കല്ലുവും താനും ഏട്ടനും അനിയനുമാണോ, തമ്മിലുള്ള ആ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മാത്തുക്കുട്ടി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് രാജ് കലേഷും ആര്‍.ജെ. മാത്തുക്കുട്ടിയും. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുന്നത്. ഷോ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇരുവരും ചർച്ചയാണ്. മാത്തു കല്ലു എന്നാണ് ഇവരെ അറിയപ്പെടുന്നത്.‌

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കല്ലുവുമായുള്ള സൗഹൃദത്തെ കുറിച്ച് മാത്തുക്കുട്ടി പറഞ്ഞ വാക്കുകളാണ്. സൗഹൃദം തുടങ്ങിയിട്ട് 5 വർഷം ആയിട്ടെയുള്ളൂവെന്നാണ് മാത്തു പറയുന്നത്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലരും കല്ലുവുമായി പണ്ടു മുതല്‍ പരിചയമുണ്ടോയെന്ന് ചോദിക്കാറുണ്ടെന്നും എന്നാല്‍ തങ്ങള്‍ കൂട്ടുകാരായിട്ട് അഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നും പറയുകയാണ് മാത്തുക്കുട്ടി പറയുന്നത്.

രാജ് കലേഷ്

'കലേഷേട്ടന്‍ ഒരു വണ്ടര്‍ഫുള്‍ ഹ്യൂമന്‍ ബീയിങ് ആണ്. പുള്ളീടെ കൂടെ നില്‍ക്കുന്നത് കൊണ്ട് കുറേ കാര്യങ്ങള്‍ വളരെ ഈസി ആണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആ സ്‌പേസ് അങ്ങോട്ടമിങ്ങോട്ടും നന്നായി കിട്ടി. ഞാന്‍ പറയുന്നതൊന്നും പുള്ളിയെ ഹനിക്കുന്നതാവാറില്ല. തിരിച്ചും അങ്ങിനെ തന്നെയാണ്.ദൈവം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുവിനെ എനിക്ക് കിട്ടിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു, പുള്ളിയെ കണ്ടുമുട്ടിയതിനു ശേഷമാണു ഞാന്‍ പതിനാറ് രാജ്യങ്ങള്‍ കാണുന്നത്,' മാത്തു കൂട്ടിച്ചേര്‍ത്തു.

 ഏട്ടനും അണിയനുമാണോ

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഈ ജില്ലകളില്ലെങ്കില്‍ നമ്മള്‍ കഞ്ഞി വല്ലോം കുടിച്ച് ജീവിക്കേണ്ടിവരും. എന്നോട് കുറേപേര്‍ ചോദിക്കാറുണ്ട് ഞാനും കല്ലുവും പണ്ടു മുതല്‍ക്കേ പരിചയമുണ്ടോ ഏട്ടനും അണിയനുമാണോ എന്നൊക്കെ. സത്യത്തില്‍ ഉടന്‍ പണത്തിന്റെ മേക്കപ്പ് റൂമിലിരുന്ന് കൈകൊടുത്ത് പരിചയപ്പെട്ട ആള്‍ക്കാരാണ് ഞങ്ങള്‍. അഞ്ച് വര്‍ഷം ആകുന്നെയുളളു ഞങ്ങള്‍ തമ്മില്‍ കൂട്ടുകാരായിട്ട്. പക്ഷെ കണ്ടുമുട്ടി അഞ്ചു ദിവസത്തിനുള്ളില്‍ പരസ്പരം ചോദിച്ചിട്ടുണ്ട് നിങ്ങളെവിടെയായിരുന്നു ഇത്രയും കാലമെന്ന്.

 സൗഹൃദം

ജീവിതത്തിൽ സൗഹൃദത്തിന് വില നൽകുന്ന ആളാണ് മാത്തുക്കുട്ടി. സൗഹൃദത്തെ കുറിച്ചും ഈ അഭിമുഖത്തിൽ പറയുന്നുണ്ട്നൂറ് ശതമാനവും സത്യമാണ്, എനിക്കെന്ത് പ്രശ്നം വന്നാലും ഞാനാദ്യം വിളിക്കുന്നത് ഒരു സുഹൃത്തിനെയാകും. നമുക്ക് അവരുടെ കൂടെയിരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് തീര്‍ന്നോളും. നമ്മളിപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും റിയല്‍ കുഞ്ഞെല്‍ദോ എന്റെ കൂടെ ഇരിക്കുന്നുണ്ട്. പക്ഷേ സൗഹൃദങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. അത് വലിയ ഉത്തരവാദത്തമായി കാണുന്ന ഒരാളാണ് ഞാന്‍. സൗഹൃദത്തെ കുറിച്ച് ഞാന്‍ കേട്ട സ്വീറ്റ് ആയ വാചകം സൗഹൃദം ഒരു റെസ്പോണ്‍സിബിലിറ്റി ആണ്, അവസരമാണ് എന്നതാണ്. നമുക്ക് രക്തബന്ധമില്ലാത്ത മനുഷ്യര്‍ നമ്മുടെ കൂടെ ഇങ്ങനെ നില്‍ക്കുകയല്ലേ അതൊരു രസമുള്ള കാര്യമാണ്.

Recommended Video

മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam
കുഞ്ഞെൽദോ

മാത്തുക്കൂട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞെൽദോ. ഡിസംബർ 24 ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയാണ് കുഞ്ഞെൽദോ ആയി എത്തുന്നത്. മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X