എന്‌റെ കവിതകള്‍ കൊണ്ട് ശരിക്കും ഉദ്ദേശിച്ചത് എന്താണെന്ന് പലരും ചോദിച്ചു, മറുപടിയുമായി മായ മോഹന്‍ലാല്‍
മോഹന്‍ലാലിന്‌റെ മകള്‍ മായയുടെ ആദ്യ പുസ്തകമായ ദ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. മകളുടെ പുസ്തകത്തെ പരിചയപ്പെടുത്തി സൂപ്പര്‍താരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ എത്തിയിരുന്നു. സുഹൃത്തുക്കളായ താരങ്ങള്‍ക്കെല്ലാം മായ തന്‌റെ പുസ്തകം സമ്മാനമായി നല്‍കി. ഇപ്പോഴിതാ പുസ്തകത്തെ കുറിച്ചും അതിന് വായനക്കാര്‍ നല്‍കിയ പ്രതികരണങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് താരപുത്രി. 'ഇതൊരു ചെറിയ പുസ്തകമാണെന്നും വര്‍ഷങ്ങളായി താന്‍ വരച്ചും എഴുതിയും സൂക്ഷിച്ചിട്ടുളള സ്‌കെച്ച് ബുക്കിലെ കുഞ്ഞ് കാര്യങ്ങളാണ് പുസ്തകത്തിലുളളതെന്നും മായ പറഞ്ഞു.

'ചില ദിവസങ്ങളില്‍ എനിക്ക് ഇവയോടൊക്കെ ഇഷ്ടം തോന്നും, ചിലപ്പോള്‍ തീരെ ഇഷ്ടപ്പെടുകയുമില്ല. പുസ്തകത്തിലുളളതെല്ലാം എന്റെ അനുഭവങ്ങളാണെന്നും ജീവിതത്തിന്‌റെ ഭാഗമാണെന്നും എനിക്കറിയാം. അതിലെ ചില കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ച് നാടകീയമായി പോയില്ലെ എന്ന് തോന്നാറുണ്ട്', മായ പറയുന്നു. 'പക്ഷേ ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയാണ്. ചില കവിതകളില്‍ ഞാന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചു. അവര്‍ക്ക് എന്താണ് മനസിലായതിനെ കുറിച്ചും ചിലര്‍ സംസാരിക്കും. അത് ഏറെ സന്തോഷമുളള, കൗതുകം തോന്നുന്ന കാര്യമാണെന്നും' മായ പറഞ്ഞു.
നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
'പിന്നെ എല്ലാവര്‍ക്കുമുളള മറുപടി; നിങ്ങള്‍ക്ക് എന്താണോ തോന്നിയത്, അതാണ് അതിന്‌റെ അര്‍ത്ഥം എന്നാണ്. ആ കവിത എഴുതുന്ന സമയത്ത് എന്താണ് തോന്നിയതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ വായനക്കാര്‍ അവരവരുടെതായ അര്‍ത്ഥവും അനുഭവവും കണ്ടെത്തണമെന്നാണ് എന്റെ ആഗ്രഹം. ഇതില്‍ ശരി തെറ്റുകളില്ല. എല്ലാം വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ്. കലയെ സംബന്ധിച്ചിടത്തോളം എനിക്ക് എറ്റവും ഇഷ്ടപ്പെട്ട കാര്യവുമതാണ്', മായ മോഹന്‍ലാല്‍ കുറിച്ചു.


Click it and Unblock the Notifications











