15 ദിവസത്തോളം ഫ്രീസറില്‍! നടി അന്ന ബെന്‍ ഹെലനില്‍ അഭിനയിച്ചതിനെ കുറിച്ച് സംവിധായകന്‍ മാത്തുക്കുട്ടി

കുമ്പളങ്ങി നൈറ്റ്‌സിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പുതുമുഖമാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. കുമ്പളങ്ങിയ്ക്ക് ശേഷം അന്ന നായികയായി അഭിനയിച്ച മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും അന്നയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസിനെത്തിയത്. കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഹെലന്റെ ഷൂട്ടിങിനിടെ അന്ന സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

 സംവിധായകന്‍ വാക്കുകളിലേക്ക്

'ഫ്രീസറിനുള്ളില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കൂടുതല്‍ കേസുകളിലും അതിനുള്ളില്‍പെടുന്നവര്‍ മരിച്ച് പോകും. അപൂര്‍വ്വം കേസുകളിലെ ആ തണുപ്പിനെ അതിജീവിത്ത് ഫ്രീസറില്‍ അകപ്പെട്ടവര്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുള്ളു. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമുള്ള കോള്‍ഡ് സ്‌റ്റോറേജുകളൊക്കെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്ന് ലഭിച്ച കഥകളും അനുഭവങ്ങളും സിനിമയെ സഹായിച്ചിട്ടുണ്ട്. അതിജീവിച്ചവര്‍ പറയുന്നത് അവര്‍ തുടര്‍ച്ചയായി ചലിച്ച് കൊണ്ട് ശരീരോഷ്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചു എന്നാണ്. അത്തരം കാര്യങ്ങള്‍ സിനിമയുടെ എഴുത്തില്‍ ഗുണം ചെയ്തു.

 സംവിധായകന്‍ വാക്കുകളിലേക്ക്

കത്രിക്കടവിലെ ഒരു ഫ്‌ളോറിലാണ് കോള്‍ഡ് സ്‌റ്റേറേജ് സെറ്റ് ചെയ്തത്. രണ്ടാഴ്ചയോളം അവിടെ ഷൂട്ട് നടന്നു. ഇത്തരമൊരു പരിപാടി വേറെ ആരും ഇവിടെ ചെയ്തിട്ടില്ല. അത് കൊണ്ട് ഇത് ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അത്യാവശ്യം സുരക്ഷ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇടയ്ക്കിടെ ചൂടുള്ളത് എന്തെങ്കിലും അന്നയ്ക്ക് കഴിക്കാനും കുടിയ്ക്കാനും നല്‍കി കൊണ്ടിരുന്നു. ഫ്രീസറിന് പുറത്തും താപനില ക്രമീകരിച്ച് കൊണ്ടായിരുന്നു ഫ്‌ളോര്‍ ഒരുക്കിയത്'.

സംവിധായകന്‍ വാക്കുകളിലേക്ക്

ഷൂട്ടിങ് ഇടവേളകളില്‍ പുറത്ത് വരുമ്പോള്‍ പുറത്തെ താപനിലയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ക്യാമറയ്ക്കും മറ്റ് ഉപകരണങ്ങള്‍ക്കും താപനിലയിലെ വ്യതിയാനം പ്രശ്‌നമാണ്. ലെന്‍സില്‍ ഫോഗ് കയറും അത് കൊണ്ട് മൊത്തം ഫ്ളോറിലെ താപനില ക്രമീകരിച്ചിരുന്നു. ഫ്രീസറിലെ ഷൂട്ട് ഏര്‌റവും ബുദ്ധിമുട്ടിച്ചത് അന്നയെ ആണ്. പക്ഷേ അന്നയ്ക്ക് ഷൂട്ടിന്റെ ഇടവേളയില്‍ മാത്രമേ അത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളു.

സംവിധായകന്‍ വാക്കുകളിലേക്ക്

അടുത്ത കാലത്ത് മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലര്‍ മൂവിയാണ് ഹെലന്‍. സംവിധായകന്‍ മാത്തുക്കുട്ടിയ്‌ക്കൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഹെലന് തിരക്കഥ ഒരുക്കിയത്. ഹെലന്‍ പോള്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന ബെന്‍ അവതരിപ്പിച്ചപ്പോള്‍ ലാല്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നടന്‍ വിനീത് ശ്രീനിവാസനായിരുന്നു നിര്‍മാണം. ചിത്രത്തില്‍ അതിഥി വേഷത്തില്‍ വിനീത് അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: anna ben അന്ന ബെൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X