മാഡത്തെ കാണാൻ ദേവതയെ പോലുണ്ട്, ആറാട്ടണ്ണൻ എന്നെ വിളിച്ചു; അപ്പോഴാണ് അറിയുന്നത്: മായ വിശ്വനാഥ്
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാരുന്നയാളായിരുന്നു സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തി അറസ്റ്റിലായ ശേഷം സന്തോഷ് വർക്കിയെ സോഷ്യൽ മീഡിയയിൽ കാണാനില്ല. നേരത്തെ നടി നിത്യ മേനോനുൾപ്പെടെ സന്തോഷ് വർക്കി ശല്യപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മാനസികമായി എന്തോ പ്രശ്നമുള്ളയാളായതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് അന്ന് നിത്യ പറഞ്ഞു. എന്നാൽ ഇത്തവണ സന്തോഷ് വർക്കി നിയമക്കുരുക്കിലകപ്പെട്ടു.
അമ്മ സംഘടനയിലെ നടിമാരുൾപ്പെടെ സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സന്തോഷ് വർക്കിക്കെതിരെ സംസാരിക്കുകയാണ് നടി മായ വിശ്വനാഥിപ്പോൾ. സന്തോഷ് വർക്കി നടിമാരെ അധിക്ഷേപിച്ചതിനെതിരെയാണ് മായ വിശ്വനാഥ് സംസാരിച്ചത്. തന്നെ സന്തോഷ് വർക്കി ഫോണിൽ വിളിച്ച് സംസാരിച്ചതിനെക്കുറിച്ചും നടി ഓർത്തു.

ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു. ട്രൂ കോളറിൽ സന്തോഷ് വർക്ക് എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാനെടുക്കും. കാരണം എനിക്കത് ഹാൻഡിൽ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന്. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണനെന്നാണെന്ന് അയാൾ.
നിങ്ങൾക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അതെന്താണെന്ന് ഞാൻ ചോദിച്ചു. അത് സന്തോഷ് വർക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാൻ വിളിച്ചതാണ്, മാഡം ഇപ്പോൾ വനിത തിയറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിന് മുന്നിൽ നിൽക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാൻ പറഞ്ഞു. മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാൻ ചോദിച്ചു. സോഷ്യൽ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാൻ ചോദിച്ചു. അയ്യാേ മായ ചേച്ചീ ഫോൺ എടുക്കല്ലേ, തലവേദനയാണെന്ന് അവർ പറഞ്ഞു.

അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്. ഞാൻ ബ്ലോക്ക് ചെയ്തില്ല. ഇവനാണ് സിനിമാ നടികൾ മുഴുവൻ വേശ്യകളാണെന്ന് പറയുന്നതെന്നും മായ വിശ്വനാഥ് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു മായ വിശ്വനാഥ്.
അറസ്റ്റിലാകുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് മായ വിശ്വാനാഥ് സംസാരിച്ചിരുന്നു. പലരും തന്നെ വേദനിപ്പിക്കുന്നുണ്ട്. കളിയാക്കലുകളുണ്ട്. മനുഷ്യത്വം ഇന്നത്തെ തലമുറയ്ക്കില്ല. ഈ കാലത്ത് ആർക്കും സ്നേഹവും നന്മയും വേണ്ട. എല്ലാവർക്കും പണം മതി. സഹോദരിമാരും താനും അകൽച്ചയിലാണ്.
അച്ഛന്റെ മരണ ശേഷം അമ്മയെ നോക്കുന്നത് ഞാനാണ്. അത് കൊണ്ടാണ് നാട്ടിൽ തുടരുന്നത്. അല്ലെങ്കിൽ തനിക്ക് വിദേശത്തേക്ക് പോകാമായിരുന്നെന്നും സന്തോഷ് വർക്കി അന്ന് പറഞ്ഞു. എന്നെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നുണ്ടെന്ന് അമ്മയ്ക്ക് അറിയാം. അമ്മ ഫോൺ ഉപയോഗിക്കാറില്ല.
എന്നാൽ ബന്ധുക്കൾ വിളിച്ച് പറയും. നെഗറ്റീവ് മാത്രമേ ഈ ബന്ധുക്കൾ വിളിച്ച് പറയൂയെന്നും സന്തോഷ് വർക്കി അന്ന് പറഞ്ഞു. സിനിമാ താരങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നയാളാണ് സന്തോഷ് വർക്കി. പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്. തനിക്ക് ഉന്നത വിദ്യഭ്യാസ യോഗ്യതയുണ്ടെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഓൺലെെൻ മീഡിയകളിൽ സ്ഥിര സാന്നിധ്യമായിരുന്നു സന്തോഷ് വർക്കി.


Click it and Unblock the Notifications











