമയിൽ കാണിക്കരുതെന്ന് പറയുമ്പോൾ സജസ്റ്റീവായിട്ട് കാണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുപോലെ തന്നെ നീ വെറും പെണ്ണാണ് എന്ന കിങിലെ ഡയലോ​ഗ് എത്രയോ ആളുകൾ ജീവിതത്തിൽ പരസ്പരം പറയുന്നുണ്ട്.'

'അതൊന്നും ശരിയാണെന്നല്ല സിനിമയിൽ പറയുന്നത്. അതിന്റെ സന്ദർഭങ്ങളിൽ ഉപയോ​ഗിക്കുന്നുവെന്ന് മാത്രം. മാത്രല്ല പൊളിറ്റിക്കൽ കറക്ട്നെസ് പോലുള്ളവ ഇല്ലാതിരുന്ന കാലത്ത് ഇറങ്ങിയ സിനിമയാണ് കിങ് ഒക്കെ. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് വർത്തമാനം വരുമ്പോൾ പ്രതികരിക്കേണ്ട യാതൊരു ആവശ്യവുമില്ല.'

'അതുപോലെ തന്നെ മലയാളത്തിലെ തൊണ്ണൂറ് ശതമാനം പാട്ടുകളും സ്ത്രീവിരുദ്ധമല്ലേ. സ്ത്രീ ലിബറേറ്റഡ് അല്ല നമ്മുടെ സൊസൈറ്റി. ഓരോ വീടും സ്ത്രീവിരുദ്ധമല്ലേ. കേരളത്തിലെ ചില തൊഴിലിടങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ വേതനമില്ല അതാണ് സ്ത്രീ വിരുദ്ധത. സിനിമ ചന്ദ്രനിൽ നിന്നും ഇറക്കുമതി ചെയ്തതല്ലേല്ലോ.'

'ഈ സൊസൈറ്റിയുടെ ഭാ​ഗമല്ലേ', എന്നാണ് രഞ്ജി പണിക്കർ‌ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിച്ച് പറഞ്ഞത്. ജാങ്കോ സ്പേസ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കർ‌. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ പോകുന്ന മാസ്റ്റർ പീസ് എന്ന വെബ് സീരിസിൽ രഞ്ജി പണിക്കരും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: renji panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X