'തലയ്ക്ക് വട്ടില്ല, പ്രണയനൈരാശ്യം കൊണ്ട് ജീവിതം നശിപ്പിക്കില്ല', വിവാഹം കഴിക്കാത്തതിനെ കുറിച്ച് മായ വിശ്വനാഥ്
വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിളായി ജീവിക്കുന്ന നിരവധി നടിമാരാണ് മലയാള സിനിമയിലുള്ളത്. ശോഭന, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി ആ ലിസ്റ്റ് നീണ്ട് കിടക്കുകയാണ്. പലര്‍ക്കും വിവാഹത്തിനോട് എതിര്‍പ്പില്ലെങ്കിലും സാഹചര്യങ്ങളിലൂടെ ജീവിച്ച് പോവുകയായിരുന്നു. പിന്നെ പ്രണയനൈരാശ്യം കൊണ്ടാണ് ചിലര്‍ ഇപ്പോഴും വിവാഹത്തിനോട് നോ പറയുന്നതെന്നാണ് ആരാധകരും കരുതിയിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മായ വിശ്വനാഥ്. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി അഭിനയിക്കുന്ന മായ നാല്‍പത് വയസ് കഴിഞ്ഞിട്ടും ഇപ്പോഴും സിംഗിളാണ്. പല സാഹചര്യങ്ങളിലും നടിയോട് ഇതേ ചോദ്യം ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ഈ വിഷയത്തെ കുറിച്ച് നടി വീണ്ടും തുറന്ന് സംസാരിച്ചു.

പ്രണയനൈരാശ്യം കൊണ്ടാണോ വിവാഹം കഴിക്കാത്തതെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ മായയോട് ചോദിക്കുന്നത്. 'എന്തിന്, പ്രണയനൈരാശ്യം കൊണ്ട് എന്റെ ജീവിതം നശിപ്പിക്കാന്‍ എനിക്കെന്താ തലയ്ക്ക് വട്ടുണ്ടോ? അവര് പോകുന്നുണ്ടെങ്കില്‍ പോവട്ടെ, അവര്‍ എന്തിന് വേണ്ടിയാണോ പോയത് ആ വഴി അങ്ങ് പോവട്ടെ, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. നമ്മള്‍ ഹാപ്പിയായി ജീവിക്കുകയാണ് വേണ്ടത്. അത്രയേയുള്ളു എന്നാണ് മായ പറയുന്നത്.
ഒരാള്‍ പോയാല്‍ നൂറ് പേര് വരുമല്ലേ എന്ന ചോദ്യത്തിന് 'അയ്യോ, എനിക്ക് നൂറും ആയിരവുമൊന്നും വേണ്ട. ഒരാള്‍ പോയാല്‍ നൂറൊന്നും വേണ്ട. എനിക്ക് ഞാന്‍ മാത്രം മതി. എന്റെ പ്രണയം ഇപ്പോള്‍ എന്നോട് മാത്രമാണെന്നും', നടി കൂട്ടിച്ചേര്‍ക്കുന്നു.
മലയാള സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമയിലും ശ്രദ്ധേയായ നടിയാണ് മായ വിശ്വനാഥ്. ഇപ്പോള്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന പല സീരിയലുകളിലും വില്ലത്തിയായിട്ടും അമ്മ വേഷങ്ങളിലുമൊക്കെ മായ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. പ്രായത്തേക്കാളും മുതിര്‍ന്ന കഥാപാത്രം ചെയ്യുന്നത് കൊണ്ട് തന്നെ പലരും നടിയ്ക്ക് പ്രായം കൂടുതലുണ്ടെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ മായ ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റൈലിഷായിട്ടുള്ള ചില ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. സീരിയലില്‍ സാരി ഉടുത്ത് അമ്മയായി വരുന്ന നടി മോഡേണ്‍ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും ഞെട്ടി. പിന്നാലെ പലതരം അഭിപ്രായപ്രകടനങ്ങളും വന്നു. എല്ലാം തമാശരൂപേണ കൈകാര്യം ചെയ്യുകയാണ് നടി ചെയ്യാറുള്ളത്.
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ താന്‍ ശ്രമിക്കാറുണ്ടെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞത്. 'ഇപ്പോള്‍ നല്ല രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. വ്യായാമം ചെയ്യാന്‍ തുടങ്ങിയാല്‍ തന്നെ നമ്മുടെ ശരീരത്തും മുഖത്തും മാറ്റങ്ങള്‍ വരാന്‍ തുടങ്ങും. അതുകൊണ്ടാണ് തന്റെ ഫോട്ടോസ് കാണുമ്പോള്‍ കൂടുതല്‍ ചെറുപ്പമായി മറ്റുള്ളവര്‍ക്ക് തോന്നുന്നതെന്നാണ്.' നടി പറഞ്ഞത്.
മാത്രമല്ല തന്റെ പ്രായം സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്റെ തെറ്റായ പ്രായമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്റെ മൂത്തചേച്ചിയ്ക്ക് പോലും അത്രയും പ്രായം ആയിട്ടില്ല. മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നെഗറ്റീവ് കമന്റുകള്‍ പറയാന്‍ തോന്നുന്നതെന്നും' നടി വിമര്‍ശകരോടായി ചോദിച്ചിരുന്നു. മാത്രമല്ല ഇൻസ്റ്റാഗ്രാം പേജിലൂടെ ഗ്ലാമറസായിട്ടും അല്ലാതെയും കിടിലൻ ഫോട്ടോസ് പങ്കുവെച്ചാണ് നടി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇതിന് താഴെ വരുന്ന കമൻ്റുകൾക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയും നടി കൊടുക്കാറുണ്ട്.


Click it and Unblock the Notifications











